11/26/2013         ഇന്റര്‍നെറ്റ് ലോകത്തെ ഒഴിച്ച് കൂടാനാവാത്ത ഒരു അഭിവാജ്യ ഘടകം തന്നെയാണ് ( ബ്രൌസര്‍ ) ഇദ്ദേഹമെന്നു അറിയാത്തര്‍ വിരളമായിരിക്കും . എന്തിനും ഏതിനും അതായത് ഇദ്ദേഹം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു ...മാറ്റിനിര്‍ത്താന്‍ പറ്റാത്തവിധം !.

ഇന്റര്‍നെറ്റ് ലോകത്തെ യാത്രകള്‍ക്ക് , world wide web (www)ലൂടെ  സഞ്ചരിക്കാന്‍ വെത്യസ്തങ്ങളായ വിവിധ കമ്പനികളുടെ ബ്രൌസറുകള്‍ ഇന്ന് ഭൂലോകത്ത് സുലഭമായി അതും സൌജന്യമായി നമുക്ക് ലഭിക്കുന്നു .

അതില്‍ ഏറ്റവും സുപരിചിതമായ, 2008 ഡിസംബറില്‍ ഇറങ്ങിയ ഗൂഗിള്‍ മാമന്‍റെ  ക്രോം , 2004 നവംബറില്‍ ഫോനിക്സ് എന്നപേരില്‍ ഇറങ്ങിയ   മോസില ഫയര്‍ ഫോക്സ് (പിന്നീട് പേര് മാറ്റുകയായിരുന്നുപോലും ) ,1990 കള്‍ മുതല്‍ ആളുകള്‍ നേരോടെ നിര്‍ഭയം നിരന്തരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മൈക്രോസോഫ്റ്റ് ഭീമന്‍റെ   ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ (വിവിധ ഘട്ടങ്ങളായി ) , 1996 മുതല്‍ നിലവിലുള്ള ഒപെര , 2003 ജൂണ്‍ മുതല്‍ സേവനം ചെയ്യുന്ന ആപ്പിളിന്റെ സഫാരി  തുടങ്ങിയ നമ്മുടെ ചിന്തകളെ സമ്പുഷ്ടമാക്കാന്‍ ഇന്റര്‍നെറ്റ് ലോകത്ത് ഇടതടവില്ലാതെ ഓടി നടക്കുന്നവരാണ് ഇവരല്ലാം .

1990 കളിലാണ് ലോകത്തിനു Sir Tim Berners-Lee എന്ന വെക്തി  ഇന്നത്തെ നെക്സേസിലൂടെ ബ്രൌസരെ പരിചയപ്പെടുത്തിയതെങ്കിലും  Robert Cailliau വാണ് ഗ്രാഫികള്‍ യൂസര്‍ ഇന്റര്‍ഫേസ്  ഉപയോഗത്തിന് വേണ്ടി Erwise എന്ന ബ്രൌസര്‍ പരിചയപ്പെടുത്തിയത് . Marc Andreessen റിലീസ് ചെയ്ത  Mosaic  ( ഇന്നത്തെ Netscape -Netscape Navigator ) ആയിരുന്നു അന്നത്തെ ജനകീയന്‍ .

അങ്ങനെ പ്രയാണം തുടങ്ങി കാലഗതിയിലൂടെ സഞ്ചരിച്ച് ,  2002 വരെ 95%വും മൈക്രോസോഫ്റ്റിന്റെ ഇന്റെര്‍നെറ്റ് എക്സ്‌പ്ലോറര്‍ കുത്തകയിലായിരുന്നു ഭൂലോകത്തിന്റെ സ്പന്ദനങ്ങള്‍ .

ഇതല്ലാം ചരിത്രം .എന്നാല്‍ നമ്മള്‍ പറയാന്‍ പോകുന്നത് വെത്യസ്തനാമൊരു ബാര്‍ബറാം ബാലനെ ..ഛെ അല്ല ..ബ്രൌസരെ കുറിച്ചാണ് .

Baidu Spark Browser 
വില തുച്ചം ഗുണം മെച്ചം ! അതാണ്‌ സ്പാര്‍ക്ക് .. മൈഡ് ഇന്‍ ചൈന !! :)

ഇവിടെ ന്ന്‍ ഡൌണ്‍ലോഡ് ചെയ്യാം .

രൂപത്തിലും ഭാവത്തിലും ഗൂഗിള്‍ ക്രോമിനോട് സാദൃശ്യമുണ്ടെങ്കിലും ഉപയോഗത്തില്‍ അദ്ദേഹത്തെ വെല്ലുന്നതാണ് ഈ ചുള്ളന്റെ പ്രകടനം . ( എന്‍റെ അനുഭവം ,ഒരുപക്ഷെ നിങ്ങള്‍ക്ക് മറിച്ചും തോന്നാം ! )


അപ്പൊ ഇന്സ്റ്റാള് ചെയ്യുകയല്ലേ...റണ്‍ കമന്റ് ക്ലിക്കിയ ശേഷം വരുന്ന വിന്‍ഡോയില്‍ ചിത്രത്തില്‍   കാണുന്നതുപോലെ ( ചുമപ്പ് ആരോ മാര്‍ക്ക് ചെയ്തത് ) ആവിശ്യാനുസരണം ക്ലിക്ക് ചെയ്യുക .  

പ്ലീസ് വെയിറ്റ് ...

ഇവനാണ് നുമ്മ പറഞ്ഞ താരം !

ഇനി ഇതിന്‍റെ ചില സംഗതികള്‍ നമുക്ക് പരിചയപ്പെടാം .
മീഡിയകള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാമെന്നു നോക്കാം 
വെരി സിമ്പിള്‍ ... വെബില്‍ നിങ്ങള്‍  കാണാനാഗ്രഹിക്കുന്ന വീഡിയോ ഓപ്പണ്‍ ചെയ്യുക 
ശേഷം ..
 ചിത്രത്തില്‍ കാണുന്ന ഭാഗത്ത്‌ ക്ലിക്കിയാല്‍ വീഡിയോ ഡൌണ്‍ലോഡ് ആവുന്നതായിരിക്കും .

ഇനി നിങ്ങള്‍ക്ക് സ്ക്രീന്‍ഷോട്ട് വേണമെങ്കില്‍  ടെ ചിത്രത്തില്‍ കാണുന്ന പോലെ ആ കത്രികയില്‍ ഒന്ന് ക്ലിക്കുക .

ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പോലെ ചെയ്തു നോക്കി നോക്കൂ...!


ഓക്കേ അല്ലേ ...എന്നാ  ഇനി അടുത്തത് നോക്കാല്ലേ ...
ബ്രൌസര്‍ സെറ്റിംഗ്സ് എടുക്കൂ..രണ്ടു വഴികളിലൂടെ സെറ്റിംഗ്സ് എടുക്കാം  (ചിത്രം നോക്കുക )


ഇനി സെറ്റിംഗ്സ് ,അഡ്വാന്‍സ്ഡ് സെറ്റിംഗ്സ് ,ടൂള്‍സ് എന്നിവയില്‍ നിങ്ങള്‍ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തുക . അതിനു ശേഷം എക്സ്റ്റന്‍ഷന്‍സ (Extensions )നില്‍ ക്ലിക്ക് ചെയ്യുക.
പിന്നീട് വരുന്ന വിന്‍ഡോയില്‍നിന്നു അഥായത്‌ ഗൂഗിള്‍ ക്രോം അപ്പസില്‍ നിന്നും നിങ്ങള്‍ക്ക് ആവിശ്യമുള്ളത് ഫ്രീയായി ഇന്സ്ടാല്‍ ചെയ്തു ഉപയോഗിക്കാം .

ആദ്യമായി നമുക്ക്  Hover zoom ഇന്സ്ടാല്‍ ചെയ്തു നോക്കാമല്ലേ ...
സെര്‍ച്ച്‌ ബോക്സില്‍ സൂം ഹവര്‍ എന്ന് ടൈപ്പ് ചെയ്യുക . ഇന്സ്ടാല്‍ ക്ലിക്ക് ചെയ്യുക 
ചിത്രം നോക്കുക . 
  
ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്തു നിങ്ങളുടെ ഫെസ്ബൂക് ഓപ്പണ്‍ ചെയ്യുക. 
 അതില്‍ കാണുന്ന ഏതെങ്കിലുമൊരു ചിത്രത്തില്‍  മൌസ് കൊണ്ട്ചെന്ന് വെച്ച്നോക്കി നോക്കൂ....
എങ്ങനുണ്ട്.. ചിത്രം വലുതായി കാണുന്നില്ലേ , ഫോട്ടോയില്‍ ക്ലിക്ക് ചെയ്യാതെതന്നെ !
 ദേ ലത് പോലെ ... :)

ഇങ്ങനെ കാണുന്ന ഫോട്ടോ  സേവ് ചെയ്യാന്‍ കീബോര്‍ഡില്‍  ' s 'എന്ന അക്ഷരം ക്ലിക്ക് ചെയ്‌താല്‍ മതികെട്ടോ . 

അത് പോലെ ഓളം മലയാളം ഡിക്ഷ്ണറി ,മലയാളം റേഡിയോ മുതലായവ നിങ്ങളുടെ ഇഷ്ടാനുസരണം ഇന്സ്ടാല്‍ ചെയ്തു ഉപയോഗിക്കുക .


ഇനി ചില നുറുങ്ങുകള്‍ ചിത്രം നോക്കുക :

1. നിങ്ങളുടെ ബുക്മാര്‍ക്ക് അല്ലെങ്കില്‍ ഇഷ്ടങ്ങള്‍ .
2. ഇവിടെ നിങ്ങളുടെ ഡൌണ്‍ലോഡുകള്‍ കാണിക്കുന്നു .
3. ഇന്‍സ്റ്റന്‍റ് ഫെസ്ബൂക് ( ഞൊടിയിടയില്‍ ! )
4. നിങ്ങളുടെ  എക്സ്റ്റന്‍ഷന്‍സനുകള്‍ ഇവിടെ കാണാം 
ഉദാഹരണം താഴെ ചിത്രം നോക്കുക 

ഇനി പാട്ടും കേള്‍ക്കൂ ബ്രൌസും ചെയ്യൂ...
ആരാ ഒരു ചായക്ക് പറയുക ..ക്ഷീണിച്ചു ! 
ഇഷ്ടായാലും ഇല്ലേലും എന്തെങ്കിലും മിണ്ടീം പറഞ്ഞും പോകണേ ...ഇതുവരെ വന്നതല്ലേ !
അസ്രൂസാശംസകളോടെ 
..@srus..ഇരുമ്പുഴി 


35 അഭിപ്രായ(ങ്ങള്‍):

 1. വരുവീന്‍ ..അര്‍മാദിപ്പിന്‍ ! :)
  അജിതേട്ടാ ...കൂയി ..മേം ബരീം :D

  ReplyDelete
  Replies
  1. അല്പം താമസിച്ചുപോയി. കപ്പലില്‍ നിന്ന് ഇറങ്ങാന്‍ ആ ക്യാപ്റ്റന്‍ സമ്മതിക്കേണ്ടേ. അപ്പോള്‍ മോസില്ലയും ക്രോമും എക്സ്പ്ലോററും ഒക്കെ കുറെ നാള്‍ അവധിയെടുക്കട്ടെ. ഞാന്‍ ദേ ദിത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പൂവാണേയ്.....!!!

   Delete
  2. ഇങ്ങള് വരാഞ്ഞിട്ടു ഒരു സമാധാനവും ഇല്ല്യാരുന്നു ...ഇപ്പൊ ഓക്കേ :)
   നന്ദി അജിതേട്ടാ

   Delete
 2. ഒരു പുതിയ വിവരം പങ്കുവെച്ചതിനു നന്ദി.
  ഇനി ഇന്‍സ്റ്റാള്‍ ചെയ്തു നോക്കട്ടെ. ഈ ചൈനീസ് സാധനം പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലയെന്നു പ്രതീക്ഷിക്കാമല്ലേ?

  ReplyDelete
  Replies
  1. നന്ദി ഇര്‍ഷാദ് ആദ്യ പ്രതികരണത്തിന് ...ഞാന്‍ അജിതെട്ടനെയാ പ്രതീക്ഷിച്ചത് ...വരുമായിരിക്കും !
   ഒരു പ്രശ്നവും ഇല്ല ..ഞാന്‍ ഒരു മാസമായി ഉപയോഗിക്കുന്നു :)

   Delete
 3. Replies
  1. എന്ത് പറ്റി ! ങേ ;(

   Delete
 4. വിവരങ്ങൾ പങ്കുവച്ചതിന് നന്ദി. ഇൻസ്റ്റാൾ ചെയ്തു നോക്കട്ടെ.

  Muhammed Irshad,
  ചൈനക്കാരുടെ Kingsoft കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല.
  വിശ്വാസം.. അതല്ലേ എല്ലാം ..
  ഹഹാാാാ

  ReplyDelete
  Replies
  1. വിശ്വാസം അതാണ്‌ എല്ലാമെല്ലാം !
   നന്ദി karan നല്ല അഭിപ്രായത്തിനു :)

   Delete
 5. ഉപകാരപ്രദമായ പോസ്റ്റ്.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന്‍ ചേട്ടാ ... :)

   Delete
 6. ഇനി ഈ ചൈനക്കാരനെ ഇന്‍സ്ടാള്‍ ചെയ്ത് നോക്കട്ടെ.
  അറിയിപ്പ് നന്നായി.

  ReplyDelete
  Replies
  1. നന്ദി റാംജി ! :)
   ഇങ്ങളെ കാണാന്‍ കിട്ടുന്നില്ലല്ലോ :(

   Delete
 7. ഞാന്‍ നാട്ടില്‍ ആയിരുന്നു. ഇപ്പോള്‍ എത്തിയാതെ ഉള്ളു. ഇനി ഇവിടെ ഒക്കെ കാണും.
  സ്പാര്‍ക്ക് ചെയ്തു. നല്ല റിസള്‍ട്ട്.
  നന്ദി അസ്രു

  ReplyDelete
  Replies
  1. പെരുത്ത്‌ സന്തോഷം ...നല്ല റിസള്‍ട്ടിനു :)

   Delete
 8. സംഭവം ജോറായി മനേ... <3 (o) (h)

  ReplyDelete
  Replies
  1. ഡാന്കൂ ..ഡാന്കൂ ... :D

   നന്ദി റിയാസ് :)

   Delete
 9. ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ ട്ടാ...

  ReplyDelete
  Replies
  1. നോക്കി നോക്കൂ...

   നന്ദി സംഗീത് :)

   Delete
 10. രൂമിലെത്തിയിട്ടു പരീക്ഷിച്ചു നോക്കട്ടെ ട്ടോ

  ReplyDelete
  Replies
  1. നോക്കി നോക്കൂ...
   നന്ദി കൊമ്പന്‍ :)

   Delete
 11. വെരി ഗുഡ്‌ ...ശരിക്കും കലക്കി

  ReplyDelete
  Replies
  1. ഡാന്കൂ...ഡാന്കൂ .. :D

   നന്ദി സിറാജുദ്ദീന്‍ :)

   Delete
 12. ചൈന ആയതു കൊണ്ട് പേടിയാ, ഇപ്പോള്‍ അവന്മാരുടെ പുതിയ പണി വൈറസുകളെ അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന വിക്രിയകള്‍ അവരുടെ ഉത്പന്നങ്ങളില്‍ ഇണക്കി ചേര്‍ത്ത് വിടുന്നുണ്ട് എന്ന് കേട്ട് , യു എസ് ബി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറുകള്‍ , സോഫ്റ്റ്‌വെയര്‍ തുടങ്ങി അങ്ങനെ -

  ReplyDelete
  Replies
  1. അങ്ങനെയങ്ങ് പേടിച്ചാല്‍ ആകെ കുഴയും .കാരണം നമ്മുടെ മുന്നിലുള്ള ലാപ്ടോപ്,അനുബന്ധ സാധനങ്ങളില്‍ അധികവും ചൈനയില്‍ ഉത്പാദിപ്പിക്കുന്നത് ആണ് .വിവരങ്ങള്‍ ചോര്‍ത്താന്‍ അവര്‍ക്ക് പെട്ടെന്ന് കഴിയും . അതായത് മൊത്തം ലോക ഉത്പാദനത്തിന്റെ അറുപതു ശതമാനമെങ്കിലും ചൈനയുടെ കയ്യിലാണ് !. ഇന്ത്യയില്‍ എഴുപത്തഞ്ചു ശതമാനവും !!

   Delete
 13. ഇതാ അതിനെയും വെല്ലുന്ന ഇന്ത്യന്‍ ബ്രൌസര്‍ - ഇതൊന്നു ട്രൈ ചെയ്തു നോക്കൂ, ഒരേ സമയം ഒന്നിലധികം പ്രോഗ്രാമുകള്‍ ഒരേ സ്ക്രീനില്‍ ഒരുക്കാവുന്ന സംവിദാനം ഉണ്ട് - ഇത് തികച്ചും ഇന്ത്യന്‍ നിര്‍മാണം ആണ്

  http://www.epicbrowser.com/

  ReplyDelete
  Replies
  1. എപിക് കൊള്ളാം ..വര്‍ഷങ്ങള്‍ക്ക് മുന്പ് ഉപയോഗിച്ച് ഞാന്‍ ഒഴിവാകിയതാ :)
   ഇന്ത്യന്‍ നിര്മതി കൊണ്ട് മാത്രം സുരക്ഷിതമായില്ല ...

   നന്ദി സാദിക്ക് അലി ..നല്ല കമന്റിനു ..വീണ്ടും വരിക

   Delete
 14. കൊള്ളാം,ഒന്ന് ഇന്‍സ്റ്റോള്‍ ചെയ്ത് നോക്കാം..

  ReplyDelete
  Replies
  1. നോക്കി നോക്കൂ...സാജന്‍
   നന്ദി വീണ്ടും വരിക :)

   Delete
 15. ഞാന്‍ ഇന്നാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്തത്. എന്നിട്ട് നോക്കുമ്പോള്‍ ഫേസ് ബുക്കില്‍ ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ല. ഇസഹാക്കിന്റെ ദിനവരകളില്‍ ഒരു കമന്റെഴുതിയിട്ട് പോസ്റ്റ് ചെയ്യാന്‍ വേണ്ടി എന്റര്‍ അടിച്ചെങ്കിലും അത് പോസ്റ്റ് ആകുന്നില്ല. ക്രോമിനും ഈ പ്രശ്നം ഉണ്ടായിരുന്നു. ഫയര്‍ ഫോക്സ് ബ്രൌസറില്‍ മാത്രമേ ഫേസ് ബുക്ക് കമന്റ് ചെയ്യാന്‍ സാധിക്കുന്നുള്ളു. ബൈദുവിന്റെ വേറെ സ്വഭാവം ഒന്നും ഇതുവരെ തുറന്ന് നോക്കിയില്ല. നോക്കട്ടെ. (ഫെസ് ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ എന്തുചെയ്യണമെന്ന് പറഞ്ഞ് തരണം കേട്ടോ :)

  ReplyDelete
  Replies
  1. ക്രോമിന്റെ അതെ സെറ്റിംഗ്സ് തന്നെയാണ് സ്പാര്‍കിനും ,താങ്കളുടെ സിസ്റ്റത്തില്‍ എന്തെകിലും തകരാര്‍ ഉണ്ടാകും അജിതേട്ടാ ... :(

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block