12/07/2013

ഹഹഹ...ചിരിയന്‍ !
          കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന/നിൽക്കുന്ന സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന എ.കെ.ജി, കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, കെ കരുണാകരൻ തുടങ്ങി ഒരുപാട് മഹത് വെക്തിത്വങ്ങളെ  കേരളത്തിനു സമ്മാനിച്ച നാടാണ്  മലബാറിന്‍റെ മാണിക്യമായ കണ്ണൂർ ദേശം.
കണ്ണൂര്‍ ടൌണ്‍ 
പതിനാലാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഒരു സായിപ്പാണ്‌ കണ്ണൂരിനെ കാനനൂരന്ന് രേഖപ്പെടുതിയെന്നും  കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമം പിന്നീട് കണ്ണൂരായെന്നും പറയപ്പെട്ട് കൊണ്ടിരിക്കുന്നു .

മഹാത്മാ ഗാന്ധിയുടെ ഉപ്പുസത്യാഗ്രഹകാലത്ത് കണ്ണൂരിലെ പയ്യന്നൂരിലും ഉപ്പുകുറുക്കൽ സമരം നടക്കുകയുണ്ടായതായി ചരിത്രം രേഖപെടുത്തുന്നു . കൂടാതെ ബ്രിട്ടീഷ്, ജന്മി വാഴ്ചകള്‍ക്കെതിരെ  ഒട്ടനവധി കർഷക സമരങ്ങളും കണ്ണൂരിന്‍റെ മണ്ണിനെ പുളകം കൊള്ളിച്ച് കടന്നു പോയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍പ്പെട്ട നടുവില്‍ ,ചപ്പാരപ്പടവ് എന്നീ അങ്ങാടികള്‍ക്ക് അടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് മീമ്പറ്റിയെന്ന പ്രദേശം. 

പൌരാണികസംസ്കാരത്തിന്റെ ചരിത്രസൂചന നല്‍കുന്നതാണ്  മീമ്പറ്റി,വായാട്ടുപറമ്പ് എന്നിവിടങ്ങളിലെ ചീങ്കല്‍ പരപ്പുകളില്‍ കാണുന്ന കൊത്തിയൊരുക്കിയ ഗുഹകളും ശിലാകുടീരങ്ങളും.  ജഡാവശിഷ്ടം സൂക്ഷിക്കുന്നതിനുള്ള വലിയ മണ്‍കുടങ്ങളും മറ്റും വിദഗ്ദ്ധമായി മെനഞ്ഞെടുത്ത ഗുഹാ സങ്കേതങ്ങള്‍ ഇവിടെങ്ങളില്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. മൂന്ന്-മൂന്നര നൂറ്റാണ്ടുകാലത്തെ പഴക്കം മാത്രമേയോള്ളൂ ഇവിടെത്തെ ആധുനികകാല കുടിയേറ്റ ജനവാസത്തിനു !. 
 
ചപ്പാരപ്പടവ് പഞ്ചായത്ത് കാര്യാലയം 
എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും ചേര്‍ന്ന്, ഭാരത സംസ്കാരത്തിന്റെ അന്ത:സത്ത മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രദേശങ്ങളിലെ സാംസ്കാരിക പൈതൃകം . 

രാഗേഷ് 
ചരിത്രപരവും സാംസ്കാരികപരവുമായി നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ഈ ഗ്രാമത്തിലാണ് 1985 മാർച്ച്‌ 10നു വി.വി. രാമചന്ദ്രൻ, കെ. യശോദ ദമ്പതികളുടെ മകനായി വി.ര്‍ രാഗേഷ് എന്ന നമ്മുടെ കഥാനാകനന്‍ പിറന്നു വീഴുന്നത്. വീട്ടമ്മയായ രശ്മി മനോജ്‌ ഏകസഹോദരിയാണ് .


മലകളും കുന്നുകളും വയലുകളും നിറസാനിധ്യമായ ഭൂപ്രകൃതിയിലൂടെ ട്രൌസറുമിട്ടു ഓടിയും ചാടിയും, കളിച്ചും ചിരിച്ചും, കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലെ ആലക്കോട്, ചപ്പാരപ്പടവ്, പരിയാരം, ഏഴോം തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, തളിപ്പറമ്പ് നഗരസഭയിലൂടെയും ഒഴുകി അഴീക്കൽ അഴിയിൽ വളപ്പട്ടണം പുഴയുമായി ചേർന്ന്  അറബിക്കടലിൽ പതിക്കുന്ന മനോഹരിയായ കുപ്പം പുഴയിലും കൂട്ടുകാരുമായി മീന്‍ പിടിച്ചും ചൂണ്ടായിട്ടും ബാല്യം അര്‍മാദിച്ചാസ്വദിച്ചു !.

സെന്റ്‌ ജോസഫ്‌ ഹയർ സെക്കണ്ടറി സ്കൂൾ (വായാട്ടുപറമ്പ്), സർ സയിദ് കോളേജ് (തളിപ്പറമ്പ്) സി.എ.എസ് കോളേജ് (മാടായി) എന്നിവിടങ്ങള്‍ കൌമാരവും യവ്വനവും ആസ്വദിക്കാനും പഠിക്കാനുമായി തിരഞ്ഞടുത്തു. 

ഇപ്പോള്‍ മാധ്യമലോകത്തെ മാറ്റത്തിന്റെ വിളക്കായ, വാര്‍ത്തകളില്‍ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമം പത്രത്തില്‍ രണ്ടു വര്‍ഷത്തോളമായി കര്ടൂണിസ്റ്റായി ജോലി നോക്കുന്നു .അതിനു മുന്പ് മറ്റുചില പത്രങ്ങളിലും .  
 ഓഫീസില്‍ 
കേരളം ആകാംഷയോടെ നോക്കികാണുന്ന കാര്‍ടൂണ്‍ സൃഷ്ടികളുടെ ഉടമ. ചിന്തയും ഹാസ്യവും കോര്‍ത്തിണക്കി  ഓരോ രാഷ്ടീയക്കാരനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനശൈലി.   പ്രമുഖ പത്രത്തില്‍ ജോലി . പക്ഷെ ഇതൊന്നും മീമ്പറ്റി ഗ്രാമത്തിന്‍റെ സ്നേഹ പുത്രന് അഹങ്കരിക്കാന്‍ വക നല്‍കുന്നില്ല . നിഷ്കളങ്കമായ ചിരിയോടെ തനിനാടനായി ആ ഗ്രാമത്തിന്‍റെ ഹൃദയമിടിപ്പറിഞ്ഞു ജീവിക്കുന്നു, ലളിതമായി സംസാരിക്കുന്നു . അദ്ദേഹത്തിന്‍റെ തിരക്കുള്ള ഔദ്യോഗിക ജീവിതത്തില്‍ നിന്നു അല്‍പസമയം നമുക്ക് പങ്കിടാം......

" നമസ്കാരം രാഗേഷ് ,അസ്രൂവിന്റെ ലോകത്തിലേക്ക് സ്വാഗതം... കുറച്ചു വിവരങ്ങള്‍ പങ്കുവെക്കാമല്ലേ..." 

" നന്ദി...പക്ഷെ എന്റെ വിവരങ്ങൾ കൊണ്ട്  ആർക്കും പ്രയോജനമില്ലല്ലോ? ( പുഞ്ചിരിക്കുന്നു )

" ഇങ്ങനെയൊക്കെ തന്നയല്ലേ മഹാത്മാകള്‍ ഉണ്ടാകുന്നത് ! ഒരു രാഗേഷ് മഹാത്മാവ് പിറകട്ടെ ..മാഷെ "

" പക്ഷെ ഇതെന്തിനാണെന്നു മനസ്സിലാകുന്നില്ല. സത്യമായിട്ടും മഹാത്മാവാകുക നടപ്പുള്ള കാര്യമല്ല!!." :D ( ചിരിക്കുന്നു )"

" എന്നാ തുടങ്ങാം..."
" ഓക്കേ...തുടങ്ങാം "

Q:  താങ്കള്‍ ബ്ലോഗ്‌ എഴുതുന്നുണ്ടോ ,അല്ലെങ്കില്‍ സമാനമായ മറ്റു മാധ്യമങ്ങള്‍ ?

A: ഇതുവരെ അങ്ങയോന്നും എഴുതി തുടങ്ങീട്ടില്ല 

Q: ബ്ലോഗ്‌ എഴുത്തിനെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപാട് ?

A: സത്യത്തിൽ ഒരു ബ്ലോഗും ഗൌരവമായി പിന്തുടരുന്നില്ല. വളരെ വളരെ നല്ല കാര്യമാണ് ബ്ലോഗെഴുത്ത് എന്ന് തോന്നിയിട്ടുണ്ട്‌. അങ്ങനെയല്ല എന്ന് കാരണ സഹിതം പറയുന്നവർക്കുള്ള മറുപടി എന്റെ കയ്യിലുണ്ട്.

Q: വരയുടെ ലോകത്ത് എത്തിയ സാഹചര്യം ?

A: ചെറുപ്പത്തിലെ വരക്കും. കാർട്ടൂണ്‍ വരയ്ക്കാൻ ഒത്തിരി ഇഷ്ടമാണ്. ഇഷ്ടം കൂടിക്കൂടി വന്നപ്പോൾ ഇതൊരു തൊഴിലായി മാറി. 

Q: ഒരു തൊഴില്‍ എന്നതിലുപരി , വര താങ്കള്‍ക്ക് നല്‍കുന്ന/നല്‍കിയ  അനുഭൂതി എന്തൊക്കെയാണ് ?

A: തൊഴിൽ എന്നതിലുപരി എന്നൊന്ന് ഇല്ല. ഇതൊരു തൊഴിൽ ആണ്. ബഷീറിന് സാഹിത്യം തൊഴിൽ ആയതു പോലെ. പിന്നെ നമ്മുടെ 'മഹത്തായ' അഭിപ്രായത്തിന്റെ പ്രകടനം, സമൂഹത്തിലെ ജീർണതകൾക്കെതിരെ ഒരു കൂരമ്പ്‌... എന്നൊക്കെ പറയുന്നത്  പോലെ തന്നെ പ്രധാനമാണ് ഒരു ചെറിയ  ചിരി സൃഷ്ടിക്കുക എന്നത്.

Q:  ഒരു കാര്‍ടൂണ്‍ സാമൂഹ്യ പ്രസക്തമാവുന്നത് എപ്പോഴൊക്കെയാണ് ?

A: സമൂഹത്തെ ബാധിക്കുന്ന മോശമായ ഏതൊരു കാര്യത്തെയും ചൂണ്ടിക്കാട്ടുമ്പോൾ അത് സാമൂഹ്യ പ്രസക്തമാവും. 

Q: കര്ടൂനിസ്റ്റ് ഒരു വിപ്ലവകാരി ആണോ / വരയിലൂടെ വിപ്ലവങ്ങള്‍ ഉണ്ടാവുന്നുണ്ടോ ?

A: നോക്കൂ, നമ്മുടെ നാട്ടിൽ എത്ര സ്ത്രീ പീഡനങ്ങൾ നടക്കുന്നു. എത്രയെത്ര അഴിമതികൾ, പട്ടിണി മരണങ്ങൾ... ഇവയൊക്കെ ചൂണ്ടിക്കാട്ടി നിരവധി കാർട്ടൂണിസ്റ്റുകൾ രചന നിർവഹിച്ചിട്ടുണ്ട്. എന്നിട്ടെന്തായി?  ഇതിനൊക്കെയിടയിലും ഞാനും നിങ്ങളും  വളരെ സുഖത്തിൽ കഴിയുകയാണെന്നു തോന്നുന്നു. ഇവിടെ അധികാരികൾക്ക് വിപ്ലവം സൃഷ്ടിക്കാൻ കഴിയും.  അല്ലെങ്കിൽ അതിനു കഴിയുന്നവരെ അധികാരികളാക്കാൻ നമുക്ക് കഴിയണം. 

Q: കേരളത്തില്‍, കര്ടൂനുകളില്‍ വരികള്‍ കുത്തി നിറച്ചു കാണാറുണ്ട്‌ ,എന്നാല്‍ ലോകോത്തരമായ വരകളില്‍ അത്തരം ഇല്ലതാനും . വരകളില്‍ വാക്കുകള്‍ക്ക് താങ്കള്‍ എത്രത്തോളം പ്രാധാന്യം കൊടുക്കുനുണ്ട് ?

A: മലയാളികളില്‍  ഡയലോഗുകൾ ഇഷ്ടപ്പെടുന്നവരാണ് കൂടുതല്‍ . നമ്മുടെ സിനിമ നോക്കൂ, ഭാഷ അറിയാത്തവർക്ക് അത് 'കണ്ട്' മനസ്സിലാക്കാൻ പറ്റില്ല. വിദേശത്ത് അങ്ങനെയല്ല. പക്ഷെ കാർട്ടൂണിൽ വാക്കുകൾ കുറയുന്നതാണ് നല്ലത്. വാക്ക് കുറയുന്തോറും ശക്തി കൂടും. വാക്ക് ഉപയോഗിക്കേണ്ടിടത്ത് ചിത്രം ഉപയോഗിക്കാൻ ഇവിടെ പറ്റും. എന്നാൽ അത് പറ്റാത്തിടത്ത് വാക്ക് തന്നെ  ഉപയോഗിക്കണമല്ലോ.  കേരളത്തിലും വാക്കുകൽ  ഇല്ലാത്ത കാർട്ടൂണ്‍ ഉണ്ട്. 

Q: മാധ്യമം പോലൊരു പത്രത്തില്‍ ഒരു വരയന്‍  എത്രത്തോളം സ്വാതന്ത്ര്യനാണു  / പൂര്‍ണ്ണനാണ് ?

A: പൂർണ സ്വാതന്ത്ര്യം ഉണ്ട്. എവിടെയായാലും ചില സത്യങ്ങൾ വിളിച്ച് പറയാൻ പാടില്ല !

Q: ഏതു തരം വരകളാണ് കൂടുതല്‍ സംതൃപ്തി നല്‍കുന്നത് ?

A: രാഷ്ട്രീയ കാര്‍ടൂണുകളാണ്  കൂടുതല്‍ ഇഷ്ടം .

Q:  രാഷ്രീയ കാര്‍ടൂണുകള്‍ വരക്കുമ്പോള്‍ വിമര്‍ശനത്തെ ഭയക്കാരുണ്ടോ  / ഭീഷണിക വരാറുണ്ടോ ?

A: ഞാൻ  ഒരു ഹൊറർ നോവൽ എഴുതിയ ശേഷം ഞാൻ തന്നെ വായിച്ച് പേടിച്ചാലോ!! നമുക്ക് വിമർശിക്കാം നമ്മളെ ആരും വിമർശിക്കരുത് എന്നത് മോശമല്ലേ. തെറ്റ് വരുന്നത് സ്വാഭാവികമാണ്. അത് തിരുത്തുന്നത് നല്ല കാര്യമല്ലേ.  അതിനല്ലേ വിമർശനം. കാർട്ടൂണും അതിനല്ലേ.   
ഭീഷണി ഉണ്ടാവാറുണ്ട്. അമ്മയാണിപ്പോ വല്യ ഭീഷണി. രാവിലെ പത്ത് മണി ആകുമ്പോൾ തൊടങ്ങും..." എണീക്കെടാ ഇങ്ങനെ കെടന്നൊറങ്ങല്ലെടാ..." :D (ചിരിക്കുന്നു )

Q: ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ കൊണ്ടുള്ള ഗുണങ്ങള്‍ / ദോഷങ്ങള്‍  / സ്വകാര്യതയെ ഹനിക്കുന്നുണ്ടോ ?

A: സോഷ്യല്‍ മീഡിയകള്‍കൊണ്ടുള്ള വലിയ ഗുണം നമ്മുടെ വർക്കിന് കൂടുതൽ റീച് കൊടുക്കാം എന്നതാണ്. പ്രതികരണങ്ങൾ പെട്ടെന്ന് അറിയാം. കൂടാതെ ഒരുപാടു നല്ല കാർട്ടൂണുകൾ  ചൂടോടെ കാണാം. പിന്നെ ദോഷങ്ങൾ, അത് നമ്മുടെ ജഗ്രതയെ ആശ്രയിച്ചിരിക്കും.

Q: അവസാനമായി അസ്രൂവിന്‍റെ ലോകത്തെ കുറിച്ച് രണ്ടു വാക്ക് !?
A: :)
...പുകഴ്ത്തുന്നത് താങ്കള്‍ക്കു ഇഷ്ടമല്ലാത്തത്‌ കൊണ്ടായിരിക്കാം മറുപടി കിട്ടിയില്ല ! ;)
" വളരെയധികം നന്ദി ഡിയര്‍ രാഗേഷ് ..താങ്കളുടെ ഈ സഹകരണത്തിന് ..എല്ലാ ഭാവുകങ്ങളും നേരുന്നു ..."

" നന്ദി താങ്കള്‍ക്കും താങ്കളുടെ വരകള്‍ക്കും പിന്നെ  എന്നെ പ്രോത്സാഹിപ്പിച്ചു ഇതുവരെ എത്തിച്ച എല്ലാ നല്ല സഹൃദയര്‍ക്കും ...ഒരിക്കല്‍ക്കൂടി നന്ദി , നമസ്കാരം ".
                                                        
വരയെയും വരക്കാരെയും ഏറെ ഇഷ്ടപ്പെടുന്ന , മനസ്സിനിണങ്ങുന്ന ഒരു കുട്ടിയെ കിട്ടിയാല്‍ കല്യാണം കഴിക്കാമെന്നൊരു  ആഗ്രഹവുമായി നടക്കുന്ന  ഈ  മീമ്പറ്റി ഗ്രാമവാസിയുടെ   സ്വപ്നം  കൌതുകമുള്ളതാണ് .
   ' ഇന്നൊരു നല്ല കാർട്ടൂണ്‍ വരക്കണം ! '. 

അസ്രൂസാശംസകളോടെ ...
>> @srus..ഇരുമ്പുഴി <<

കടപ്പാട്  ചരിത്രാന്വേഷണങ്ങള്‍ക്ക് : വിക്കിപീഡിയയോട് , നല്ല ചില കൂട്ടുകാരോട് 
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേര്‍ക്കുമല്ലോ... 

18 അഭിപ്രായ(ങ്ങള്‍):

  1. ബിജു തോമസ് വയനാട് എന്ന ബ്ലോഗറുടെ സഹപാഠിയായിരുന്നു രാഗേഷ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ രാഗേഷിന്റെ നമ്പര്‍ വാങ്ങി വച്ചിട്ടുണ്ട്. വല്ലപ്പോഴും വിളിക്കാലോ, കാര്‍ട്ടൂണിസ്റ്റിനെ ഒന്ന് അഭിനന്ദിക്കാലോ എന്ന് കരുതി. എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്‍ട്ടൂണിസ്റ്റ് ആണ് രാഗേഷ്. പരിചയപ്പെടുത്തിയതിന് നന്ദി

    ReplyDelete
    Replies
    1. ഇങ്ങള് വന്നോ ..വിളിക്കൂ...സഹൃദയനാണ് !
      നന്ദി അജിതേട്ടാ ...:)

      Delete
    2. രാഗേഷിന്റെ ചില പഴയകാല കാർട്ടൂണുകൾ നിധിപോലെ ഞാൻ സൂക്ഷിക്കുന്നുണ്ട്. ഒരിടത്തും പ്രസിദ്ധീകരിക്കാത്ത ആ രചനകളിൽ കഥാപാത്രങ്ങൾ ഞങ്ങളൊക്കെയാണ്.. രസകരമായ ആ കാലഘട്ടം തന്ന ഓർമ്മകൾ മാത്രം മതിയാവും രാഗേഷ് എന്ന വ്യക്തിയെ എല്ലാകാലത്തേക്കും ഓർമ്മയിൽ സൂക്ഷിക്കാൻ. നന്ദി അശ്രു..

      Delete
    3. അജിതേട്ടന്‍ പറഞ്ഞപ്പോഴാണ് ബിജു രാഗേഷിന്റെ അടുത്ത കൂട്ടുകാന്‍ ആണെന്ന് അറിയുന്നത് .മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാമായിരുന്നു ...
      എനിവേ ...താങ്ക്സ് ബിജു ...നല്ല കമന്റിനു :)

      Delete
  2. വരയനെ വരച്ചതും വിവരിച്ചതും വിശേഷായി.

    ReplyDelete
    Replies
    1. നല്ല നന്ദി... റാംജി :)

      Delete
  3. വരയും, എഴുത്തും നന്നായി....

    ReplyDelete
  4. അറിയാത്ത കുറെ വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദിയുണ്ട്.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇങ്ങക്കും നന്ദി ...സിവി :)

      Delete
  5. ഇടതുഭാഗത്ത് സ്ഥലം കമ്മി.പോസ്റ്റ് വായിക്കാനും,അഭിപ്രായം രേഖപ്പെടുത്താനും ബുദ്ധിമുട്ട്.

    ReplyDelete
    Replies
    1. വിവിധ ബ്രൌസറുകളില്‍ നോകിയിട്ടും എനിക്ക് കുഴപ്പം കാണുന്നില്ലല്ലോ !?
      :(

      Delete
  6. വരയും വാക്കും ഇഷ്ടപ്പെട്ടു :)

    ReplyDelete
  7. അസ്രൂ നിന്റെ വരയല്ല വിവരണം ആണ് കൂടുതൽ നന്നായത് നല്ല പരിജയപെടുത്തൽ

    ReplyDelete
    Replies
    1. പെരുത്ത് നന്ദി .. കൊമ്പന്‍ , സത്യസന്ധമായ അഭിപ്രായത്തിനു :)

      Delete
  8. അങ്ങനെ ഒരു പാവം കാര്‍ട്ടൂണിസ്റ്റിനെക്കൂടി ങ്ങള് വലയിലാക്കി.. സോറി, വരയിലാക്കി ല്ലേ.. :)

    കൊള്ളാട്ടാ...

    ReplyDelete
    Replies
    1. ഒരൂസം ഇങ്ങളെയും ഞമ്മള് പിടികൂടും !
      നന്ദി മനോജ്‌ :)

      Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block