11/02/2012


    Android -ന്‍റെ അപ്ലിക്കേഷന്‍ പ്രോഗ്രാമിനെയാണ് apps ന്നു  പറയുന്നതെന്ന് മുന്‍പത്തെ android -ലെ വ്യാപാരി  എന്ന പോസ്റ്റില്‍ നാം അറിഞ്ഞുവല്ലോ.

Google play, Play store, android market എന്നിങ്ങിനെയുള്ള പേരുകളില്‍ ഇദേഹത്തെ ലോകം അറിയുന്നു. Java, C, C++, Android develepment kit, native develepment kit തുടങ്ങിയവയി
ലൂടെയൊക്കെയാണ് ഈ apps (.apk) നെ വികസിപ്പിച്ചെടുക്കുന്നത്.

android- ന്‍റെ ഏതു പുതിയ OS (Opereting System) പ്രോഗ്രാമിലും വര്‍ക്ക് ചെയ്യുന്നതരത്തില്‍ ലക്ഷോപലക്ഷം apps-കള്‍ ദിനേനെ Upgrade ആക്കി  കൊണ്ടിരിക്കുന്നു...പുതിയ രൂപത്തില്‍.. പുതിയ ഭാവത്തില്‍ !.

     android ബേസ്ഡ് ആയിട്ടുള്ള ഒരു മൊബൈല്‍ ഫോണില്‍ എങ്ങിനെ apps ഡൌണ്‍ലോഡ്ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് നമുക്ക് നോക്കാം.

ഇതിന് android OS പ്രോഗ്രാമുള്ള ഒരു മൊബൈല്‍ഫോണ്‍ നിര്‍ബന്ധമാണെന്ന് ഞാന്‍ പറയണ്ടല്ലോ. പിന്നെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍, ഇമെയില്‍ അതിന്‍റെ പാസ്സ്‌വേര്‍ഡ്‌.

ആദ്യമായി നമുക്ക് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ചെക്ക്‌ ചെയ്യമല്ലേ...അതിന് നിങ്ങളുടെ മൊബൈലില്‍ അപ്പ്ലിക്കേഷന്‍ മെനു (MENU)എടുക്കുക (നടുക്ക് കാണുന്ന ബട്ടണോ അല്ലങ്കില്‍ നാല് ചതുരകള്ളിയായി കാണുന്ന ബട്ടണോ ക്ലിക്ക് ചെയ്‌താല്‍ മതി ). ഇനി പറയുന്നത് എളുപ്പവഴിലൂടെ അവാമല്ലേ...യഥാക്രമം application--->settings--->wireless and network--->mobile network.... അവിടെ എത്തിലില്ലേ...ഓക്കേ ! :)

നിങ്ങളുടെ ഫോണില്‍ നെറ്റ്‌വര്‍ക്ക് കോണ്‍ഫിഗറേഷന്‍ റെഡിയാണോ എന്ന് നോക്കാം.
അതിന് ആദ്യമായി network operators -ല്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സമയം തിരച്ചിലിന്ശേഷം വരുന്ന ഓപ്ഷനില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സെലെക്റ്റ് ചെയ്യുക. 

അതിനുശേഷം access point names ക്ലിക്ക്‌ ചെയ്യുക അതില്‍ നിങ്ങളുടെ നെറ്റ്‌വര്‍ക്കിന്റെ gprs/internet എന്ന കോളത്തില്‍ ക്ലിക്ക് ചെയ്യുക.

ഇനി network mode-ല്‍ ക്ലിക്ക് ചെയ്യുക .നിങ്ങളുടെ നെറ്റ്‌വര്‍ക്ക് ടവര്‍ 3G  ആണങ്കില്‍ WCDMA(HDMA/CDMA) യില്‍ ക്ലിക്ക് ചെയ്യുക. അതല്ല നിങ്ങള്‍ക്ക്‌  2G ലാണ് ഉപയോഗിക്കെണ്ടതെങ്കില്‍ GSM only എന്നത്തിലും, GSM/WCDMA(auto mode)എന്നതിലാക്കിയാല്‍ രണ്ടിലും സിഗ്നലിനു അനുസാരിച്ചു മാറി മാറി വരുന്നതുമാണ്.

ചില ഫോണുകളില്‍ 2g battery save എന്ന് മാത്രമേ കാണൂ. അപ്പോള്‍ ഇതു ഓണ്‍ ആകിയാല്‍ 2g യിലും ഓഫ്‌ ആക്കിയാല്‍ 3g,3.5g,4g എന്നിവയിലും വര്‍ക്ക്‌ ചെയ്യുന്നതാണ്.
2g-യെ അപേക്ഷിച്ച് 3g വളരെ സ്പീഡ്‌ കൂടുതലായിരിക്കും അതിനനുസരിച്ച് കൂടുതല്‍ കാശ് ചിലവാകുകയും ,മൊബൈലിന്റെ ബാറ്ററിചാര്‍ജ്‌ പെട്ടന്ന് തീരുകയും ചെയ്യുന്നതാണ് കെട്ടോ...! :)

ഇനി അടുത്ത സ്റ്റെപ്പിലെക്ക് കടക്കാം. മുകളില്‍ കാണുന്ന Use packet data ക്ലിക്ക് ചെയ്യുക.
നിമിഷങ്ങള്‍ക്കകം നോട്ടിഫിക്കേഷന്‍ ബാറില്‍ അതായത് നിങ്ങളുടെ ഫോണിന്‍റെ മുകളില്‍ നെറ്റ്‌വര്‍ക്ക് ഐക്കണ്‍ കാണാം. ഇത് H/3G എന്നിങ്ങിനെ മാറി മാറി വരുന്നതും, ആരോമാര്‍ക്കുകള്‍ പച്ച,ഓറഞ്ച്  നിറങ്ങളില്‍ കാണുന്നതുമാണ്. 
ഇനി 2g ആണങ്കില്‍ H/3g എന്നതിന് പകരം E എന്നും കാണിക്കുന്നതാണ്.....ഓക്കേ !

ഇപ്പോ എന്ത് പിടികിട്ടീ...നെറ്റ്‌വര്‍ക്കിനെ പിടികിട്ടി.
അല്ലാ...ഇനിയിപ്പോ നെറ്റ് ഓഫ്‌ചെയ്യാന്‍ എന്ത് ചെയ്യും..അതുകൂടെ അറിയണ്ടേ !?
ചിലര്‍ക്ക് പിടികിട്ടി...അങ്ങനെ തന്നെ..എങ്ങിനെ !?
ദാ ഇങ്ങിനെ..settings-->wireless and network-->mobile network-->use packet data--> click....okey!
ഓഫ്‌ ചെയ്യണ്ടാ..നമുക്ക് കുറച്ചു പണികൂടി ബാക്കയുണ്ട് !

ഇനി ഹോമിലേക്ക് തന്നെ തിരിച്ചു വരാം ഇനിയാണ് നമ്മള്‍ കാര്യപരിപാടിയിലേക്ക് കടക്കുന്നത്‌.
Application menu  തുറന്നു അതില്‍ goole play /Market /Play store /Play ഇതില്‍ ഏതെങ്കിലുമോന്നു ഉണ്ടോ എന്ന് നോക്കൂ...അതില്‍ ക്ലിക്ക് ചെയ്‌താല്‍ ചോദിക്കുന്ന കോളത്തില്‍ നമ്മള്‍ കരുതിവെച്ചിരുന്ന ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ എന്നിവ ചേര്‍ത്ത് Sign in ചെയ്യുക .അപ്പോള്‍ മാര്‍ക്കറ്റ്‌ ഓപ്പണ്‍ ആയി വരുന്നതാണ്. ചില ഫോണുകളില്‍ മുമ്പ് ഓപ്പണ്‍ ചെയ്തതാണെങ്കില്‍ നേരെ ഓപ്പണ്‍ ആകുന്നതാണ് .

ഇതാണ് നമ്മ പറഞ്ഞ മാര്‍കെറ്റ് .ഗൂഗിളിന്റെ ലുലു ഹൈപ്പര്‍ മാര്‍കെറ്റ്...എന്തും കിട്ടും ചുമ്മാ ചോദിച്ചാല്‍ മതി !!. :)

ഇപ്പോള്‍ നിങ്ങള്‍ നില്‍ക്കുന്നത് മാര്‍കെറ്റിലെ ഹോം പേജിലാണ് നല്ല കളര്‍ഫുള്‍ ആയിട്ട് സാധനങ്ങള്‍ നിരത്തി വെച്ചിരിക്കുന്നത് കണ്ടില്ലേ...
ഇനി ഇടത്ത് നിന്ന് വലത്തോട്ട് ഒന്ന് നീക്കി നോക്കൂ..ഇതാണ് Categaries .ഇതില്‍ വിഭവങ്ങള്‍ നിരനിരയായി കിടക്കുന്നത് കണ്ടില്ലേ !
ഇനി വലതു നിന്ന് ഇടത്തോട്ടു നീക്കൂ. ഒന്നുകൂടി നീക്കിയാല്‍ നിങ്ങള്ക്ക് ടോപ്‌ പൈഡ് എന്ന് കാണാം ഇതിനു കാശ് കൊടുക്കണം .നമ്മള്‍ കാശ് കരുതീട്ടില്ലല്ലോ അതുകൊണ്ട് ഒന്നുകൂടി നീക്കാം .. ഇപ്പോള്‍ നിങ്ങളുടെ മുമ്പിലുള്ള സുജായിയാണ് Top free .ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള apps ഡൌണ്‍ലോഡ് ചെയ്തു സൗജന്യമായി ഉപയോഗിക്കാം . 

ഇനി മുകളില്‍ നിങ്ങള്‍ search ബട്ടന്‍ കണ്ടോ മുപ്പരോട് കാര്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് ആവിശ്യമുള്ളത് അദ്ദേഹം തപ്പി കൊണ്ടുതരും .ഇനി ടൈപ്പാന്‍ മടിയനാണങ്കില്‍ അവിടെ കാണുന്ന മൈക്ക് ബട്ടണില്‍ ക്ലിക്കി കാര്യം പറഞ്ഞാലും മതി കേട്ടോ. ! :)

ഞാന്‍ ടൈപ്പിയും നിങ്ങള്‍ വായിച്ചും ക്ഷീണിച്ചില്ലേ അതുകൊണ്ട് എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം എന്നുകൂടി പറഞ്ഞു നമുക്ക് നിര്‍ത്താം അല്ലേ...
നിങ്ങള്ക്ക് ഇഷ്ടപെട്ട ഒരു ഐക്കണ്‍ ക്ലിക്ക് ചെയുക.... തുടര്‍ന്ന് വരുന്ന പേജില്‍ Install ക്ലിക്ക് ചെയ്യൂ ..തുടര്‍ന്ന് Accept and download ക്ലിക്ക് ചെയ്തു അല്പം കാത്തു നിന്നാല്‍ , ആ പേജില്‍ തന്നെ  open വന്നില്ലേ അതില്‍ ഒന്ന് തൊട്ടാല്‍ നിങ്ങളും ഒരു apps ന് ഉടമയായി.
കൊളടിചില്ലേ...അപ്പസ് മൊതലാളി അല്ലേ !!
അതാ പറയുന്നതു ഓരോന്നിനും ഓരോ സമയമുണ്ടെന്ന് ! അല്ലേ ദാസാ .. :)

...ഇത് ഇങ്ങള്‍ക്ക് ഇഷ്പെട്ടാല്‍ അഭിപ്രായം പറയാന്‍ മറക്കരുത് കാരണം വീണ്ടും എഴുതാന്‍ പ്രചോദനം നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ ആണ് . നന്മകള്‍ മാത്രം നേരുന്നു എല്ലാവര്‍ക്കും.......


4 അഭിപ്രായ(ങ്ങള്‍):

  1. അപ്പൊ ഇങ്ങന്യാണ് ആധികാരികമായി പറഞ്ഞാല്‍ ല്ലേ..

    ReplyDelete
    Replies
    1. :D .....നന്ദി കാത്തി ! :)

      Delete
  2. ഈ പോസ്റ്റുകളൊക്കെ നന്നായി. വല്ലപ്പഴും വന്ന് സംശയനിവൃത്തി വരുത്താലോ!

    ReplyDelete
    Replies
    1. ...നന്ദി അജിതേട്ടാ ! :)

      Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block