3/27/2015


!!
എന്‍റെ ,
പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു ,
പുത്തന്‍ പണക്കാരനെ കിട്ടിയതിനു ശേഷം 
അവസാനമായി കണ്ടനാള്‍ 
നീ...എന്നോട് പുച്ഛത്തോടെ ചോദിച്ചില്ലേ...
" നാലുകാശിനു വിലയില്ലാത്ത 
പ്രണയത്തിന്റെ  നിറവും - 
അവസ്ഥയുമെന്താണന്ന്‍  ".

എന്‍റെ ശരീരത്തിലെ അവസാനത്തെ 
ജീവന്‍റെ തുടിപ്പികള്‍ നിലച്ചാലും , 
വരണ്ടുണങ്ങിയ ഹൃദയധമനികള്‍
നിനക്ക് വേണ്ടി തുടിച്ചുകൊണ്ടേയിരിക്കും ,
പവിത്രമായ പ്രണയത്തിന്റെ ഓര്‍മക്കായ്‌ !

നിന്‍റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ വേണ്ടിമാത്രം ,
ചോരയും നീരും ഉറഞ്ഞുപോയ -
ഈ ശരീരത്തിലെ അവസാനശ്വാസം 
നിലക്കുന്നതുവരെ നീ എന്നരികത്ത് നിന്ന് പോകരുത്..

പ്രണയദാഹം ശമിക്കാതെ ,
കുഴിയില്‍ *ദര്‍ഭയിട്ടു ചുടുന്ന 
ശുദ്ധികര്‍മം പോലെ ,
ഞാന്‍ ദഹിച്ചു തീരുന്നത്  നീ കാണണം .

പിന്നീട് , നിന്റെ ഓര്‍മകളിലെ 
ഉറക്കം നഷ്ടമാവുന്ന   
സൂര്യോദയാസ്തമനങ്ങളില്‍ 
നിനക്ക് മനസ്സില്ലാവും 
പ്രണയത്തിന്റെ നിറമെന്താനെന്നും
അവസ്ഥയെന്താണെന്നും !!

<<<>>>
*ദര്‍ഭ =  ഒരിനം ഇല കൂര്‍ത്ത പുല്ല് 

പ്രേരണ : എരിയുന്ന നെഞ്ചകം ആണൊരുത്തനുമുണ്ട് !! :( 
പ്രേരകന്‍ : സാങ്കല്‍പ്പികം മാത്രം ! 
@srus 

9 അഭിപ്രായ(ങ്ങള്‍):

  1. ദര്‍ഭ ശവ സംസ്കാരച്ഛടങ്ങുകള്‍ക്ക് ഉപയോഗിക്കാറുണ്ട് ,പക്ഷെ അത് പവിത്ര മോതിരം ആയി അണിയാനും മറ്റും ആണെന്നാണ്‌ അറിവ് ,ദര്‍ഭയിട്ട് ചുടുന്ന എന്ന പ്രയോഗം അഭംഗി ആയിത്തോന്നി..കവിതകളെക്കാള്‍ നിങ്ങള്‍ക്ക് വഴങ്ങുക വര ആണെന്ന് എന്‍റെ അഭിപ്രായം ..അതില്‍ നിങ്ങള്‍ മിടുക്കനുമാണ് ..:)

    ReplyDelete
    Replies
    1. നന്ദി സിയാഫ് ...നല്ല അഭിപ്രായം ,,,ഉള്ളത് ഉള്ളതുപോലെ പറയുക ..അതാണ്‌ എനിക്കേറെയിഷ്ടം :)
      താങ്കള്‍ തെറ്റിദ്ധരിക്കരുത് ഇത് കവിതയല്ല ...എന്റെ ക്യാപ്സൂളുകളാണ് ...ചിലതല്ലാം കണ്ടു ഉറക്കം വരാത്ത രാത്രികളില്‍ കുത്തികുറിക്കുന്ന വട്ടുകള്‍ ...അതെ അസ്സല്‍ നട്ടപ്പാതിര പിരാന്ത് ! :)

      Delete
  2. ചുട്ട പ്രണയം!

    ReplyDelete
    Replies
    1. അവളാണ് പ്രണയത്തെ ചുട്ടത് !
      നന്ദി അജിതേട്ടാ :)

      Delete
  3. കൊള്ളാം
    വരികള്‍ക്കിടയിലൂടെ അല്പസ്വല്പം മിനുക്കുപണികള്‍ നടത്തിയിരുന്നുവെങ്കില്‍ രചനയ്ക്ക് തിളക്കമേറുകയും,രചനയുടെ മൂര്‍ച്ചയേറിയ വാള്‍മുന അനുവാചകനിലേക്ക് ആണ്ടിറങ്ങുമായിരുന്നുവെന്നതും തീര്‍ച്ചയാണ്!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ :)

      Delete
  4. നല്ല ആശയം ആശംസകൾ അസ്രൂ

    ReplyDelete
    Replies
    1. നന്ദി കൊമ്പന്‍ :)

      Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block