9/03/2015

മരിച്ച മനുഷ്യത്വം
മരണം നടിച്ചു കിടന്നു 
കടലിന്‍ തീരത്ത് !
***
@srus 

വാര്‍ത്ത : 
തുര്‍ക്കി തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു. സിറിയയില്‍ നിന്നുള്ള മൂന്ന് വയസ്സുകാരനായ അല്യാന്‍ കുര്‍ദിയാണ് ഈ ബാലനെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍നിന്ന് യൂറോപ്പില്‍ അഭയമന്വേഷിച്ച് പുറപ്പെട്ട ബോട്ട് മുങ്ങിയാണ് കുട്ടി അപകടത്തില്‍ പെട്ടത്. മധ്യേഷ്യന്‍ അഭയാര്‍ഥികളുടെ ദാരുണാവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു ചിത്രം. തുര്‍ക്കി നഗരമായ ബോഡ്രം സിറ്റിക്കടുത്തുള്ള തീരത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഐഎസ് ഭീകരരുടെ പിടിയിലായ കൊബാനി നഗരത്തില്‍ നിന്ന് യൂറോപ്പിലേക്ക് അഭയം തേടി പുറപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അയ്‌ലാന്‍ കുര്‍ദി.  മൂന്നുവയസിനിടയില്‍ യുദ്ധവും സ്‌ഫോടനങ്ങളും അവന്‍ മതിയാവോളം കണ്ടണ്ടു. ഒടുവില്‍ സമാധാനത്തിന്റെ കര തേടിയുള്ള യാത്രയിലായിരുന്നു അയ്‌ലാനും കുടുംബവും. കാനഡയിലെ ഒരു ബന്ധു ഇവരെ അവിടേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും വീസ നിരസിച്ചതിനെ തുടര്‍ന്ന് പോകാനായില്ല. ഒടുവില്‍ ജീവിതപ്രതീക്ഷകളുമായി യൂറോപ്പിലേക്കു ബോട്ടുകയറാന്‍ തീരുമാനിച്ചു.

5 അഭിപ്രായ(ങ്ങള്‍):

 1. ഹോ! ഈ കൊച്ചുപ്രായത്തിനിടയില്‍ ആ കൊച്ച്‌ എന്തെന്തെല്ലാം ദുരിതങ്ങള്‍ സഹിച്ചിരിക്കണം..................!!!

  ReplyDelete
  Replies
  1. ഒരുപാട് ജീവിത മുഖങ്ങളില്‍ ഒന്ന് !

   നന്ദി തങ്കപ്പന്‍ ചേട്ടാ :)

   Delete
 2. ലോകമനസാക്ഷി മരവിച്ചിരിക്കുന്നു / മരിച്ചിരിക്കുന്നു

  ReplyDelete
 3. അവന്‍ ഐലന്‍, ലോകത്തിന്റെ കണ്ണ് തുറപ്പിച്ചവന്‍

  ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block