12/25/2012

അച്ഛന്‍ എപ്പോഴും സംസാരിക്കുമായിരുന്നു 
വളരെ കൂടുതല്‍ ,
പക്ഷെ അത് 
അമ്മയോടെല്ലായിരുന്നു.
ഇഷ്ടപെടുന്ന പൂകളിലെ 
തേന്‍ കണങ്ങളായിരുന്നു 
അദ്ദേഹത്തിന് കൂടുതല്‍ പ്രിയമായി തോന്നിയത് .
അമ്മക്ക് അച്ഛനുമായി 
ഒരേയൊരു ബന്ധമാണുണ്ടായിരുന്നത്  
അത് വെറും ശരീരികമായിരുന്നു -
അടിയും ഇടിയും തൊഴിയും കലര്‍ന്ന 
മധുരമായ സ്നേഹ-ബന്ധം .
ആളുകള്‍ പറയുന്നപോലെ ;
സ്നേഹിച്ചും  
പ്രതികാരം ചെയ്യാമെന്ന് 
അമ്മ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരുന്നു .
എന്നിട്ടും അച്ഛനില്‍ 
അതിന്റെ  മാറ്റം കണ്ടതേയില്ല.
എല്ലാവരും ഇപ്പോഴും 
അതുതന്നെവിശ്വസിക്കുന്നു 
ആത്മഹത്യാ ചെയ്തതാണെന്ന് ...അമ്മ .
പക്ഷെ ...എനിക്കറിയാം 
ആ നിശബ്ദതയെ കൊന്നത് ..........

മങ്ങിയ വെട്ടത്തില്‍ 
തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ 
പുറത്തു വരാനാവാതെ ,
അവളതു പറയുമ്പോള്‍ 
പുറത്തു 
മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു .
 ---------------------@sruS 

പ്രേരണ : പേര് അറിയാത്ത ഒരു സിനിമ 
പ്രേരക : അവള്‍ (ഒരു കൂട്ടുകാരി )!

comments:


5 അഭിപ്രായ(ങ്ങള്‍):

 1. പുതിയ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കുക ! :)

  ReplyDelete
 2. പുതിയ അഭിപ്രായം പഴയതുതന്നെ

  ReplyDelete
  Replies
  1. പഴയതിന് വീര്യം കൂടും അജിതേട്ടാ ! :)

   Delete
 3. Replies
  1. :) പുഞ്ചിരിക്കും ഒരു നന്ദി !

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block