10/06/2012


പ്രിയമുള്ള ആകാശവാണിക്ക് ,

സാര്‍, ഞാന്‍ വേലായുധന്‍. വേലുവേട്ടന്ന് സ്നേഹനിധിയായ എന്‍റെ നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കും. ഒരു കലക്ടോര്‍ ഉദ്യോഗമെല്ലെങ്കിലും ഒരു തെങ്ങ് കയറ്റ തൊഴിലാളിക്ക് അര്‍ഹിക്കുന്നതിലും കൂടുതല്‍ പരിഗണനയാണ് അവര്‍ നല്‍ക്കുന്നത്. അതിരാവിലെ ആറു മണിക്ക് ജോലിയിലേക്ക് ഇറങ്ങിയാല്‍ രണ്ടു മണിയോട് കൂടി വീട്ടില്‍ തിരിച്ചെത്തും.പിന്നെ ഊണ് കഴിച്ചു ചെറിയൊരു മയക്കം. അതിനു ശേഷമാണ് ദൈനംദിന പരിപാടിയിലേക്ക് കടക്കാറ്.
ആകാശവാണിയിലെ എല്ലാ പരിപാടികളുടെയും ഒരു സ്ഥിരം ശ്രോദാക്കളാണ് ഞങ്ങള്‍.. ..
 ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയതാണ് ഞങ്ങളുടെ കുടുംബം. മൂത്തവള്‍ പത്താന്‍ക്ലാസ് കഴിഞ്ഞു ഇപ്പോല്‍ ടൈപ്പിങ്ങിനു പോവുന്നു. പിന്നെയുള്ള പഞ്ചാരമണിക്ക് രണ്ടു വയസ്സ് ആകുന്നെയോള്ളൂ. അവള്‍ ഒരു കൊച്ചു സുന്ദരിയാണ് കെട്ടോ. അവളുടെ മോണകാട്ടിയുള്ള ചിരിയുണ്ടല്ലോ അത് കണ്ടാല്‍ ആരും നോക്കി നിന്നുപോവും. പാട്ടുകള്‍ ഞങ്ങള്‍ക്ക് ഭയങ്കര ഇഷ്ട്ടമാണ്. ചിത്ര ചേച്ചിയെയും ദാസേട്ടനെയും ഞങ്ങളുടെ കൂടപ്പിറപ്പ് ആയിട്ടാണ് ഞങ്ങള്‍ കാണുന്നത്.
ഞാന്‍ ഈ കത്ത് എഴുതാനുള്ള കാര്യം ഇതുവരെ പറഞ്ഞില്ല. ഞങ്ങള്‍ ഈ നാട്ടിന്പുറത്തുകാര്‍ അങ്ങിനെയാണ്. ഒരു കാര്യം പറയാന് നൂറ്കൂട്ടം വിശേഷം പറയും. എന്നാലും വിശേഷം തീരത്തുമില്ല.
ഞാന്‍ അതിരാവിലെ ഡ്യുട്ടിക്ക് പോവുമെന്ന് പറഞ്ഞല്ലോ അത് കൊണ്ട്  നമ്മുടെ ആകാശവാണിയിലെ 'പ്രഭാതഗീതം' പരിപാടി എനിക്ക് കേള്‍ക്കാന്‍ ഒരു നിര്‍വാഹവുമില്ല ആയതിനാല്‍ പ്രഭാതഗീതം  വൈകുന്നേരത്തേക്ക് മാറ്റുവാന്‍  സാധിക്കുമോ.....?  
സ്നേഹത്തോടെ ,
വേലായുധന്‍,
ചേന്ദമങ്ങലൂര്‍ .

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആകാശവാണിയില്‍ നിന്ന് വേലായുധന് വന്ന മറുപടി :
താങ്കളുടെ എഴുത്ത് കിട്ടി. വളരെ സന്തോഷം. ചില സാങ്കേതിക പ്രശനങ്ങളാല്‍ പരിപാടില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നതില്‍ ഖേദിക്കുന്നു!. എങ്കിലും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നതാണ് !!. കത്ത് അയച്ചതിന് വളരെയധികം നന്ദി...തുടര്‍ന്നും കത്തുകള്‍ അയക്കുക.
സ്നേഹപൂര്‍വ്വം ,
ആകാശവാണി .




             

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block