4/19/2010


     അന്ന് അല്പ്പം ആശ്വാസം തോന്നിയ ദിവസമായിരുന്നു...
ജോലി സ്ഥലത്തും വീട്ടിലേക്കുള്ള  ഫോണ്‍ കാളുകളിലും മാനസിക സംഘര്‍ -
ഷങ്ങളില്ലാത്ത ഒരു നല്ല ദിവസം. പ്രവാസിയുടെ ബ്രാന്റ് മാര്ക്കായ 'ആധി'യി-
ല്ലാത്ത ഒരു ദിവസംകടന്ന് പോയതിന് വൈകുന്നേര പ്രാര്‍ത്ഥനയില്‍ ദൈവ-
ത്തിനു പ്രത്യേകം നന്ദി പറഞ്ഞു .
                   അല്‍പ്പം കട്ടന്‍ കാപ്പി ഇട്ടു, പെന്‍സിലും ഡ്രോയിംഗ് ബോര്‍ഡുമായി
 അന്നത്തെ പ്രൈം ടൈമിനായി ടിവി റൂമിലെ സോഫയിലേക്ക് ചെരിഞ്ഞു !....
 പതിവുപോലെ  ചാനലുകള്‍ ഓരോന്നായി മാറി കേറി പ്രധാന സംഭവവികാസ
ങ്ങളുടെ നേര്‍രേഖ ചികഞ്ഞു .പെട്ടന്നാണ് ബ്രീകിംഗ് ന്യൂസ് ശ്രദ്ധയില്‍പെട്ടത്:
''കൊച്ചിയില്‍  ഭീകരാക്രമണം ..!? " ലൈവ് ചര്ച്ചകള്‍,സംവാദങ്ങള്‍, വാദങ്ങള്‍
പ്രതിവാദങ്ങള്‍........മനസ്സ് കലുശിതമായി, വിട്ടുകാരെ ഓര്‍ത്ത് പരിഭവിച്ചു.

ഭീതിജനകമായ നിമിഷങ്ങള്‍ കട്ടന്‍കാപ്പി തൊണ്ടയില്‍കിടന്നു ഞെരുങ്ങി ...
ബ്ലഡ്പ്രഷര്‍ എവറസ്റ്റ് കേറി ഇറങ്ങി.മണികൂറുകളോളം ഒരേ ഒരു ഇരിപ്പ്
ബുദ്ധിമണ്ഡലവും ,കണ്ണുംകാതും മരവിച്ചവസ്ഥ വായുകേറി വയറുനിറഞ്ഞു നിന്നു.....

            പെട്ടന്ന് ബ്രികിംഗ് ന്യൂസ് അപ്രത്യക്ഷമായി , കണികാണാന് ഒരു ഫ്ലാഷ്
 ന്യൂസ്‌ പോലുമില്ല !! ചാനലുകള് ഒന്നൊന്നായി മാറ്റി മാറ്റി നോക്കി ,എല്ലാവരും
വിനോധ പരിപാടിയിലേക്ക് വഴുതി മാറിയിരിക്കുന്നു...!?മുബേ ആക്രമണ സമയ
ത്തെപ്പോലെ ടിവിഷോകള്‍ നിര്‍ത്തിവെച്ചോ ? എന്‍റെ ആധികൂടി..... ഹൃദയം പട-
പടാ അടികുന്നത് ഉച്ചത്തിലായി...കൊച്ചിയിലെ വീട്ടിലേ-ക്കൊന്നു വിളിച്ചു നോകി
യാലോ...വേണ്ട ....അവര് നല്ല ഉറക്കത്തിലാവും ..നോ നോ അവിടെ അത്ര പ്രശ്ന-
ങ്ങള്‍  നടക്കുമ്പോള്‍ അവരെങ്ങിനെ ഉറങ്ങാനാ ....

            ഫോണെടുത്ത് ഞെക്കിക്കുത്തി ......ബെല്ലടിക്കുന്നുന്ടു ഫോണ്നോന്നും
സംഭവിച്ചിട്ടില്ല ...ആശ്വാസം ,പക്ഷെ ബെല്ല് മുഴുവന്അടിച്ച് തീര്‍ന്നതു എന്‍റെ
ആധി വിണ്ടും കൂട്ടി... വീണ്ടും റീഡയല്ഞെക്കി. അവസാന റിംങ്ങിനാരോ എടുത്തു..
ങ്ങ് ..ങ്ങ് ..ഹലോ ...ആരാ ...
ഞാനാടീ  ...എന്തുവാ അവിടെ പ്രശ്നം .....
എന്ത് പ്രശ്നം ..
അല്ലാ ..കൊച്ചീല് ഭികരാക്രമണം ഉണ്ടെന്നു ടിവിയില്കണ്ടു..!
ശ്ശോ.. നട്ടപ്പാതിരാക്ക് വിളിച്ചുണര്ത്തി പിച്ചീം പെയെയും പറയുന്നോ...പോയി
കിടന്നുറങ്ങ് മനുഷ്യനെ ....
ഫോണ്കട്ടായി ...എന്റെ മനസ്സും .....

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block