9/02/2013


  
   ''ഒരു പ്രദര്‍ശന തലത്തിനോ, പ്രിന്‍റര്‍നോ ഒരുനിക്ഷിത സ്ഥലം ഏകകത്തിനുള്ളില്‍ ( അളക്കുവാനുള്ള അംഗീകൃതമായ മാത്ര, തോത് ) പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ബിന്ദുക്കളുടെ എണ്ണം.." ഒന്നും മനസ്സിലായില്ല അല്ലെ..എനിക്കും !. ഇതാണ് resolution-ന്‍റെ ശരിയായ നിര്‍വചനം. 

ഒരു പ്രതലത്തില്‍  അല്ലങ്കില്‍ വേണ്ട ഒന്നുകൂടെ സിമ്പിളായിട്ട് പറഞ്ഞാല്‍ ഒരുഫോട്ടോ പേപ്പറിലോ, A4 പേപ്പറിലോ എത്രയെണ്ണം pixels(picture element) അഥവാ ബിന്ദുക്കള്‍ ഉള്‍കൊള്ളിക്കാമെന്നതിനെ ആശ്രയിച്ചാണ് ഒരു ചിത്രത്തിന് അതിന്‍റെ വ്യക്തത(Clarity) ഉണ്ടാകുന്നത്. 

 ഇനിയും  ചുരുക്കി പറഞ്ഞാല്‍ pixels-കളുടെ എണ്ണം കൂടുമ്പോള്‍ ചിത്രത്തിന് വ്യക്തത കൂടുമെന്നര്‍ത്ഥം. Red,Green,Blue അല്ലങ്കില്‍ cyan,magentha,yellow,  black എന്നിവര്‍ അടങ്ങിയവാരാണ് pixel-ന്‍റെ കളര്‍രൂപം !.

     കേമറ,മൊബൈല്‍ഫോണ്‍,ടിവി,കമ്പ്യൂട്ടര്‍ തുടങ്ങിയവയെ  ഡിജിറ്റല്‍ യുഗത്തിലേക്ക് ആവാഹിക്കുമ്പോള്‍ അതിലെ ഡിസ്പ്ലേകളെ MegaPixels (million of pixels ) ആയിട്ടാണ് അളക്കുന്നത്.  
ഉദാഹരണത്തിന് നമ്മുടെ മൊബൈലില്‍ 5mp കേമാറയാണങ്കില്‍ അതിന്‍റെ full digital zoom-ല്‍ അഥവാ 5mp മോഡില്‍ ഇട്ടു  ഒരു പടം പിടിച്ചാല്‍ 5 millionpixels ആയിട്ടാണ് അതു നമ്മള്‍ നമ്മുടെ ഡിസ്പ്ലേയില്‍ കാണുന്നത്. 

ഇനി ചില സ്ക്രീന്‍ resolutions നോക്കാം  :


QVGA = 320x240
VGA = 640x480
PAL = 768x576
SVGA = 800x600
XGA = 1024x768
WVGA = 854x480
WSVGA = 1024x600
HD720 = 1280x720
HD1080 = 
1920x1080..etc


അതായത്‌ 640x480 VGA(Video Graphics Array) എന്നാല്‍ 640 വീതി (width) 480 ഉയരം(height) എന്ന വീഡിയോ മോഡാണ്.

ഒരു ഉദാഹരണം നോക്കാം. നിങ്ങളുടെ മുമ്പിലുള്ള കമ്പ്യൂട്ടര്‍ സ്ക്രീനിന്‍റെ resolution എത്രയാണന്ന് നിങ്ങള്‍ നോക്കീട്ടുണ്ടോ. ഡെസ്ക്ടോപ്പില്‍ ഒരു ചിത്രം ഇടുമ്പോള്‍ അതിന്‍റെ resolution ഇനി നിങ്ങള്‍ നോക്കുക.
കാരണം അവ്യക്തമായി ഒരു ചിത്രം നിങ്ങളുടെ ടെസ്ക്ടോപില്‍ കാണാന്‍ നിങ്ങള്‍ 
ആഗ്രഹിക്കില്ലല്ലോ...!
താഴെ ഫോട്ടോ ഒന്ന് ശ്രദ്ദിച്ചു നോക്കൂ...നോക്കിയോ !

അപ്പൊ പറഞ്ഞു വന്നത് 1024x768 XGA (Extended Graphics Array)എന്നതാണ് നമ്മുടെ കമ്പ്യൂട്ടറുകളില്‍ 
പൊതുവേ കാണുന്ന സ്ക്രീന്‍ റസലൂഷന്‍. സ്ക്രീനിന്‍റെ ഇടത്അറ്റം മുതല്‍വലതു അറ്റംവരെ 1024 pixels. മുകളില്‍നിന്ന് താഴെവരെ 768 pixels.  അപ്പോള്‍ 640x480pixels ലുള്ള ഒരു ചിത്രം നിങ്ങളുടെ ടെസ്ക്ടോപില്‍ അവ്യക്തമാവുന്നതിന്റെ കുട്ടന്‍സ്‌ പിടികിട്ടി യില്ലേ..!! :)

അതുപോലെതന്നെയാണ് മറ്റുള്ള ഡിവൈസുകളിലെയും സംഗതികള്‍. ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചൊക്കെ പിടികിട്ടിയില്ലേ... ഇത്രേയുള്ളൂ.....പക്ഷെ അത് ആരങ്കിലുമൊന്നു പറഞ്ഞു തരണ്ടേ...അല്ലെ !. 
                                                       
  അതുപോലെതന്നെ 3GP,MP4 തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകള്‍ കേള്‍ക്കാത്ത കൂട്ടുകാര്‍ ഉണ്ടാവില്ല. ഇന്ന് മൊബൈല്‍ ഫോണുകളില്‍ വ്യാപകമായി വീഡിയോ കാണാന്‍ നമ്മള്‍ ഉപയോഗിക്കുന്നത് ഈ ഫോര്‍മാറ്റുകളിലാണ്.

3gp ഏറ്റവും കുറഞ്ഞ resolution (176x144) കളിലാണ് വരുന്നെ
തങ്കില്‍ MPEG4 (MP4) വ്യത്യസ്തമായ വിവിധ ഫയല്‍ ഫോര്‍മാറ്റുകളി
ലാണ് വരുന്നത്.

 ഇന്ന് എല്ലാ ടിവി ചാനലുകളും MPEG4 ടെക്നോളജിയിലേക്ക് മാറിയത് നിങ്ങള്‍ അറിഞ്ഞില്ലേ. കൂടുതല്‍ വ്യക്തതയും ചിലവു കുറവുമാണ് അതിനു കാരണം. ഇനി കുറച്ചു കൊച്ചു അറിവുകള്‍ കൂടി പങ്കുവച്ചുനമുക്ക് നിര്‍ത്താം...

1. HD (High definition) ഇതില്‍ 1280x720 മുകളിലായിരിക്കും 

pixelsകള്‍.

2. LCD (Liquid Crystal Display ) അനേകം ക്രിസ്റ്റല്‍ ബ്ലോക്കുകള്‍

ചേര്‍ത്തു വെച്ച്, വൈദ്യുതി കടന്നുപോകുമ്പോള്‍ രൂപങ്ങള്‍ ഉണ്ടാവുന്നു. 
ഇതില്‍ ഒരു pixel ഉണ്ടാക്കുന്നതി നായി മൂന്ന് liquid crystal ബ്ലോക്കു
കള്‍ ഉപയോഗിക്കുന്നു.

3. LED (Light emitting diode ) വൈദ്യുതി പ്രവഹിക്കുമ്പോള്‍ 

പ്രകാശം ചൊരിയാന്‍ ശേഷിയുള്ള ഒരുതരം ഡയോഡുകളാണ് ഇതില്‍
ഉപയോഗിച്ചിരിക്കുന്നത്. +ആനോഡും , -കാ തോഡും ചേര്‍ന്ന ഒരു 
ഫിലമെന്റ് കൂടിയാണ് ഇത്.

4. VCD, DVD, Blu-ray...തുടങ്ങിയവ ഓരോ കാലത്തെ വ്യതസ്തമായ  optical disc storage കളാണ്. 
VCD= 352x240 
DVD= 720x480,
Blu-ray= 1280x720

5. JPEG, BMP(bitmap), GIf, തുടങ്ങിയവ image
file format കളാണ്. 
ഇതില്‍ Gif (Graphics Interchange Format ) ചിത്രങ്ങള്‍ കൂട്ടിയോ
ജിപ്പിച്ച്വീഡിയോ രൂപത്തിലുള്ള ഫോട്ടോയാണ്. 

  കാക്കതോളളായിരം അറിവു
കള്‍ ഈ മേഖലയില്‍ ഉണ്ടങ്കിലും അതില്‍നിന്നെല്ലാം അല്പം വ്യത്യ
സ്തമായി ഈ പോസ്റ്റ്‌ നിങ്ങള്ക്ക് 
അല്പം അറിവ് നല്‍കിയെങ്കില്‍ 
ഞാന്‍ സംതൃപ്തനാണ്...നിങ്ങ
ളുടെ അഭിപ്രായം കേള്‍ക്കുമ്പോള്‍.
കൂടെ സംശയങ്ങളും ....

മുന്‍പ് പഠിച്ചതും കേട്ടതും വായിച്ചതും ബൂലോകത്ത് നിന്ന് കിട്ടിയതുമെല്ലാമാണ് ഈ കൊച്ചു കൊച്ചു  അറിവുകള്‍ ...പിഴവുകള്‍ സാദരം ക്ഷമിച്ചു ,ചൂണ്ടികാണിച്ചു തരുമല്ലോ ...
അറിവാശംസകളോടെ ...!
..@srus..ഇരുമ്പുഴി  :)

NB : ഹെല്‍പ് സോണ്‍ എന്ന എന്‍റെ ബ്ലോഗില്‍ നിന്ന്... അവിടെയുള്ള  പോസ്റ്റ്‌ ഇങ്ങോട്ട് മാറ്റുന്നു ...ഹെല്‍പ് സോണ്‍ ഇനി ഉണ്ടായിരിക്കുന്നതല്ല ..സഹകരിക്കുമല്ലോ !

14 അഭിപ്രായ(ങ്ങള്‍):

  1. പുതിയ അറിവുകള്‍ പങ്കുവെച്ചതിന് നന്ദിയുണ്ട്.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ ! :)

      Delete
  2. വി ജി എ എന്താണെന്ന് അറിയാമോ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ കൈ മലര്‍ത്തി
    ഇനി ആരെങ്കിലും ചോദിച്ചോണ്ടിങ്ങോട്ട് വരട്ടെ.
    ഈ പോസ്റ്റിന്റെ ഒരു ഗുണം!!

    ReplyDelete
    Replies
    1. അതെന്നെ...ഞമ്മലോടാ കളി അല്ലേ...അജിതേട്ടാ !
      നന്ദി ! :)

      Delete
  3. ഉപകാര പ്രദമായ ഒരു പോസ്റ്റ്‌ ...

    ReplyDelete
    Replies
    1. നന്ദി ...ഫൈസല്‍ ഭായ് ! :)

      Delete
  4. പോസ്റ്റ് വായിച്ച് അത്ഭുതം കൂറി."അറിഞ്ഞതില്‍ നിന്നും അറിയാത്തതിലേക്ക് "എന്നാണല്ലോ.അറിവിന്‍റെ സാഗരമെത്ര അപാരം!!(ഇവിടെ സ്ഥിരമായി വരാന്‍ കഴിയാത്തദു:ഖം ഏറെ...!)പ്രിയ 'ഗുരു'വിനു ഒരായിരം നന്മകള്‍ നേരട്ടെ...

    ReplyDelete
    Replies
    1. അറിവ് അത് അറിയുംതോറും കൂടി കൂടി വരുമെന്നാണല്ലോ ...
      ഇനി ഇടക്കിടയ്ക്ക് വന്നോളൂ ..എനിക്കിഷ്ടാവും ...
      ഗുരുവില്‍ നിന്ന് നന്മകള്‍ സ്വീകരിച്ചിരിക്കുന്നു !

      നന്ദി മാഷേ ......... :)

      Delete
  5. ഉപകാര പ്രദമായ ഒരു പോസ്റ്റ്‌ ...
    പുതിയ അറിവുകള്‍ പങ്കുവെച്ചതിന് നന്ദി....

    ReplyDelete
    Replies
    1. തിരിച്ചും താങ്കള്‍ക്കും നന്ദി...ദിശകള്‍ ! :)

      Delete
  6. പണ്ട് പഠിച്ച കാര്യങ്ങള്‍ ഒക്കെ ഒന്നുടെ ഓര്‍ക്കാന്‍ പറ്റി.
    നന്ദി.

    ReplyDelete
    Replies
    1. ഓര്‍മകള്‍ ഉണ്ടായിരിക്കണം !
      നന്ദി ശ്രീജിത്ത്‌ :)

      Delete
  7. പലതും പുതിയ അറിവായിരുന്നു - നന്ദി അസ്രൂസ് (h)

    ReplyDelete
    Replies
    1. നന്ദി താങ്കള്‍ക്കും ശിഹാബ് :)

      Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block