12/07/2012

      


 'ഈ' ബൂലോകത്തെ സകലമാന ജന്തുകള്‍ക്കും (ക്ഷമിക്കുക അങ്ങനെ പറയാന്‍ കാരണം  പല പല ജീവികള്‍ ഇവിടെ വാഴുന്നുണ്ട് ..ഇല്ല്യേ !) ഈ പൂച്ച കോട്ടയിലേക്ക് സുസ്വാഗതം .
ഭൂലോകത്തെ ഒരു പതിറ്റാണ്ട് എന്ന് പറയുമ്പോള്‍ വ്യക്തമായി അത്രേം വര്‍ഷത്തെകാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്ന് നിങ്ങള്‍ക്കും അറിയാം.എങ്കിലും മനസ്സില്‍ മായാതെ നില്‍കുന്ന ചില കാര്യങ്ങള്‍ അല്ലെങ്കില്‍ സന്ദര്‍ഭങ്ങള്‍ അതുമല്ലെങ്കില്‍ സുന്ദര മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത് ...സഹകരിക്കുമല്ലോ !
          2002  സെപ്റ്റംബര്‍ ആണ് ആദ്യമായി ഞാന്‍ ഒരു കമ്പ്യൂട്ടര്‍ സ്വന്തമാക്കുന്നത് .മോണിറ്റര്‍ പി സി ,പ്രിന്‍റര്‍ , സ്കാന്നെര്‍ , വെബ്‌ ക്യാമറ ,മോസ് ,കീബോര്‍ഡ് തുടങ്ങി 'സകല കുലാബി ' സാധനങ്ങള്‍ അടക്കം അന്ന് മൂവായിരത്തിലേറെ സൗദി റിയാല്‍ കയ്യീന്ന് പൊടിഞ്ഞു പോയി.അത് എന്നെപോലെത്തെ ഒരു സാധാ പ്രവാസിയെ സംബന്ധിച്ചടത്തോളം ഒരു വലിയ സംഖ്യാ തന്നെആയിരുന്നു. പക്ഷെ മോഹങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലെന്നാണല്ലോ വെപ്പ് ...ഏതു !.

      കയ്യിലുണ്ടായിരുന്ന എക്സ്പൈര്‍ ആയ   ഡിപ്ലോമ വെച്ച് അതില്‍ കേറി മേഞ്ഞങ്കിലും ഒന്നും നടന്നില്ല . എങ്കിലും ഹരിശ്രീ കുറിക്കാനായത് ഒരു സംഭവംതന്നെ ആയിരുന്നു...അന്ന് . പിന്നീട് ഒരുതരം വാശിയായിരുന്നു..പഠിച്ചിട്ടേ അടങ്ങൂ എന്ന ഒരു വാശി  ! . ഞെക്കിയും കുത്തിയും അമര്‍ത്തിയും ഞാന്‍ അവളെ ബലാല്കാരമായി എന്നില്‍ ലയിപ്പിച്ചു .അങ്ങനെ പലതും പഠിച്ചെടുത്തു
ആദ്യമാദ്യം സി ഡി ഇട്ടു സിനിമകള്‍ കണ്ടു .പിന്നീട് ഗെയിം കളിക്കാന്‍ ആരംഭിച്ചു .അതിനും ശേഷം   2002 ഡിസംബറിലെ ഒരു നനുനനുത്ത  തണുപ്പാം  കാലത്താണ്  ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭിക്കുന്നതു !. അതും ഒച്ചിന്റെ വേഗതയുള്ള ഡയല്‍  അപ്പ്‌ കണക്ഷന്‍ ....ഒരു മണികൂറിനു മുന്ന് റിയാല്‍ . ക്ഷമയെന്ന  വികാരത്തിന്റെ മഹത്വം മനസ്സിലാക്കിയ നാളുകളായിരുന്നു പിന്നീട് ഞാന്‍ അറിഞ്ഞത് .കാരണം ഒരു പേജ് ഓപ്പണ്‍ ആകാന്‍ വേണ്ടീ കാത്തിരിക്കെണ്ടിയിരുന്ന സമയം അത്  വളരെ കൂടുതലായിരുന്നു .ചുവപ്പ് നാടയില്‍ കിടുങ്ങിയ സര്‍ക്കാര്‍ ഫയല്‍ പോലെ . അന്നു അത്പോലത്തെ ഇന്റര്‍നെറ്റ് ഉള്ളവരെയും എന്നെയും സമ്മതിക്കണം ..ഹോ !

ആയിടക്കാണ് ഇമെയിലുകളെ കുറിച്ച് കേള്‍ക്കുന്നത് .ഒരു സുഹുര്‍ത്ത് അവനു സ്വന്തമായി ഡോട്ട്‌കോം ഉണ്ടെന്നു അഭിമാനത്തോടെ പറയുന്നത് കേട്ടപ്പോള്‍ ആ സാധനം ഒന്ന് സ്വന്തമാകണമെന്നു എനിക്കും ഒരു മോഹം . പക്ഷെ എങ്ങനെ !? അവസാനം അഹന്ത മാറ്റിവെച്ചു അവനോടെ തന്നെ ചോദിച്ചു .അപ്പോള്‍ അവനു ഒടുക്കത്തെ ജാഡ .''അവന്റെ അമ്മേടെ നായര് ''എന്ന് ആ മുഖത്ത് നോക്കി പറയണമെന്നു തോന്നി  പക്ഷെ എന്റെ ഡോട്ട്‌കോം എന്നമോഹം എന്നതിലുപരി ഒരു സുഹ്രത്തിനെ നഷ്ടമാവുമോ എന്ന ചിന്ത  എന്റെ വായ അടപ്പിച്ചു .
അന്വോഷിപ്പിന്‍ കണ്ടത്തും എന്നാണല്ലോ അങ്ങിനെയാണ് ഗൂഗിള്‍ മാമനെ പരിചയപ്പെടുന്നത്  .ആ വഴിയിലൂടെ സഞ്ചരിച്ചു ഞാനും സ്വന്തമായി ഡോട്ട്‌കോം  ഉണ്ടാക്കി .എന്നിട്ടും  കലിപ്പ് തീരാഞ്ഞിട്ടു യാഹൂന്റെയും ഹോട്മൈലിന്റെയും ഗവാബ്,രേട്ടിഫ് മെയില്‍ തുടങ്ങി പലരുടെയും വാതില്‍ തള്ളിത്തുറന്നു ഡോട്ട്‌കോം കൂട്ടം തന്നെ ഉണ്ടാക്കി ..മനസ്സിലായില്ലേ ഒരു ഇമെയില്‍ ഐ ഡി ഉണ്ടാക്കിയ  കാര്യമാ ഈ പറഞ്ഞതല്ലാം .അന്നത്തെ ഒരു കാലം ! 

പിന്നീട് യാഹൂ ഗ്രൂപ്പ്‌ കളുടെ കാലമായിരുന്നു .അതോടെ സഞ്ചാരം അതിലേക്കായി .ദിവസവും മെയിലുകളുടെ നിലക്കാത്ത പ്രവാഹങ്ങള്‍ .ഇന്‍ബോക്സില്‍ നൂറുകണക്കിന് മെയിലുകള്‍ .കുളിര് കൊറിയ ദിനങ്ങള്‍ !. അപ്പോഴും മേല്‍പറഞ്ഞ സുഹുര്‍ത്ത് ഒരേയൊരു ഡോട്ട്‌കോമുമായി പാതി വഴിയില്‍ തന്നെയായിരുന്നു . മെയിലുകളുടെ എണ്ണം പറഞ്ഞു അവന്റെ തല കുനിപ്പിച്ചു ഞാന്‍  .മധുരമായ പ്രതികാരം ! എന്നോടാ അവന്റെ കളി ..ഞാനാരാ മോന്‍  :P !.

പിന്നെയും കുറച്ചു കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ...ആയിടക്കാണ് കാര്‍ടൂണ്‍ വര തലക്ക് പിടിച്ചത് . കൂടെ ഒരു സഹാചാരിയെകൂടി കിട്ടിയതോടെ ആശയങ്ങള്‍ പെരുമഴയായി മനസ്സില്‍ പെയ്യാന്‍ തുടങ്ങി .സമൂഹത്തിലെ അനീതികള്‍ കണ്ടു വരകള്‍ അണപൊട്ടി ഒഴുകി !. പക്ഷെ എന്ത് കാര്യം ,ആര് കാണാന്‍ ,എവിടെ പ്രസിദ്ധീകരിക്കും . ആനുകാലിക പ്രസിദ്ധീകരണങ്ങളിലേക്കും പത്രമാപ്പീസുകളിലെക്കും  ഞാന്‍ തുടരെ തുടരെ അയച്ചു നോക്കി ..നോ രക്ഷ ! സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഇനി എന്ത് ?. 
ഒരു ദിവസം രാവിലെ ഒരു ഫോണ്‍ കാള്‍ ..
ഹലോ അസ്രു അല്ലെ ..
അതേലോ ആരാണ് ..
ഞാന്‍ മുസാഫിര്‍ ...മലയാളം ന്യൂസ്‌ പത്രത്തില്‍ നിന്നാ ..
(സൌദിയില്‍ നല്ല പ്രചാരത്തിലുള്ള അന്നത്തെ ഏക മലയാള പത്രമാണ്‌ )
(പലതും പറഞ്ഞു  കളിപ്പിക്കാന്‍ ഓരോരവന്മാര്‍ വിളിക്കാറുണ്ടായിരുന്നു  )
ഒന്ന് ശങ്കിച്ച് ...പിന്നെ ചോദിച്ചു ..
അല്ല സാറ് മുസാഫിര്‍ സാറ് തന്നെയാണോ ...
അതെ ..എന്താ സംശയം 
ഹേയ് ഒന്നൂല സാര്‍ ..
ഹാ ..പിന്നേയ് നിന്റെ കാര്‍ടൂണ്‍ ഞാന്‍ കണ്ടായിരുന്നു ..കൊള്ളാം കേട്ടോ ..
ഇടയ്ക്കിടയ്ക്ക് ഫാക്സ് വിടാറുണ്ട് സാര്‍ ..ഒന്നും വരുന്നില്ലല്ലോ !? 
അതൊക്കെ ശരിയാവും ..വീണ്ടും വീണ്ടും വരക്കുക..വരച്ചു വര തെളിയട്ടെ 
ഒക്കെ സാര്‍ ...
നീ നാട്ടില്‍ ഇരുമ്പുഴിയില്‍ എവിടെയാണ് ...
പിന്നെ കുറച്ചു കുശലം പറച്ചില്‍ ...
ആ ഒരു ഫോണ്‍ വിളിയോടെ എന്റെ പ്രതീക്ഷ വാനോളം പിന്നെയും പൊങ്ങി ..വരുമോ അതോ വരില്ലേ ...മൂപ്പര് വിളിച്ചു കൊള്ളാം എന്ന് പറഞ്ഞസ്ഥിതിക്ക് ....വരോ ! ദിവസങ്ങള്‍ പിന്നെയും പിന്നിട്ടു .

ഒരു ദിവസം രാവിലെ കൂട്ടുകാരന്‍ വിളിച്ചിട്ട് പറഞ്ഞു ഇന്നെത്തെ മലയാളം ന്യൂസ്‌ പത്രം  നോക്കാന്‍ . ഞെട്ടിപ്പോയി ഹൃദയം പോട്ടിപോയി ...എന്റെ വര അച്ചടി മഷിയില്‍  കിടന്നു തിളങ്ങുന്നു .എന്റെ പടച്ചോനെ സ്വപ്നമല്ലല്ലോ . നുള്ളി നോക്കി ശരിയാണ് വേദനയുണ്ട് .ശരീരത്തില്‍ ഒരു കുളിര്‍മ അനുഭവപ്പെട്ടു.  പണ്ട് ഒരു ചെറു കഥ എഴുതി മലയാള മനോരമയിലേക്ക് അയച്ചിട്ട് അവന്മാര്‍ തിരിച്ചു അയച്ചത് ഞാന്‍ പുച്ഛത്തോടെ ഓര്‍ത്തു . എന്റെ ആഹ്ലാദം കണ്ട ഒരു സ്നേഹിതന്‍ ചോദിച്ചു "അല്ല ..ഇതോണ്ടിപ്പോ എന്താ ലാഭം..ഇങ്ങനെ ഇരുന്നു കുത്തിവരച്ചു ബുദ്ധിമുട്ടി  അയച്ചു പേപ്പറില്‍ വന്നാല്‍ എന്ത് കിട്ടും " അവനെ നോക്കി "ഉണ്ട" കിട്ടും എന്ന് പറയണമെന്നുണ്ടായിരുന്നു .പക്ഷെ ...സ്നേഹിതനായിപ്പോയില്ലേ .ഡോണ്‍ ടു ..ഡോണ്‍ ടു !. അല്ല അറിയാന്‍ മേലാതോണ്ട് ചോദിക്കുവാ ..ഇവനോക്കെയാണോ സ്നേഹിതര്‍  . ഒരു സ്നേഹമില്ലാത്ത വര്‍ഗ്ഗം !! ഹും .

ആ വര പത്രത്തില്‍ വന്നതോടെ വരകള്‍ക്ക്  ചൂടും ചൂരുമായി .പിന്നെയും പിന്നയും മലയാളം ന്യൂസ്‌ കനിവ് കാട്ടി .(നന്ദിയോടെ ഓര്‍ക്കുന്നു..ഹേ മലയാളം ന്യൂസ്‌ ഒരായിരം നന്ദി നിനക്ക് കൂടെ മുസാഫിര്‍ സാറിനും  )
ചിരിച്ചെപ്പ് മാസികകൂടി എന്റെ വര പ്രസിദീകരിച്ചതോടെ ആവേശം അലതല്ലി !.
പക്ഷെ അതുകൊണ്ടെന്നും വരയെന്ന ദാഹം തീര്‍ക്കാനായില്ല .പിന്നെ എന്തുചെയ്യുമെന്നു ആലോചിച്ചു നടക്കുമ്പോഴാണ് ഗൂഗിള്‍ മാമന്റെ ബ്ലോഗിനെ കുറിച്ച് അറിയുന്നത് .അതും ഫ്രീയായിട്ട് തരാമെന്നു പറഞ്ഞപ്പോള്‍ സന്തോഷംകൊണ്ടു എനിക്ക് ഇരിക്കാന്‍ വയ്യെന്നായി .....ഞാനിപ്പം മാനത്ത് വലിഞ്ഞു കേറും ....എന്നാ പിന്നെ വലിഞ്ഞു കേറീട്ടു പിന്നെ വരാല്ല്യെ ..എന്താ !!

ബാക്കി വന്നാ വന്നു....കണ്ടാ കണ്ടു ! .......ഇമ്മിണി ബല്യ നമസ്കാരം


7 അഭിപ്രായ(ങ്ങള്‍):

 1. കഷ്ടപ്പെട്ടെഴുതി് കമന്‍റ് കള്ളന്‍ കൊണ്ടോയി,

  ReplyDelete
  Replies
  1. പഴയത് മേലെ ഉണ്ട് അജിതെട്ടാ ...
   പുതിയത് ..ങേ ..ആരാണ്ടാ അത് കൊണ്ടോയത് ..ങേ !

   Delete
 2. Replies
  1. :) നന്ദി സുനിത

   Delete
 3. അപ്പോൾ അങ്ങനെയൊക്കെയാണ്‌ കാര്യങ്ങൾ.... :>)

  ReplyDelete
  Replies
  1. ഹഹഹ്...കാര്യങ്ങള്‍ ഇനിയും വരും ,മടി ഒന്ന് മാറട്ടെ !

   Delete
 4. പണ്ട് pentium യുഗത്തിൽ കമ്പ്യൂട്ടർ ഉപയോഗിച്ചു പഠിച്ചത് കൊണ്ട്, ക്ഷമ പഠിച്ചു...

  അതൊക്കെ ഒരു കാലം... ഒച്ചിന്റെ വേഗത ഉണ്ടായിരുന്ന internet connection ഇപ്പൊ 3g 4g.... ഇനി എന്തൊക്കെ "ജി" വരുമോ എന്തോ...??

  നല്ല ഒരു വായനാനുഭവത്തിനു നന്ദി.... (h)

  ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block