11/05/2012

മ്മുടെ മൊബൈല്‍ ഫോണില്‍ എങ്ങിനെ മലയാളം അക്ഷരങ്ങള്‍ കാണാനും വായിക്കാനും സാധിക്കും...പലരെയും കുഴക്കുന്ന ഒരു ചോദ്യമാണ് അത് !!. എന്നാല്‍  വളരെ ഈസിയായി ചെയ്യാവുന്ന ഒരു കാര്യമാണെന്നാതാണ് വസ്തുത .
ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നത് വളരെ ഈസിയായ മൂന്നു മാര്‍ഗങ്ങള്‍ ആണ് .ശ്രമിച്ചു നോക്കൂ...നിങ്ങള്‍ക്ക് ഇഷ്ടപെടാതിരിക്കില്ല ! :)

ഒന്ന്.     Opera Mini Browser  
രണ്ടു. 
Peacock Browser  
മൂന്ന്‍ .
Mal Browser  

കൂടുതല്‍ ആളുകളും Opera Mini ഉപയോഗിച്ചാണ് മലയാളം വായിക്കുന്നത് . അത് കൊണ്ട് തന്നെ നമുക്ക അവിടെന്ന് തന്നെ തുടങ്ങാം...അല്ലെ !ആദ്യം കോഴിക്കോട്  മാര്‍കെറ്റില്‍ പോയി....ക്ഷമിക്കണം  ഗൂഗിള്‍ മാര്‍കറ്റില്‍ പോയി ഒപെര ഡൌണ്‍ലോഡ് ചെയ്തു , ഇന്‍സ്റ്റോള്‍ ചെയ്യുക .
കൂടുതല്‍ വിവരം മുമ്പത്തെ പോസ്റ്റ്‌ Apps Market - ആരാ മോന്‍ ! നോക്കുക !

ഒപെര ഓപ്പണ്‍ ചെയ്തതിനു ശേഷം അതിന്റെ അഡ്രെസ്സ് ബാറില്‍ config: എന്നോ opera:config  എന്നോ ടൈപ്പ് ചെയ്തു search  ചെയ്യുക . അപ്പോള്‍ വരുന്ന power user settings ല്‍  use bitmap fonts for complex scripts എന്നത്  yes ആകി സേവ് ചെയ്യുക .

ഇനി ഒപെര restart ചെയ്തു നോക്കൂ.........മലയാളം റെഡിയായില്ലേ ...ഒക്കെ എന്നാ ഒരു ചായക്ക്‌ പറ ...!! :)

ഇനി അതിലും എളുപ്പമുള്ള പണി പറയെട്ടെ ...ആരോടും പറയേണ്ട കേട്ടോ ....
രണ്ടാമത്തെയും മൂന്നാമത്തെയും browser ല്‍ ഇഷ്ട്ടമുള്ളത്  ഡൌണ്‍ലോഡ് ചെയുക ,ഇന്‍സ്റ്റോള്‍ ചെയുക ,ഓപ്പണ്‍ ആക്കുക , ഉപയോഗിക്കുക ..അത്രന്നെ ...ഈസി ! നോ സെറ്റിംഗ്സ് ! ഓക്കേ ..........

ഇതില്‍ ഗൂഗിള്‍ search എടുത്തു അതില്‍ facebook search ചെയ്തു ആഡ് favourite ചെയ്തു വെക്കുക ..പിന്നീട്ട് sign in ചെയ്തു നിങ്ങള്‍ക്ക് facebook മലയാളത്തില്‍ ഉപയോഗിക്കാം ...നോണ്‍ സ്റ്റോപ്പ്‌ ആയി !!
അങ്ങിനെ എല്ലാം മലയാളത്തില്‍ വായിക്കൂ................സന്തോഷായില്ലേ
നിങ്ങളുടെ അഭിപ്രായം പറയാന്‍ മറക്കരുത് ...ഒപ്പം സംശയവും ! :)


3 അഭിപ്രായ(ങ്ങള്‍):

  1. പക്ഷെ എന്റെ എസ്-4 മിനി വാങ്ങിയപ്പോ അതില്‍ മലയാളം ഉണ്ടാരുന്നോ? വായിക്കാന്‍ പറ്റുമായിരുന്നു എന്ന് തോന്നുന്നു. എഴുതാന്‍ വേണ്ടീട്ട് ഞാന്‍ ആന്‍ഡ്രോയിഡ് മലയാളം എന്നൊരു ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എന്ന് തോന്നുന്നു

    ReplyDelete
    Replies
    1. അത് മലയാളം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ...

      Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block