7/30/2014


(നിയമപരമായ മുന്നറിയിപ്പ് : ഇതിലെ കഥാപാത്രങ്ങള്‍ ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃക്ഷികമാണ് !...
ഇത് തമാശയാണ് ആരും കാര്യമായി എടുക്കരുത് ..പോട്ടിപോകും !!)

പെരുന്നാളായിട്ട് വെറുതെ ചൊറിയും പിടിച്ചു കുത്തിയിരുന്നപ്പോഴാണ് ബ്ലോഗേഴ്സ് കവലയിലേക്ക് ഇറങ്ങാന്‍ തോന്നിയത്.  ഇല്ലാത്ത കാശും ചിലവാക്കി വണ്ടീം പിടിച്ചു അവിടെ ചെന്നപ്പോളാണറിയുന്നത് എന്റെ ചൊറിച്ചിലിലും കഷ്ട കുഷ്ഠമാണ്  കവലയുടെ സ്ഥിതി ! 

ഉണങ്ങി തുരുമ്പിച്ചു തീറായ കവലയിലെ 'പൃഷ്ഠവായു ' തട്ടി തഴമ്പിച്ചു  മിനുസപ്പെട്ട ഏക കവുങ്ങ് തടി (പിന്‍ഡ് പോസ്റ്റ്) അനാഥമായിക്കിടക്കുന്നു. പണ്ടെന്നോ ആരൊക്കെയോ കോറിയിട്ട ചിലവാക്കുകള്‍ അവിടെയവിടെ ചിതറികിടക്കുന്നു... ലൈക്കാനും കമന്റാനും ആരുമില്ലാതെ ഇങ്ങനെ കിടക്കുന്ന കിടപ്പ് കണ്ടാല്‍  പെറ്റതള്ള പോലും സഹിക്കൂല !.


പെരുനാള്‍ കച്ചവടം കഴിഞ്ഞ അങ്ങാടിയെപ്പോലെ  അവിടെയും ഇവിടെയുമായി ചിതറികിടക്കുന്ന ബ്ലോഗ്‌ ലിങ്കുകള്‍ . മുന്‍സിപ്പാലിറ്റി എന്ന ഏര്‍പ്പാട് ഇല്ലാത്തോണ്ട് അതങ്ങനെ കുമിഞ്ഞു കൂടി കിടക്കുംപോലും ..വൃത്തിയാക്കാന്‍ ആളെ കിട്ടാനില്ലത്രേ !

ബ്ലോഗില്ലാത്ത ബംഗാളികള്‍ക്കോ ഒറീസക്കാര്‍ക്കോ ഇവിടേക്ക് പ്രവേശമില്ലാത്തത് കുറഞ്ഞ കൂലിക്ക് ആളെ കിട്ടാതാക്കി !

ധൃതിയില്‍ നടന്നു പോകുന്നവര്‍ പിന്നെയും തെരുവിലേക്ക് ലിങ്കുകള്‍ വലിച്ചെറിയുന്നുണ്ടായിരുന്നു . ഞാനൊന്നു പുഞ്ചിരിച്ചു നോക്കി അവരോടു . എന്നെ തുറിച്ചുനോക്കി പലരും കടന്നു പോയി. പക്ഷെ എനിക്ക് അത്ഭുതം തോന്നിയില്ല . ആണ്ടിലൊരിക്കല്‍ പ്രത്യക്ഷമാകുന്ന എന്നെപോലുള്ളവരെ, ഇങ്ങിനെ അങ്ങാടിയുടെ ചൂടും ചൂരും അറിയാതെ ഓടിപോകുന്നവര്‍ക്ക് ഞങ്ങള്‍ അന്യഗ്രഹജീവികള്‍ ആയി തോന്നിയെങ്കില്‍ അതിലെന്തു അത്ഭുതമെന്നു ഞാന്‍ എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി !. 


കാഴ്ചകള്‍ തേടി ഞാന്‍ പിന്നെയും നടന്നു... 

ചര്‍ച്ചക്ക് വെച്ച പല ലിങ്കുകളും അഴുകി ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. കാലാകാലങ്ങളില്‍ അത് ഫ്രീസ് ചെയ്തു സൂക്ഷിക്കാന്‍ അഡ്മിനുകള്‍ ഇല്ലാത്തതാണ് അതിന്റെ പോരായ്മയെന്നു  ഒറ്റനോട്ടത്തില്‍ ഏതു മനുഷ്യാവകാശ കമ്മിറ്റിക്കും ബോദ്ധ്യമാവും ..

ഗാസയിലെ സ്ഥിതിപോലെയായിരുന്നു ഡോക്കുകളുടെ അവസ്ഥ !. ഒരിക്കല്‍ പോലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടില്ല ..ബോംബുലിങ്കുകള്‍ ചറപറാ വീണു കൊണ്ടിരുന്നു ..ഇത്രയും ലിങ്കുകള്‍ തിങ്ങി പാര്‍ക്കുന്ന ഒരിടത്ത് കണ്ണ് നിറച്ചു വായിക്കാന്‍ ഒരാളുപോലും ഇല്ലാതെ, പിന്നെയും പിന്നെയും ബോംബുകള്‍ വന്നു വീഴുന്നത് കാണുമ്പോള്‍ ബിബിസി ലേഖകയ്ക്ക് പോലും കരച്ചില്‍ വരും !. 


അതിനിടക്ക് ഏതോ താന്തോന്നി പിള്ളേര്‍ ഒരു പടക്കം പൊട്ടിച്ചു ഓടിപ്പോയി ... പെട്ടെന്ന് എവിടെനിന്നോ ഒരശരീരി ..''ആരാടാത്'' 

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ തിരിഞ്ഞു നോക്കി ..ആളെ കാണുന്നില്ല . പക്ഷെ ആ ഉപദേശപ്രസംഗം കേട്ടപ്പോള്‍ ഒരു അഡ്മിന്‍ സാഹിബാണെന്ന് എനിക്ക് ബോധ്യമായി !.

പണ്ട് അജ്ഞാനികളേയും മോഹവിഭ്രാന്തരേയും വിവേകമതികളെയും കൊണ്ട് പ്രബുദ്ധമായിരുന്ന കവലയുടെ ഈ അവസ്ഥകണ്ടു കലികയറിയ ഞാന്‍ ബ്ലോഗിന്റെ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് അഡ്മിന്‍ ഓഫീസിലേക്ക് കയറി ചെന്നു .


വേണ്ടായിരുന്നെന്നു തോന്നിപോയ നിമിഷം ....
അടുത്ത കാലത്തൊന്നും ഇവിടെ ആരും വന്ന ഒരു ലക്ഷണവും ഇല്ലായിരുന്നു . പൊടിയും മാറാലയും പിടിച്ചു കിടക്കുന്ന സ്ഥാപന ജംഗമ വസ്തുക്കള്‍ ! ചുമരുകളില്‍ തൂങ്ങുന്ന കഴിഞ്ഞകാല പ്രതാപത്തിറെ മഞ്ഞളിക്കുന്ന കാഴ്ചകള്‍ എന്നെനോക്കി കൊഞ്ഞനം കാണിച്ചു ചിരിച്ചു !! 


,,,പിന്നെയും കാഴ്ചകള്‍ ... 

ആളുകള്‍ ഫോണില്‍ തോണ്ടി വിളിക്കുന്ന കാലമറിയാതെ ഞരങ്ങി മൂളുന്ന ഫോണ്‍ ... 
ആര്യാടന്റെ പവര്‍കട്ടില്‍ നീരദ് അമല്‍ സിനിമപോലെ സ്ലോമോഷനില്‍ കത്തുന്ന പഴയ നാല്പതു വാട്ട്സ് ബള്‍ബ്‌ ! 

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ മാറ്റി വല്ല സിദ്ദിക്ക് ലാല്‍ സിനിമ ഇടാന്നു വെച്ച് ഞാന്‍ ഫോണടുത്തു കറക്കി നോക്കി ..അപ്പോഴാ അറിയുന്നത് അത് ശവമായി, പവനായിയായി അടിയന്തിരവും കഴിഞ്ഞിരിക്കുകയാണെന്ന് !!


അവസാനം ബാലന്‍സ് കുറവായ എന്‍റെ ഫോണടുത്ത് ഞാന്‍ വിളി ആരംഭിച്ചു ........ 


സ്ഥാപക നേതാവിനെയാണ് ആദ്യം കിട്ടിയത് :
ഹലോ ...ഞമ്മടെ കുഞ്ഞാപ്പ അല്ലേ... ആദ്യം കേട്ടത് ഒരു ചിരിയാണ് ...പിന്നെ തമാശയോട്‌ തമാശ .. കുറെ മൂപ്പര് സംസാരിച്ചു ,,ഞാന്‍ കേട്ട് ,,പിന്നെ മൂപ്പര് കട്ടാക്കി ..കാര്യം മൂപ്പര് മുടിഞ്ഞ തിരക്കിലാണ് !! ..ഞാന്‍ കാര്യം പറയാന്‍ വിട്ടുംപോയി ....ശ്ശോ !


എന്നാ പിന്നെ അടുത്ത ആള്‍ക്ക് വിളിക്കാന്ന് വെച്ചു ...
ഹലോ ...ന്നു പറയാന്‍ പോലും സമയം കിട്ടിയില്ല ..ലിങ്ക് വന്നിടിച്ചു എന്‍റെ കര്‍ണ്ണപടം അടിച്ചു പോയന്നാ തോന്നിയത് ...പക്ഷെ ഇല്ലായിരുന്നു ....ചോദ്യം ചോദിക്കാന്‍ ചെന്ന ഞാന്‍ കൈരളിയിലെ കുതിര പരിപാടി നടത്തിയിരുന്ന പ്രദീപിന്റെ മുന്നില്‍ അകപെട്ട അവസ്ഥയായിരുന്നു ...ചോദ്യം മൂപ്പര് പറയുന്നു ഉത്തരൂം മൂപ്പര് പറയുന്നു ,,,ഞാന്‍ അന്തംവിട്ടു കുന്തം വിഴുങ്ങി നിന്നു കുറേനേരം ! അതും കട്ടായി...


അടുത്താള്‍ക്ക് ഞെക്കി ...
ഹലോ ... ഫോണ് എടുത്തതും നാല് വരി കവിതകളായിരുന്നു കാതിലേക്ക് വന്നത് ...പിന്നെ രാഗം താളം മേളം പാട്ടിന്റെയും കവിതകളുടെയും ഒരു ലോകം ,,ഉമ്പായിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായിരുന്നു ....ആ ഈണങ്ങള്‍ എല്ലാം ... ഫോണ്‍ വിളിച്ചതും കട്ടായതും ഞാന്‍ അറിഞ്ഞതേയില്ല ! ..കമ്പ്യുട്ടര്‍ ഇല്ലാതെ ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈനില്‍ ഉണ്ടാവുന്ന മൂപ്പരും തിരക്കിലാണ് !! 


പിന്നേം ഫോണ്‍ ഞെക്കി ...
വടക്കേ തലക്കല്‍ ഫോണ്‍ അറ്റെന്റ് ചെയ്തതും സാങ്കേതിക കാര്യങ്ങള്‍ ഓരോന്നായി അദ്ദേഹം വളരെ മാന്യമായി എന്നോട് പറഞ്ഞു ,,അവസാനം ഫോണ്‍ കട്ടായ ശേഷമാണ് ചോദിക്കാന്‍ വന്നതും അദ്ദേഹം പറഞ്ഞതും വേറെവേറെ കാര്യങ്ങളായിരുന്നെന്നു എനിക്ക് മനസ്സിലായത്‌ .


വീണ്ടും ഞെക്കി വിളിച്ചു അടുത്ത ആള്‍ക്ക് ..
അപ്പോള്‍ കേട്ടത് ഒരു സ്ത്രീ ശബ്ദമായിരുന്നു ...മനോഹരമായിരുന്നു അവരുടെ സംസാരം യാത്രകളെ കുറിച്ചും ഇടക്ക് വരയ്ക്കുന്ന ചിത്ര കലകളെ കുറിച്ചും തനി വെജിറ്റേറിയന്‍ പാചക കലകളെ കുറിച്ചും അവര്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ ഗ്രൂപ്പിലേക്ക് വന്നില്ലെങ്കില്‍ എന്ത് എന്ന് നമുക്ക് തോന്നി പോകും ...ആ വിളി എനിക്കൊരു പ്രത്യേക അനുഭൂതിതന്നെയായിരുന്നു !!


ആ കുളിര്‍മ വിട്ടതിനു ശേഷമാണ് അടുത്ത ആള്‍ക്ക് ഞെക്കിയത് ...
തൊപ്പിക്കാരന്‍ മമ്മത് ..ഘനഗംഭീരമായ ആ ശബ്ദം കേള്‍ക്കുമ്പോള്‍ ...അപ്പോള്‍ തന്നെ അഭിഷേക് ബച്ചന്റെ ഉയരം നമ്മുടെ മനസ്സിലേക്ക് ഓടി വരും..പിന്നെ ഊഹിക്കുക ഭ്രാന്തന്‍ അംജദിനറെ തടികൂടി മനസ്സിലിട്ടു ഉരുട്ടിയാല്‍ ആര്‍ക്കായാലും ശങ്ക വരും...ഈ മൂത്രത്തിന്‍റെയ് ..നിക്ക്യും വന്നു ...ഞാന്‍ ഫോണ്‍ കട്ടാക്കി .


പിന്നെ എണീറ്റ്‌ ബാത്രൂമില്‍ പോയി ഒന്ന് ഫ്രാഷായിട്ടാണ് അടുത്ത ആള്‍ക്ക് വിളിച്ചത് ..
ഹലോ .... അമ്പല തലക്കലല്ലേ ... ഒരു മിണ്ടാട്ടും ഇല്ല്യാ ...അരമണിക്കൂര്‍ കഴിഞ്ഞു ..ഒരു മൂളക്കം ..മ്മ് പാവം സത്യന്മാഷ് . മൂപ്പര് ഇതിലേറെ സംസാരിച്ചിരുന്നു ..ഈ മിമിക്രിക്കാര് വെറുതെ കളിയാക്കുന്നതാ ...മ്മടെ സില്‍മാ നടന്‍ സത്യന്‍ മാഷിനെ !


വീണ്ടും അടുത്ത ആള്‍ക്ക് ..
ഹലോ ഞമ്മടെ പുയാപ്ല ആണോ ... ആദ്യം കേട്ടത് ഇംഗ്ലീഷില്‍ മുട്ടന്‍ തെറി . ഞാന്‍ ചെവി പൊത്തി ..പിന്നെ മെല്ലെ ചെവി തുറന്നു നോക്കിയപ്പോ ഹിന്ദിയിലൂടെ സഞ്ചരിച്ചു തമിഴിന്റെ ചിത്തഭ്രമവും കടന്നു മലയാളത്തിന്‍റെ മണിച്ചിത്രത്താഴില്‍ എത്തിയിരിക്കുന്നു. അപ്പോഴാ ശ്വാസം നേരെ വീണത്‌ . മൂപ്പര് സിനിമാ പേര് പറഞ്ഞു പഠിക്കുവാ ...ഞമ്മള് ഈ മലയാളം മേടിയത് ആയതോണ്ട് തിരിയാഞ്ഞിട്ടാ ..പ്യാവം ഞാന്‍ !


വീണ്ടും വിളിച്ചു അടുത്ത ആള്‍ക്ക് ....
ഹലോ .... അങ്ങേത്തലക്കല്‍ നിന്ന് കേട്ടത് സുവിശേഷ പ്രസംഗമായിരുന്നു ..കുഞ്ഞാടുകളെ .....നിങ്ങള്‍ കേള്‍ക്കുവിന്‍ ..ശ്രവിക്കുവിന്‍ ...ഏശു പോലും എണീറ്റ് നിന്നുപോകും ..ഞാനും എണീറ്റ്‌ നിന്ന് മുട്ടിപ്പായി പ്രാര്‍ഥിച്ചു.


വീണ്ടും ഞെക്കി ....
കാതില്‍ വെച്ചതും വമ്പത്തരങ്ങള്‍ ഓരോന്നായി കേള്‍ക്കാന്‍ തുടങ്ങി ..അമ്മായി അപ്പം ചുട്ടതിന് ശേഷം ഇത്രയധികം വമ്പത്തരങ്ങള്‍ ഞാന്‍ കേട്ടിട്ടേയില്ല ! സത്യം ...കേട്ട് കേട്ട് നേരം പുലര്‍ന്നു ...കോഴി കൂവി ..ഫോണിലെ ബാലന്‍സ് തീര്‍ന്നു ഫോണും കൂവി ..... 


ബാക്കിയുള്ളവര്‍ക്ക് ഫോണില്‍ ബാലന്‍സ് ഉള്ളവര്‍ വിളിക്കുക ! നിക്ക്യ് വയ്യാട്ടോ !! ഹും ...


@srus..

32 അഭിപ്രായ(ങ്ങള്‍):

 1. നടേശാ, കൊല്ലണ്ടാ!!

  ReplyDelete
  Replies
  1. ഇല്ല്യാ ... വിട്ടു :D
   നന്ദി അജിതേട്ടാ :)

   Delete
 2. ഹഹഹ.. അതെന്നെ.. നടേശാ, കൊല്ലണ്ട!!!! ;)

  ReplyDelete
  Replies
  1. :-) ഹഹഹ
   നന്ദി ജാസ്യെ :)

   Delete
 3. Replies
  1. നന്ദി നിഷാജി :)

   Delete
 4. ഹല്ലാ....കവലേല്ക്ക് എറ്ങ്ങ്യേപ്പന്തൊക്ക്യാ കണ്ട്തും പറ്ഞ്ഞ് കൂട്ടീതും.......ഒര് വെടിക്കെട്ട് തീര്‍ന്നപോലെ.....കൊള്ളേണ്ടട്ത്ത് കൊള്ളും..........
  നര്‍മ്മഭാവന അസ്സലായി.
  ആശംസകള്‍

  ReplyDelete
  Replies
  1. :D ....
   നന്ദി സിവി :)

   Delete
 5. ഹഹ്ഹാ..ശൂന്ന്യമായ കവല =P| :)

  ReplyDelete
  Replies
  1. നന്ദി സാജന്‍ :)

   Delete
 6. Replies
  1. നന്ദി മെല്‍വിന്‍ :)

   Delete
 7. ഗാസയിലെ സ്ഥിതിപോലെയായിരുന്നു ഡോക്കുകളുടെ അവസ്ഥ !. ഒരിക്കല്‍ പോലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടില്ല ..ബോംബുലിങ്കുകള്‍ ചറപറാ വീണു കൊണ്ടിരുന്നു ... :-b

  ReplyDelete
  Replies
  1. :D
   നന്ദി ഹരിനാഥ് :)

   Delete
 8. അയ്യോ..ഒന്നും വന്നില്ലേ... :( ഒന്ന് കയ്യടിച്ചതാർന്നു

  ReplyDelete
  Replies
  1. നന്ദി ടീച്ചറെ ........ ഇങ്ങള് കൈയ്യടിച്ചല്ലോ ! :)

   Delete
 9. ഈ പിന്നക്ക് പിന്നാലെ ബോബിട്ടുകൊണ്ടിരിക്കുന്നത് വല്യ പ്രശനം തന്നെയാണ് അല്ലെ? പോകെപ്പോകെ ബോംമ്പിന്റെ വില തന്നെ ഇല്ലാതായി..... =p~

  ReplyDelete
  Replies
  1. ഹഹഹ.. =))
   നന്ദി റാംജി

   Delete
 10. ചില ബല്യ ലിങ്ക് ബോംബുകൾ വീണു കുട്ടിബോംബു ലിങ്കുകള ചിന്നഭിന്നമായി! :d

  ReplyDelete
  Replies
  1. നന്ദി വിഷ്ണുലാല്‍ :)

   Delete
 11. കുറെ കാലങ്ങൾക്ക് ശേഷം ഞാനും ഈ കവലയിലെത്തി :)

  ReplyDelete
 12. കൊള്ളാം കവല ചട്ടമ്പിത്തരം ... അക്ഷരം കൂട്ടം കൂടിയ പോലെ തോന്നി ( തോന്നല്‍ ആവാം )

  ReplyDelete
 13. വന്ന്‍ ഒപ്പു വച്ചിരിക്കുന്നു..

  ReplyDelete
 14. ഒരു കവലയും ..
  കുറെ കവലപിള്ളേരും ..
  വന്നു ..കണ്ടു ..കീഴടിക്കിയോ ..?

  ReplyDelete
 15. രസകരമായി എഴുതിയിരിക്കുന്നു.

  അക്ഷരങ്ങളും തമ്മിൽതതല്ലുകയാണോ ....? ഒന്ന് എഡിറ്റ്‌ ചെയ്തിരുന്നെങ്കിൽ വായനാസുഖം ഉണ്ടായേനെ

  ReplyDelete
 16. ഇപ്പോഴാ ശരിയായ കവലയായത്

  ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block