2/03/2014


 നിങ്ങള്‍ക്ക് 
എങ്ങനെ വേണമെങ്കിലും വിശ്വസിക്കാം :
അതെ , ( ഞാന്‍) 
അവളെ കൊന്നു എന്നുള്ളത് 
സത്യംതന്നെയാണ്‌ ,
കൊല്ലപ്പെടുക എന്നത് 
അവളുടെ നിയോഗവും !.
നിങ്ങള്‍ക്ക് എന്നോട് പുച്ഛമായിരിക്കാം ,
വെറുപ്പ്‌ തോന്നുമായിരിക്കാം ..കാരണം,
നിങ്ങള്‍ കാരണം തിരയുന്നില്ലല്ലോ .

അല്ലെങ്കിലും  ആരാണ് കാര്യകാരണങ്ങള്‍ തിരക്കാറ്,
കുറ്റപ്പെടുത്താനല്ലേ  നിങ്ങള്‍ക്കറിയൂ .
കേട്ടുകേട്ട് ..കേട്ടുകേള്‍വിയിലൂടെ നിങ്ങളെനിക്ക് മാര്‍ക്കിട്ടു ,
പൂജ്യത്തിനും ഒന്‍പതിനും ഉള്ളിലെ സഖ്യകളിലൂടെ .
കൂട്ടിയും കിഴിച്ചും വന്ന സംഖ്യകളിലും 
ഞാന്‍ തന്നെയായിരുന്നു പാതകന്‍  !.
ഒരു വാക്കെങ്കിലും എന്നോട് ചോദിക്കാന്‍ നിങ്ങള്‍ 
ആരെങ്കിലും തയ്യാറായോ ....തയ്യാറാവില്ല ,
എങ്കിലും ചിലരെങ്കിലും സഹതപിച്ചേക്കാം .
അപ്പോള്‍ , ശരിക്കും നിങ്ങളോടാണ്‌
പുച്ഛവും സഹതാപവും എനിക്ക് 
തോന്നി തുടങ്ങേണ്ടത് .

പക്ഷെ ഞാന്‍ ബോധ്യവാനാണല്ലോ ,
അവളെ കൊന്നു എന്ന പരമാര്‍ത്ഥത്തില്‍ !!.
ഇനി ചിലത് പറയാം :
നാലഞ്ചു വര്‍ഷത്തെ 
ഇടപഴകല്‍കൊണ്ടുണ്ടാകുന്ന
 അധികമായ അറിവ്
അവളെനിക്ക് സുന്ദരമാക്കിതന്നുയെന്നുള്ളത് 
വാസ്തവം .
അതില്‍ അവശേഷിക്കുന്ന 
ഓരോ തുള്ളി നീരും 
അവള്‍ 
ഊറ്റിയൂറ്റി കുടിപ്പാന്‍ വന്നെന്ന 
തിരിച്ചറിവുകള്‍ 
താഴിട്ടു , ആ ബന്ധനത്തിന് (തടവിലിടല്‍ ).
വേര്‍പിരിഞ്ഞു ;
കോപാക്രാന്തമായ പൊട്ടിത്തെറിയോടെ...
അതിനാണ് നിങ്ങളെന്നെ ...!
<<<>>>
പ്രേരണ : ചില  കാഴ്ചകള്‍ 
പ്രേരകന്‍ : ശൂന്യമാക്കപ്പെടുന്ന മനസ്സുകള്‍ 
<<<>>>
@srus..ഇരുമ്പുഴി  

29 അഭിപ്രായ(ങ്ങള്‍):

  1. കൊല്ലരുത്
    കൊന്നാല്‍ കൊന്നവനും കൊല്ലപ്പെട്ടവനും മരിക്കുന്നു!

    ReplyDelete
    Replies
    1. ചില സന്ദര്‍ഭങ്ങളില്‍ അതാണത്രേ ഉചിതം !
      നന്ദി അജിതെട്ടാ :)

      Delete
  2. ജീവന്‍ കൊടുക്കാന്‍ സാധിക്ക്യുന്നവനെ,,,ജീവനെടുക്കാന്‍ അര്‍ഹതയുള്ള്..അതിപ്പോ ത്രയോക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും!....rr

    ReplyDelete
    Replies
    1. ന്യായങ്ങള്‍ ന്യായീകരണത്തിനും അപ്പുറമാവുമ്പോള്‍ ചിലപ്പോള്‍ അന്യായങ്ങളാവാം , അത് ശരികള്‍ തെറ്റുമാവാം ..മറിച്ചും !
      നന്ദി റിഷ :)

      Delete
  3. തീരാത്ത പ്രധിഷേധം :(

    ReplyDelete
    Replies
    1. ചിലപ്പോഴൊക്കെ....അല്ലെ !
      നന്ദി ഫൈസല്‍ :)

      Delete
  4. ഇതിനെയാണ്‌ കൊലവെറി എന്നുപറയുന്നത്. ഒരു കൊലപാതകിയുടെ കുമ്പസാരം പോലുണ്ട്.

    ReplyDelete
    Replies
    1. കൊലവെരി ..കൊലവെരി ഡാ....
      നന്ദി ഹരിനാഥ്‌ :)

      Delete
  5. നിയോഗം പോലെ ...എന്നാലും ഇഷ്ടം

    ReplyDelete
    Replies
    1. ചിലപ്പോള്‍ നിയോഗങ്ങലാണ് നമ്മെ നിയന്ത്രിക്കുന്നത്‌ ,ചില നിസാര സംഗതിക്ക് പോലും പൊട്ടിത്തെറികള്‍ ഉണ്ടാവുന്നു ....പാവം നിയോഗം !
      നന്ദി ബൈജു :)

      Delete
  6. കോപം മഹാപാപമായി മാറുന്ന
    കോപാന്ധന്‍റെ പൊട്ടിത്തെറിയുടെ നിമിഷങ്ങള്‍
    കൊലപാതകം മഹാപാപം തന്നെ
    എത്ര ന്യായീകരണങ്ങള്‍ നിരത്താനുണ്ടെങ്കിലും...
    ആശംസകള്‍

    ReplyDelete
    Replies
    1. ന്യായങ്ങള്‍ ചില കണ്ടത്തലുകലാണ് ..ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഒളിച്ചോടാനുള്ള കണ്ടത്തല്‍
      അര നിമിഷത്തെ കോപമാണ് ഏറ്റവും വലിയ പാപം ! അത് അടക്കിയാല്‍ മനുഷ്യന്‍ വിജയിച്ചു ,....
      നന്ദി തങ്കപ്പന്‍ ചേട്ടാ :)

      Delete
  7. എന്നാലും കൊല്ലേണ്ടായിരുന്നു.

    വരികള്‍ ഇഷ്ടായി

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ.... നന്ദി :)

      Delete
  8. ഏയ്‌, ഇല്ല.. ഞാനിത് വിശ്വസിക്കുന്നില്ല [-(

    വരികളും വരയും കൊള്ളാം...

    ReplyDelete
    Replies
    1. ചില സമയത്ത് നമുക്ക് അങ്ങനെ തോന്നും ... വിശ്വാസം അതല്ലേ എല്ലാം !
      നന്ദി നിഷേച്ചി :)

      Delete
  9. ശെരിക്കും കൊന്നോ...
    ആദ്യമായിട്ട് വന്നത് കൊണ്ടാകാം ,,വിശ്വാസം വരുന്നില്ല.

    ReplyDelete
    Replies
    1. എല്ലാം ഒരു മായയല്ലേ....
      നന്ദി സഹീല :)

      Delete
  10. കൊന്നതല്ലേ ഉള്ളൂ.. വേറൊന്നു ചെയ്തില്ലലോ അതിനാ ഇവരിങ്ങനെ.. അല്ലെ :-?

    ReplyDelete
    Replies
    1. അതെ...അതാ ഞാനും പറയുന്നേ !
      നന്ദി ശ്രീജിത്ത് :)

      Delete
  11. പ്രേരണ വന്നാല്‍ പിന്നെ കൊന്നെക്കുക.... വേറെ ഒന്നും നോക്കണ്ട

    ReplyDelete
    Replies
    1. ങേ ...എന്നെകൊണ്ട്‌ ചെയ്യിപ്പിക്കും ..ല്ലേ !
      നന്ദി വിഗ്നേഷ് :)

      Delete
  12. കൊല്ലണ്ടായിരുന്നു :(

    ReplyDelete
    Replies
    1. അവളുറങ്ങുകയാ ..ആ ഫോട്ടോയിലേക്ക് നോക്കൂ...
      നന്ദി ശ്രീ :)

      Delete
  13. അല്ല. ഇനി കൊന്നോ? ഏയ്...
    ചിത്രം എനിക്കിഷ്ടമായി അസ്രൂ.

    ReplyDelete
    Replies
    1. എല്ലാം ഒരു തോന്നലുകളെല്ലേ...
      നന്ദി റാംജി :)

      Delete
  14. കവിതല്ല ...ചില കണ്ടത്തലുളാണ് ! മനസ്സില്‍ നിന്നും വിസര്‍ജിക്കുന്ന പദ്യത്തിനും ഗദ്യത്തിനും ഇടയിലുള്ള ചില വിങ്ങലുകളാണ് ...
    നന്ദി സൌഗന്ധികം :)

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block