3/09/2014

ഈ ചിത്രം കണ്ടിട്ട് നിങ്ങളുടെ മനസ്സില്‍ വിരിയുന്ന വാക്കുകള്‍ താഴെ വിതറാന്‍ മറക്കരുത് !
>>>
നിങ്ങളുടെ ആശീര്‍വാദത്തോടെ ...അസ്രുവിന്റെ ലോകത്തിലെ നൂറാമത്തെ പോസ്റ്റ്‌ .
നന്ദി ഒരുപാട് , എല്ലാ സഹൃദയങ്ങള്‍ക്കും ! :)  <<<

28 അഭിപ്രായ(ങ്ങള്‍):

  1. തുള്ളിത്തുളുമ്പുന്ന യൗവനം ക്രമേണ വാർദ്ധക്യത്തിലേക്ക് നീങ്ങും.
    തഴച്ചുനില്ക്കുന്ന വൃക്ഷലതാദികൾ ക്രമേണ ഇലപൊഴിഞ്ഞു നിലകൊള്ളും.
    ഇത് പ്രകൃതി നിയമം അഥവാ ദൈവഹിതം.

    അതുപോലെ, കാണുന്നതെല്ലാം പൊന്നെന്നു കരുതരുത്. സൌന്ദര്യത്തിനു പിന്നിൽ ദുഷ്ടത ഉണ്ടായെന്നു വരും; തഴച്ചു നില്ക്കുന്ന മരത്തിനുള്ളിൽ വാസ്തവത്തിൽ പാഴ്ച്ചുള്ളികൾ ആകാം.

    മനുഷ്യാ, നീ ഈ സത്യം മനസ്സിലാക്കി പെരുമാറുക.

    CONGRATS! ASRU.

    ReplyDelete
    Replies
    1. good thinking ...
      നന്ദി ഡോക്ടര്‍ :)

      Delete
  2. നൂറാമത്തെ പോസ്റ്റ് ഇന്നാണ് ട്ടാ കാണുന്നത്.
    മനസ്സിലായീട്ടാ



    ആരാ വായീന്ന് വെള്ളം ഒലിപ്പിച്ചോണ്ട് താഴെ നിക്കണ ആ വിദ്വാന്‍ന്ന് മനസ്സിലായില്യാട്ടാ

    ReplyDelete
    Replies
    1. ഹഹഹ...:D
      നന്ദി അജിതേട്ടാ :)

      Delete
  3. ഡാര്‍ക്ക്‌ സൈഡ് ഓര്‍ ഹിഡന്‍ സൈഡ്

    ReplyDelete
  4. പുരുഷൻ, സ്ത്രീയുടെ ഇരുണ്ട വശമാണെന്നാണോ പറയുന്നത് ? യോജിപ്പില്ല.

    ReplyDelete
    Replies
    1. ചിന്തകള്‍ കാഴ്ചക്കാര്‍ക്ക് വിടുന്നു !
      നന്ദി മനോജ്‌ :)

      Delete
  5. നൂറാമത്തെ ആയോണ്ട് ക്ഷമിച്ചു :-d :) കൊള്ളാം ട്ടാ... ഒരു കവിതയ്ക്ക് പറ്റിയ ചിത്രം ..ആശംസോള്‍

    ReplyDelete
  6. ദി ഡാര്‍ക്ക്‌ സൈഡ്‌സ്‌ ഓഫ്‌ തിംഗ്‌സ്‌ എന്നതിനു പകരം ദി അദര്‍ സൈഡ്‌സ്‌ ഓഫ്‌ തിംഗ്‌സ്‌ എന്നായിരുന്നു കുറേക്കൂടി അര്‍ത്ഥവത്തായി തോന്നുന്നത്‌. വിപരീതദിശയിലാണെങ്കിലും ഇരുളും വെളിച്ചവും വൃദ്ധിക്ഷയങ്ങളും എല്ലാം ജീവിതത്തിന്റെ ഭാഗമല്ലേ. മാത്രവുമല്ല, ഒന്നില്ലെങ്കില്‍ മറ്റൊന്നിന്‌ പ്രാധാന്യവുമില്ല എന്നതുമല്ലേ സത്യം.ഇനിയും ഇവിടെ ക്രിയാത്മകമായ പോസ്‌റ്റുകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി സുധീര്‍ ദാസ് ...നല്ല അഭിപ്രായത്തിനു :)

      Delete
  7. ചിന്തനീയം അത് കൊണ്ട് ഞാൻ ഉച്ച കഴിഞ്ഞു ചിന്തിച്ചു മറുപടി പറയാം

    ReplyDelete
    Replies
    1. ആയികോട്ടെ ...മറക്കരുത് ;)
      നന്ദി കൊമ്പന്‍

      Delete
  8. നിക്കൊരു കുന്തോം മനസ്സിലായില്ല മന്‍സാ....

    ReplyDelete
    Replies
    1. സാരല്യാട്ടോ ..പതുക്കെപ്പതുക്കെ മനസ്സിലായിടും !
      നന്ദി സുനൈസ് :)

      Delete
  9. ഒരു വേള പഴക്കമേറിയാല്‍
    ഇരുളും മെല്ലെ വെളിച്ചമായ് വരും

    ReplyDelete
    Replies
    1. നന്ദി അന്‍വരികള്‍ :)

      Delete
  10. ദോഷൈക ദൃക്കുക്കൾ വരയ്ക്കുന്ന ചിത്രങ്ങളും കഥകളും കവിതകളും ഇങ്ങനെയിരിക്കും.

    ReplyDelete
  11. നൂറാം പോസ്റ്റിനു ആശംസകള്‍ ,, അസ്രൂസ് കൂടുതല്‍ ശ്രദ്ധിക്കപ്പടെട്ടെ

    ReplyDelete
  12. നാവുഞൊട്ടിനുണഞ്ഞുകൊണ്ടൊരു ചെന്നായ..തുള്ളിച്ചാടുന്നൊരു പെണ്‍കുട്ടി..കറുപ്പും വെളുപ്പും നിറഞ്ഞ അന്തരീക്ഷം. എന്തും സംഭവിക്കാം..

    ReplyDelete
    Replies
    1. അതെ ..എന്തും സംഭവിക്കാം ....
      നന്ദി ശ്രീകുട്ടന്‍ :)

      Delete
  13. അസ്രുസേ എനിക്കെല്ലാം എല്ലാം മനസ്സിലായി (h) :)

    നൂറാം പോസ്റ്റിനു ആശംസകള്‍ ..

    ReplyDelete
    Replies
    1. ഹാവൂ ..ആശ്വാസമായി ..ഒരാള്‍ക്കെങ്കിലും മനസ്സിലായല്ലോ ! :)
      നന്ദി കൊച്ചുമോള്‍ :)

      Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block