1/29/2018


ഇരുമ്പുഴി ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലാണ് ആദ്യമായി ഓട്ടം തുള്ളല്‍ കാണാന്‍ ഇടയാവുന്നത് . 

''ഓട്ടം തുള്ളലില്‍ പലവതുംപറയും 
അത് കേട്ടാരും പരിഭവമാരുത് ...
ഉപ്പിനു നികുതി ..മുകളിനു നികുതി 
പള്ളേലുള്ളൊരു കുഞ്ഞിനും നികുതി...''

അങ്ങിനെയൊക്കെ ആയിരുന്നെന്നു തോന്നുന്നു അന്ന്കേട്ട വരികള്‍!. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ഒത്തു ചേര്‍ന്ന്‍ ആകർഷകമാം വിധം ചടുല നൃത്തമായി അന്ന് കുട്ടികള്‍ ആരോ വേദിയില്‍ അവതരിപ്പിച്ചത് ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നുണ്ട് .

പതിറ്റാണ്ടുകള്‍ക്ക് മുന്പ്‌കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ഒരു കലാരുപമാണ് ഓട്ടംതുള്ളല്‍ .  സാധാരണക്കാരന് പെട്ടെന്ന് ഉള്‍കൊള്ളാന്‍ സാധിക്കുമെന്നത്‌  ഇതിനെ ഇത്രയും ജനകീയമാക്കിയതന്ന് തോന്നുന്നു . ശരിക്കും പറഞ്ഞാല്‍ സാധാരണക്കാരന്റെ കഥകളിയാണ് ഓട്ടംതുള്ളല്‍ !. അതില്‍  കലാമണ്ഡലം ഗീതാനന്ദ​​ന്‍റെ  പങ്ക് വളരെ നിർണായകവുമായിരുന്നു .
പ്രിയ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

#asrus 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block