1/11/2013

    ലപ്പുറം ജില്ലയിലെ മഞ്ചേരിക്കും നിലബൂരിനുമിടയിലെ മനോഹര ഗ്രാമമായ പത്തപിരിയത്തില്‍ ഒരു ഓഗസ്റ്റ് 19 നു ആരിഫ് സൈന്‍ എന്ന എന്റെ ജനനം .പിതാവ് അബ്ദുള്‍ഖാദര്‍ ,മാതാവ് ഹലീമ ,ഭാര്യ ഷാഹിന ,മകള്‍ ആയിഷ ഇതാണ് എന്റെ കുടുംബം .
എടവണ്ണ ഒറിയന്റെല്‍ ഹൈസ്കൂള്‍ ,ജാമിയനദവിയ എടവണ്ണ , അലീഗഡ് മുസ്ലിം യുണിവേഴ്സിറ്റി അലീഗഡ് എന്നിവിടങ്ങളിലായി  അങ്ങനെയുമിങ്ങനെയുമായി കുറെ പഠിച്ചു. പഠിച്ചതില്‍ അധികവും മറന്നു. പിന്നെ വേഗം  അധ്യാപകനായി , പത്രപ്രവര്‍ത്തകനായി  അപ്പോള്‍ പിന്നെയൊന്നും പഠിച്ചില്ല .പഠിച്ചിരുന്നുവെങ്കില്‍ അതും മറന്നു പോയേനെ ....! 
നടുവിടെണ്ട ഒരു സാഹചര്യം ഉണ്ടായപ്പോള്‍ നാടുവിട്ട് ദുബായിയില്‍ എത്തി . ഇപ്പോള്‍ ഇവിടെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസ്സിസ്റെന്റ്റ് ഡയരക്ടര്‍ ആയി ജോലി നോക്കുന്നു .
1998 ല്‍ ഇംഗ്ലീഷില്‍ ബ്ലോഗ്‌ എഴുതിയിരുന്നു തുടക്കം .വായനക്കാരെ കിട്ടിയില്ല .വളരുന്ന ആരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയും നമുക്കില്ലല്ലോ അന്ന് . ഒരു ദരിദ്ര മൂന്നാംലോക പൌരന്റെ ബ്ലോഗൊന്നും വായിക്കേണ്ട ഗതികേടൊന്നും ഞങ്ങള്‍ക്ക് ഇപ്പോഴില്ലെന്ന മട്ടിലായിരുന്നു ഇംഗ്ലീഷ് ക്കാര്‍ ചിന്തിച്ചെതെന്നു തോന്നുന്നു. മലയാളം ഉള്ളപ്പോള്‍ തന്റെ ഇംഗ്ലീഷ് വയിക്കെണോ എന്ന് മലയാളിയും ചിന്തിച്ചു . അതോടെ എന്റെ സ്വപനം  മുളയിലെ കരിഞ്ഞുപോയി !.
ലിബിയയിലെ ട്രിപ്പോളിയില്‍ വസിച്ചിരുന്ന  കാലത്ത് സുഹുര്ത്തുക്കള്‍ക്ക് Scribbling from Tripoli എന്ന പേരില്‍ ഓരോ ആഴ്ചയിലും കുത്തികുറിക്കലുകള്‍ മെയില്‍ അയക്കാറുണ്ടായിരുന്നു. 
ദുബായിയില്‍ തിരിച്ചത്തിയ ഇടയ്ക്കു അടുത്ത പത്രപ്രവര്‍ത്തകനായ കൂട്ടുകാരന്‍ അദേഹത്തിന്റെ പത്രത്തിലെക്ക്  മലയാളി പ്രവാസത്തെ കുറിച്ച് ഒരു ലേഖനം തയ്യാറാക്കി തരുമോയെന്നു എന്ന് ചോദിച്ചു. എഴുതി അയച്ചു കൊടുത്തെങ്കിലും ചില പെട്ടെന്നുള്ള സാഹചര്യങ്ങളില്‍ അദ്ദേഹം ഇന്ത്യയിലേക്ക്‌ പോയി .
ലിബിയയില്‍ പ്രശ്നങ്ങള്‍ ഉടലുടുത്ത സമയത്താണ്  ഇത് ബ്ലോഗ്‌ ആക്കിയാലോ എന്നാ ചിന്ത വരുന്നത് .അങ്ങിനെ 2011 മാര്‍ച്ച് 9 നു "ഇതൊക്കെയായിരുന്നു ജമാഹിരിയിലെ വിശേഷങ്ങള്‍ "എന്ന പോസ്റ്റോടെ തുടങ്ങി  ഇന്ന് കാണുന്ന ബ്ലോഗ്‌ രൂപത്തില്‍ ആയി.
ഭയങ്കര സ്വീകരണം പ്രതീക്ഷിച്ചുവെങ്കിലും വളരെ കുറച്ചു പേര്‍ വായിച്ചതു തന്നെ ആശ്വാസം .അവിടെന്നങ്ങോട്ടു പതുക്കെപ്പതുക്കെ  മാര്‍കെറ്റിംഗ് പഠിച്ച്  ആളെകൂട്ടി . ഇന്ന് ഇങ്ങളുടെയെല്ലാം അനുഗ്രഹങ്ങള്‍ കൊണ്ട് ഒരു ഇരുത്തം വന്ന ബ്ലോഗറായി വിലസുന്നു !. 
ചെറുപ്പകാലത്ത് ആഗ്രഹങ്ങള്‍ പലതായിരുന്നു . വലുതാകുന്തോറും അതിനും വികാസം സംഭവിച്ചുകൊണ്ടിരിക്കുന്നു ! മലകയറ്റക്കാരന്‍ ട്രാക്ക് ഡ്രൈവര്‍ കച്ചവടക്കാരന്‍ ഫുട്ബോളര്‍ എ ഐ സി സി നീരീക്ഷകന്‍ തുടങ്ങി ഡോക്ടോര്‍ പൈലറ്റ് വരെ ..പിന്നെയും നീളുന്നു.....
ഇപ്പോള്‍ എഴുത്ത് ,വായന , ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ പുനരാവിഷ്കരിക്കുക ,ആഗോള പ്രതിഭാസങ്ങള്‍ പ്രിയപ്പെട്ടവരോട് കൂലംകഷമായി  ചര്‍ച്ച ചെയ്യുക,  ഉറുദു ഗസല്‍ കേള്‍ക്കുക , ജീവിതത്തിലെ കഴിഞ്ഞുപോയ സുന്ദര നിമിഷങ്ങള്‍ അയവിറക്കുക ..അങ്ങിനെയങ്ങനെ ! 

ഇവിടെയും വായിക്കാം :E-mashi Online Magazine Jan-2013

FACEBOOK : http://www.facebook.com/arif.zainap




5 അഭിപ്രായ(ങ്ങള്‍):

  1. ഇപ്പോ ജ്ഞാനി നാട്ടില്‍ ഇരുന്ന് കഥയെഴുതുകയായിരിയ്ക്കും

    ReplyDelete
    Replies
    1. ചിന്താവിഷ്ടനായ ജ്ഞാനി...! അല്ലേ അജിതേട്ടാ :)

      Delete
  2. പിന്നേം കണ്ടു .പിന്നേം വായിച്ചു . അപ്പോ പിന്നേം അഭിനന്ദനം

    ReplyDelete
    Replies
    1. പിന്നേം പിന്നീം നണ്ട്രി ...ചെരുവാടീ ! :)

      Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block