7/19/2009



''...ചേട്ടാ ,കൂടുതല്‍ ആലോചിച്ചു തല പുണ്ണാക്കണ്ട ...നാളെ രാവിലെ നമ്മുടെ
 സ്കൂള്‍ബസ്സ് വരുംബോള്‍ കുട്ടിയെ അതില്‍ കയറ്റി മാത്രംമതി ,മറ്റ് കാര്യങ്ങ
ളൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം..'' 
നമ്മുടെ എല്‍ പി.സ്ക്കൂളിലെ സ്വന്തം മാഷ്‌ വാചകങ്ങള്‍ കാസര്തുകയാണ്ണ്‍...
ഒരു നോണ്‍ സ്റ്റോപ്പ്‌ ബസ്സ് പോലെ....!

''എന്താ ഇത്ര ആലോചിക്കാന്‍,എല്ലാം പറഞ്ഞപ്പോലെ''....അവര്‍ പോകുവാന്‍

 എണീറ്റു .
''അല്ല മാഷെ...അത് പിന്നെ...''
''ഒന്നും പറയണ്ട...ശരി,ഞങ്ങള്‍ ഇറങ്ങുവാ...'' 

''അതല്ല മാഷെ..അവനെ ഇഗ്ലിഷ്‌ മിഡിയത്തില് ചേര്‍ക്കുവാന്‍ ഉറപ്പിച്ചാണ് 
അവര് ഗള്‍ഫില്‍നിന്നുവന്നത്...അപ്പോള്‍ പിന്നെ ഞാനെന്ത് ചെയ്യാനാ....''
''ചേട്ടാ....അവര്‍ക്ക്‌ നമ്മള്‍ കാര്യ ഗൌരവത്തോടെ പറഞ്ഞ തിരുത്തി കൊടു
ക്കണം,നമ്മുടെ ഭാഷ,സംസ്കാരം ഇവയൊന്നും ഈ ജാതി സ്കൂളെല് പോ
യാല്‍ കിട്ടില്ല ,മറിച്ച് ഒരു അമൂല്‍ബേബിയെആകൂ......അത് വേണോ....?''

വെറുമൊരു സാധാ ഗ്ര്‍ഹനഥനായ  ഞാന്‍ എന്ത് പറയണമെന്നറിയാതെ 

വിഷമിച്ചങ്ങനെ നില്കുബോള്‍ പുറത്ത്‌ കാറിന്റെ ശബ്ദംകേട്ടു.. ഹാവൂ...ആശ്വാസം,ഞാനോരു ദീര്‍ഘ നിശ്വാസം ചെയ്തു ...മകനും കുടുംബ
വും വിരുന്ന്‍ കഴിഞ്ഞു വരികയാണ്
''എന്താ മാഷെ വിശേഷിച്ച്....?''പുമുഖപടികള്‍ കേറുമ്പോള്‍ മകന്‍ ചോദിച്ചു ... 

''ഞങ്ങള്‍ വെറുതെ ഇങ്ങനെ ...''മാഷ്‌ നിന്നു പരുങ്ങി, അവര് ക്ലാസ്സ്‌മെറ്റ്  
ആണല്ലോ ...!
''വല്ല പിരിവോ മറ്റോ ...?''
''ഏയ് ...അല്ലല്ല ...''ഒന്ന്‍ നിര്‍ത്തീട്ട് മാഷ്‌ ചോദിച്ചു ,

''മോനെ സ്കൂളില്‍ ചേര്‍ക്കുന്നത് തീരുമാനിച്ചോ‌....?''
''നാളെ ചേര്‍ക്കാന്‍ കൊണ്ട് പോവണം ...''
''എവിടെ ...?''
''ടൌണില്‍ എം .സ് .പി ഇഗ്ലീഷ്  മീഡിയമ്...''
അത പൂര്‍ത്തിയാക്കും മുന്‍പെ മാഷ്‌ വാചാലനായി ''നല്ല സ്കൂളാണ് എന്റെ 

രണ്ട് കുട്ടികളും അവിടെയാണ് പഠിക്കുന്നത്..''
മാഷ്‌ പിന്നെയും പിന്നെയും തുടര്‍ന്നു  കൊണ്ടേയിരുന്നു.....
പിന്നെ ഞാനവിടെ നിന്നില്ല ഉള്‍വലിഞ്ഞു എന്റെ മുറി ലക്ഷ്യമാക്കി നടന്നു ...

എന്‍റെ മനസ്സ് മന്ത്രിച്ചു   ''എങ്കിലും എന്റെ മാഷെ .....!!''
ശുഭം .

അസ്രൂസ്‌  ഇരുമ്പുഴി

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block