" നിങ്ങള്‍ക്ക് മീന്‍ വേണമെന്ന് പറഞ്ഞിരുന്നുവല്ലോ . നാളെ അണ്ണന്‍ ടൌണില്‍ പോകുന്നുണ്ട് .ഒന്ന് വിളിച്ചു ചോദിച്ചേക്കു ...ഇപ്പോതന്നെ ."
അടുത്ത കടയിലെ തംജി ഓടിവന്നു പറഞ്ഞിട്ട് പോയി . അവന്‍ കടയില്‍ ഒറ്റാക്കായത് കൊണ്ട് വരുന്നതും പോവുന്നതും ഓടീട്ടാ !.
കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കാരകുന്ന് നിന്ന് കയറ്റിയയക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യവിഭവശേഷി !. ഓട്ടോ ഓടിച്ചു അന്നന്നത്തെ ചെലവില്‍ കഷ്ടിച്ച് ജീവിക്കുന്ന ഒരു സാധാ നാട്ടിന്‍പുറത്തുക്കാരന്റെ ആദ്യ ആണ്‍ സന്തതിയും മീശമുളപൊട്ടുന്ന പ്രായത്തില്‍ അതായത് കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ കല്യാണപ്രായത്തില്‍(!!) ഗള്‍ഫിലേക്ക് ദാരിദ്ര്യം കേറ്റിവിട്ട ഹതഭാഗ്യനായ കൌമാരക്കാരന്‍ .
അവന്റെ ചില നേരത്തെ സംസാരം കേട്ടാല്‍ ചിരിയും കൌതുകവും തോന്നും . കുണുങ്ങി കുണുങ്ങിയുള്ള സംസാരം ,കൊഞ്ചിക്കൊഞ്ചി കാണിക്കുന്ന മുഖഭാവം , പ്രായത്തിലും കൂടുതായി വളര്‍ന്ന ( എണ്‍പതോളം കിലോ തൂക്കമുള്ള ) ശരീരം .
" എനിക്ക് നാട്ടില്‍ പോവുമ്പോള്‍ നിങ്ങളെ കടയിലുള്ള എല്ലാസാധനങ്ങളും ഓരോന്ന് വേണം . അതിനു എത്ര കാശ് വരും ."
" നീയെന്നാ നാട്ടില്‍ പോകുന്നത് ? "
" ആറു കൊല്ലം പൂര്‍ത്തിയായാല്‍ പോകും "
" ഇപ്പൊ നീ വന്നിട്ട് എത്രയായി "
" എട്ടുമാസം ...എന്തേയ് "
" ഏയ് ..ഒന്നൂലാ ,ചുമ്മാ ചോദിച്ചതാ "
ആറുകൊല്ലം കൊണ്ട് പൂര്‍ത്തീകരിക്കാന്‍, ഏതൊരു പ്രവാസിയെപോലെയും അവനും ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ട് .
അവന്റെ ശൈലിയില്‍ പറഞ്ഞാല്‍ : രണ്ട് അട്ടിയുള്ള വീട് ( ഇരുനിലക്കെട്ടിടം ) ഒരു മാരുതി കാറ് ,ബാപ്പാക്ക് പുതിയൊരു ഓട്ടോ ,ഒരു പള്‍സര്‍ ബൈക്ക് ,മഞ്ചേരി അങ്ങാടില്‍ ഒരു ജ്യൂസ് കട ,അങ്ങനെയങ്ങനെ ഒരുപാട് മോഹങ്ങള്‍ . പക്ഷെ അതിനെല്ലാം മുന്പ് പെങ്ങന്മാരെ കെട്ടിച്ചു വിടേണ്ട വലിയൊരു ഭാരം പിതാവ് അവന്റെ ചുമലില്‍ വെച്ചിട്ടാണ് ഇങ്ങോട്ട് കേറ്റിവിട്ടിരിക്കുന്നത്.
കൊച്ചു കൊച്ചു തമാശകളിലൂടെ , വളര്‍ച്ച മുരടിച്ചു പോകുന്ന സ്വന്തം സ്വപ്നങ്ങളെ കൂട്ടുകാര്‍ക്ക് പകര്‍ന്നുനല്‍ക്കി വെള്ളവും വളവും നല്‍കുകയാണ് ആ പാവം .അവനു വെക്തമായിതന്നെയറിയാം അടുത്തകാലത്തൊന്നും ഈ കുറഞ്ഞ ശമ്പളത്തിന് ബൂഫിയ ജോലി ചെയ്തു നാട് പിടിക്കാന്‍ കഴിയില്ലെന്ന് .
" അല്ല നിങ്ങള് വിളിച്ചോ ,അണ്ണന്‍ ഉറങ്ങും അതിരാവിലെ മീന്‍ മാര്‍കറ്റില്‍ അവര്‍ക്ക് പോകാനുള്ളതാ "
" ഓക്കേ ..ഡാ ദേ ഇപ്പോ വിളിക്കാം "
ഫോണടുത്തു അണ്ണന്റെ നമ്പറിലേക്ക് വിളിച്ചു .
" ഹലോ ..അണ്ണാ നീങ്കെ എങ്കെ "
" നാന്‍ സൂക്കില്‍ ഇരിക്ക്ത് ചേട്ടാ ..ഏം "
" നീങ്കെ ഇങ്കെ വരുവിങ്കളാ ..ഒരു കാര്യം ഇരിക്ക്ത് "
" ഇപ്പൊ വരേയ് "
ഒരുവിധം തമിഴും മലയാളവുമായി പറഞ്ഞൊപ്പിച്ചു ..ഹോ !
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നാന്നൂര്‍ റിയാല്‍ ശമ്പളത്തിന് ഹോസ്പിറ്റല്‍ ക്ലീനിംഗ് ജോലിക്കായി കമ്പനി വിസയില്‍ വന്നതാണ് അദ്ദേഹം . ( ഗവണ്മെന്റ് ആയിരത്തി അഞ്ഞൂര്‍ റിയാല്‍ ഒരു വ്യക്തിക്കെന്ന നിലയില്‍ ശമ്പളമായി നല്‍കും .) അങ്ങനെ കിട്ടുന്ന ആ നാന്നൂറില്‍ നിന്ന് ഇരുപതു റിയാല്‍ ഇന്സുറന്‍സ് തുകയായി കമ്പനി പിടിക്കും . മിച്ചം വരുന്നത് മുന്നൂറ്റി എണ്പതു രൂപയില്‍ നിന്ന് ദൈനംദിന ചിലവുകളും ഇകാമ പുതുക്കലും ,ഇനി നാട്ടില്‍ പോകണമെങ്കില്‍ ടിക്കറ്റും ഇതില്‍ നിന്ന് തന്നെ !.
പക്ഷെ അദേഹത്തിന്റെ സാമര്‍ത്ഥ്യം കൊണ്ട് ഈ പത്തു വര്‍ഷത്തിനിടക്ക് പുറത്തു അല്ലറചില്ലറ ജോലികള്‍ ചെയ്തും മറ്റും മകനെ എഞ്ചിനീയറിംഗ് വരെ പഠിപ്പിച്ചു . മകന്റെ അവസാന വര്‍ഷ പഠനത്തിനുള്ള കാശിനു വേണ്ടിയാണ് ആഴ്ചയിലൊരിക്കല്‍ അതിരാവിലെ മീന്‍ മാര്‍കറ്റില്‍ പോയി മീനെടുത്തു ആളുകള്‍ക്ക് വില്‍ക്കുന്നത് .
അടുത്തമാസം അവസാനത്തോടെ നാല് വര്‍ഷത്തിനു ശേഷം നാട്ടില്‍ പോകുവാന്‍ വേണ്ടി കമ്പനിയുടെ ഓഫീസില്‍ കേറിയിറങ്ങാത്ത ആഴ്ചകളില്ല . കമ്പനി പറയുന്നത് സ്ഥിരംപല്ലവിതന്നെ ..ആളില്ല ,അടുത്തമാസം പോകാം . തഴമ്പിച്ച ചെവിയില്‍ ഈ ശ്രുതിഭംഗം കേള്‍ക്കാന്‍ തുടങ്ങീട്ടു വര്‍ഷങ്ങളാകുന്നു .
മക്താബ് അമലില്‍ ( ലേബര്‍ ഓഫീസ് ) പോകുമെന്ന് ഭീഷണിയും കമ്പനി ചിരിച്ചു തള്ളുന്നു . സഹികെട്ട് കഴിഞ്ഞ ആഴ്ച അദ്ദേഹം ഖമീസ് മുശൈതിലെ ലേബര്‍ ഓഫീസില്‍ ചെന്നു് . അഗ്രിമെന്റ് പേപ്പറും തന്‍റെ സങ്കടവുമാല്ലാം കണ്ട-കേട്ട ഓഫീസര്‍ മൂകത്തു വിരല്‍ വെച്ച് പറഞ്ഞു " ഇന്‍ത്ത മജ്നൂന്‍ "( നീ പിരാന്തനാണോ ) രണ്ടു വര്‍ഷത്തെ അഗ്രിമെന്റ് തീര്‍ന്നിട്ട് നീ എന്തുകൊണ്ട് ഇത്രയും കാലം അവിടെ ജോലി ചെയ്തു .അന്നേ നിനക്ക് പോകാമായിരുന്നില്ലേ . ഇപ്പൊ ഞങ്ങക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല . അവര്‍ കൈമലര്‍ത്തി .ഫ്രീയായി ഒരു ഉപദേശവും നല്‍കി ...നേരെ ജവാസാതില്‍ (പാസ്പോര്‍ട്ട് ഓഫീസ് ) ല്‍ പൊയ്കോളൂ ,അവര്‍ എക്സിറ്റ് അടിച്ചു തരും .
അവിടെന്നു വണ്ടിപിടിച്ച് ജവാസാതിന്‍റെ മുന്നിലെ മക്തബുകളില്‍(ഓഫീസുകള്‍ ) കേറിയിറങ്ങി .എല്ലാവരും ഒന്നേ പറയുന്നോള്ളൂ " കഫീലിന്റെ സീല്‍ വെച്ച് കൊണ്ട് വരൂ..." അതുണ്ടക്കില്‍ ഇങ്ങോട്ട് വരുമോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചില്ല . അത് പറയാനുള്ള അറബി തെരിയാത് എന്ന ഒറ്റകാരണത്താല്‍.
അവിടെന്നും കിട്ടി ഉപദേശം ,അതും ഫ്രീയായി " നേരെ തര്‍ഹീലില്‍ പൊയ്കോളൂ ..അവര്‍ നേരെ നിങ്ങളെ നാട്ടിലേക്ക്കേറ്റിവിടും "
അവിടെത്തെ ഉപദേശം വിചിത്രമായിരുന്നു ..നിങ്ങള്‍ നിങ്ങളുടെ എംബസിയില്‍ പോകൂ ..അല്ലെങ്കില്‍ കഫീലിനെയും കൂട്ടി വരൂ....!!
തേടിപിടിച്ചു അങ്ങനെ എമ്പസിയിലുമെത്തി അദ്ദേഹം .അവര്‍ കൈമലര്‍ത്തിട്ട് പറഞ്ഞു "എംബസി ഇവിടെ ഒരുമാസം തുടര്‍ച്ചയായി ഉണ്ടായിരുന്നു . അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു .ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല .വേണമെങ്കില്‍ ജിദ്ദയിലേക്ക് പൊയ്കോളൂ ,അവിടെ എംബസി ഏതു സമയത്തും ഉണ്ടാകും !.
വിവാഹിതനായ ഒരു വ്യക്തി തന്‍റെ എല്ലാ സുഖങ്ങളും ത്യജിച്ചു നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്ന് നാടുകാണാന്‍ കൊതിക്കുന്നു വെങ്കില്‍ അതു തികച്ചും ബാലിശമാണ് ! അവന്റെ സ്വാര്‍ത്ഥതയാണ് !!
മേഘശകലമില്ലാത്ത അനന്തമായ ആകാശത്തിനു കിഴെ, അകവും പുറവും എരിയുന്ന തീയുമായി ശോകാശങ്കമായ മനസ്സോടെ അദേഹം ആദ്യമായി തന്‍റെ സ്പോന്‍സറെ കാണാന്‍ തീരുമാനിച്ചു. കമ്പനി ഓഫീസിലെ ദിവസവും കണികാണുന്ന മിസിരികളെക്കാളും ഹൃദയ വിശാലത തന്‍റെ കഫീലിന് ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ ...
വളരെ താഴ്മയോടെ അറിയാവുന്ന അറബിയും ,അവിടെന്നും ഇവിടെന്നും കിട്ടിയ അറബിയും പിന്നെ തമിഴ് കലര്‍ന്ന അറബിയും ചേര്‍ത്ത് വെച്ച് ഒരു കദനകഥ തന്നെ കഫീലിന് മുന്നില്‍ അവതരിപ്പിച്ചു .
എന്നിട്ട് ശ്വാസമടക്കിപ്പിടിച്ച് അറബിയുടെ കാരുണ്യത്തിന്റെ തിരുമോഴികള്‍ക്കായ് കാതും കൂര്‍പ്പിച്ചു നിന്നു .
തകര്‍ന്നു തരിപ്പണമായ തന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ അവിടെ വീണുടഞ്ഞ മോഴിമുത്തുകള്‍ക്ക് ഉറച്ചപാറയുടെ കാഠിന്യമായിരുന്നു .
" രൂഹു ...ഫീ ശുഹുല്‍ ..കലാം കത്തീര്‍ മാഫി ..യാ അള്ളാ "
( പോ ..പോയി പണിയെടുക്കു ,കൂടുതല്‍ സംസാരം വേണ്ടാ )
രോഹ് ..ഫീ ശുഹല്‍ ..കലാം കത്തീര്‍ മാഫി ..യാ അള്ളാ !
ReplyDeleteയഥാര്‍ത്ഥത്തില്‍ പ്രവാസത്തിന്റെ നോവ് അതിന്റെ എല്ലാ അര്‍ത്ഥത്തിലും അറിയുന്നത് ഇവരെപ്പോലുള്ളവരല്ലേ?
ReplyDeleteവളരെ ഹൃദയസ്പൃക്കായ എഴുത്ത്
ഞാന്‍ നോക്കിയിരിക്കുകയായിരുന്നു അജിതെട്ടന്റെ കമന്റിനു ..ഒരു ദൈര്യം കിട്ടാന്‍ :) !
Deleteനന്ദി അജിതെട്ടാ... ആദ്യ വായനക്ക്
വ്യക്തി ,ത്യജിച്ചു...അങ്ങിനെയൊക്കെ കുറച്ച്
ReplyDeleteഅക്ഷര പിശാച്ചുകളേ ഓടിച്ചു വിടണം കേട്ടൊ ഭായ്
എന്നാലും മനസ്സിൽ കൊള്ളും വിധം അവതരിപ്പിച്ചിരിക്കുന്നൂൂ
ഓടിച്ചു വിട്ടു :)
Deleteവളരെ നന്ദി തെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്നതിന് ,നല്ല വായനക്ക് !
paranjaalum paranjaalum theeraatha pravaasiyude kadhanangal....nannaayi avatharippichu
ReplyDeleteപ്രവാസം ഒരു അത്ഭുത ചെപ്പാണ് ,തുറക്കുന്തോറും മുത്തുകള്‍ പൊഴിക്കുന്ന അത്ഭുത ചെപ്പ് ! :)
Deleteനന്ദി നല്ല വായനക്ക് ..നിസാര്‍
ഇങ്ങനെയെത്രയെത്ര ജീവിതങ്ങള്‍..!
ReplyDeleteസ്വയം ഉരുകിത്തീരുന്നവര്‍, അപ്പോഴും സ്വന്തക്കാര്‍ക്കു വേണ്ടി പ്രകാശം പരത്തുന്നവന്‍. അവനാണ് പ്രവാസി... അല്ല, ശരിക്കുമൊരു പ്രയാസി... നല്ല എഴുത്ത് അസ്രൂസ് ... <3
പ്രവാസി എന്നും പ്രയാസി തന്നെ !
Deleteനന്ദി റിയാസ് :)
ഒരു പ്രവാസിക്ക് പറയാൻ ഒരുനൂറു കഥ!
ReplyDeleteഅതിൽ രണ്ട്. കേള്ക്കാൻ രസമില്ലാത്തതും!!
അവസാനിക്കാത്ത പ്രവാസിയന്‍ കഥകള്‍
Deleteനന്ദി ഒ എ ബി :)
This comment has been removed by the author.
ReplyDeleteപ്രവാസി അല്ലാത്തവന്‍ അനുഭവദരിദ്രവാസി... എന്നെ പോലെ..
ReplyDelete:)
Deleteനന്ദി മനോജ്
നാവടക്കൂ,
ReplyDeleteപണിയെടുക്കൂ.
അബലര്‍ക്ക് പ്രബലരുടെ ഓര്‍മ്മപ്പെടുത്തല്‍ എവിടെയും.
ആശംസകള്‍
നന്ദി സി വി
Deleteനന്നായി എഴുതി..,
ReplyDeleteആശംസകള്‍... (h)
നന്ദി കുറ്റിലഞ്ഞിക്കാരന്‍ :)
Deleteഅവന്റെ എല്ലാം മറ്റുള്ളവര്‍ക്കു വേണ്ടി..ജീവിതം പോലും.
ReplyDeleteഓരോ പ്രവാസിയും ഓരോ നേര്ച്ച കോഴിയെ പോലെയാണ് !
Deleteനന്ദി കാത്തി :)
പ്രവാസത്തിന്‍റെ (പ്രത്യേകിച്ചും ഗള്‍ഫ്) നോവ്, എത്ര കഥകളില്‍ ഒതുക്കിയാലും തീരുമോ !! അത് മനുഷ്യനുള്ള കാലത്തോളം തുടരും. !!!
ReplyDeleteപിന്നെ,
തലക്കെട്ടില്‍ 'ഒരു പ്രവാസിയന്‍ ചിന്തകള്‍' എന്നത് തിരുത്തണം. .... "ഒരു പ്രവാസിയന്‍ ചിന്ത" .. അത് മതി !!
ആശംസകള്‍ ഈ എഴുത്തിനു !!
തിരുത്തി ധ്വനി ...ചില പ്രവാസിയന്‍ ചിന്തകള്‍ ..എന്നാക്കി എന്‍റെ മാഷിന്റെ നിര്‍ദേശത്തോടെ !
Deleteവളരെ നന്ദി നല്ല വായനക്കും ,തിരുത്തലുകള്‍ക്കും :)
പാവം ഇങ്ങനെ കഷ്ടപെടുന്ന ആളുകള്‍ നിരവധി ഇവിടെ ഉണ്ട് അവരെ കഷ്ടപെടുത്തന്നവര്‍ക്ക് പടച്ചവന്‍ ഈ ദുനിയാവില്‍ നിന്ന് തന്നെ ശിക്ഷ നല്‍കട്ടെ
ReplyDeleteആമേന്‍ ...
Deleteഇങ്ങളെ പ്രാര്‍ത്ഥനപോലെതന്നെ ആവട്ടെ !
നന്ദി കൊമ്പന്‍ :)
ചില അനുഭവങ്ങള്‍ നമ്മുടെ മനസില്‍ നിന്ന് മായില്ല!!! പ്രവാസവും പ്രയാസവും - നന്നായി അവതരിപ്പിച്ചു അസ്രൂസേ.
ReplyDeleteനന്ദി ആര്‍ഷ :)
Deleteഇതൊരു കഥയാണോ ? അതോ അനുഭവമോ ?
ReplyDeleteഅനുഭവം ആണെങ്കില്‍ ചിലത് പറയാം- ഹൌസ് ഡ്രൈവര്‍ , ഗദ്ദാമ, മസ്റ എന്നീ പ്രൊഫഷന്‍ അല്ലാത്ത എല്ലാ കേസുകളും ലേബര്‍ കോടതി യില്‍ പരാതി നല്‍കുകയും അവര്‍ പരിഹരിക്കുകയും ചെയ്യും, അല്ലാത്ത പക്ഷം കോണ്‍സുലെറ്റിലെ വെല്ഫയെര്‍ സെക്ഷനില്‍ പരാതി നല്‍കാവുന്നതാണ്.ലേബര്‍ കോടതിയില്‍ പ്രശനം പരിഹരിക്കാന്‍ കഴിയല്ല എങ്കില്‍ മാത്രമെ ഇന്ത്യന്‍ എമ്പസ്സി ഈ കേസ് ഏറ്റെടുക്കുകയുള്ളൂ .എഗ്രിമെന്റ് പുതിക്കിയില്ല എങ്കില്‍ ഫൈനല്‍ എക്സിറ്റിനു അതൊരു തടസ്സമേ അല്ല. നിയമത്തിന്‍റെ വഴിയില്‍ നീങ്ങിയാല്‍ തീര്‍ച്ചയായും അയാള്‍ക്ക് നീതി കിട്ടും.
ഇദ്ദേഹത്തിന്റെ കേസില്‍ പലരും ആവുന്നതല്ലാം ചെയ്തു കഴിഞ്ഞു ഫൈസല്‍ !
Deleteഎട്ടുമാസമായി അദ്ദേഹം എക്സിറ്റ് അല്ലെങ്കില്‍ ലീവില്‍ പോവാന്‍ നോക്കുന്നു .ഇപ്പോള്‍ അടുത്തമാസം ലീവ് അനുവദിക്കാമെന്ന് കമ്പനി പറയുന്നു . ഇയാളെ കുറിച്ച് എഴുതുകയാണെങ്കില്‍ ഒരു ആട് ജീവിതം മതിയാകില്ല !!
നന്ദി ഫൈസല്‍ ,നല്ല കമന്റിനു :)
കഥകൾ നന്നായിട്ടുണ്ട് അസ്രു .. ഞാൻ പ്രവാസിയായിട്ട് ഒരു വർഷമേ ആകുന്നുള്ളൂ..ഇതിനിടയിൽ തന്നെ ഇത്തരം പല കഥകളും കേട്ടുകഴിഞ്ഞു.
ReplyDeleteരണ്ടു കഥകളും തമ്മിൽ ഒരു separation വേണം.. ഒറ്റ വായനയിൽ ഒരു confusion ഉണ്ടായി.
ഒരു ഒഴുകിനു വേണ്ടിയാണ് അങ്ങനെ എഴുതിയത് ...ഇനി അങ്ങനെ ഉണ്ടാവാതെ നോക്കാംട്ടോ
Deleteനന്ദി പ്രദീപ് ,നല്ല വായനക്ക് :)
നന്നായി എഴുതി ആശംസകള്‍,ആദ്യമായാണ് ബ്ലോഗില്‍.. ബാക്കി സൃഷ്ടികളിലേക്ക് കടന്നു കയറുന്നു
ReplyDeleteനന്ദി സാജന്‍ ..
Deleteഅര്‍മാദിക്കൂ ............ ;)
നന്നായി എഴുതി..,
ReplyDeleteആശംസകള്‍...
നന്ദി ഷംസുദീന്‍
Deleteവീണ്ടും വരിക ! :)
ഞാന്‍ ഇതിനു മുമ്പെ താമസിച്ച വീട്ടിലെ മലയാളി വാച്ച്മാന്‍ 10 വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. ഒന്നു - പോയാല്‍ തന്റെ ജോലി തിരിച്ചു വരുമ്പോ ഉണ്ടാകുമോ എന്ന ശങ്ക. പിന്നെ രണ്ട് - പൈസ വരുമ്പോഴേക്കം വീട്ടിലെ ഓരോരോ ആവശ്യങ്ങള്‍ക്ക് ചിലവാക്കും. പിന്നെ യാത്ര ഒരു സ്വപ്നം മാത്രമായി മാറും . എന്നിട്ടു അയാളുടെ ഒരു മകന്‍ വലുതായപ്പൊ അവനെ ഇങ്ങോട് ദുബായിലേക്ക് കൊണ്ടു വന്നാണ് അയാള്‍ നാട്ടില്‍ പോയത്. അപ്പോഴേക്കും അയാളുടെ വീട്ടില്‍ അയാള്‍ കാണാത്ത ഒരുപാട് മുഖങ്ങള്‍ ഉണ്ടായിരുന്നു.
ReplyDeleteഅങ്ങനെ എത്രപേരാണെന്നോ.. സ്വയം ഉരുകുന്നത്...?
കൊള്ളാം... നാട്ടിലുള്ളവര്‍ ഇതറിയുന്നോ എന്തോ...
എന്തിനു ജീവിക്കാന്‍ തെറ്റില്ലാത്ത ശമ്പളം ഉള്ളവരെ നാട്ടിലോരോരോ ബന്ധുക്കള്‍ ഊറ്റിയെടുത്ത് ഇവിടെ അവസാനം അവര്‍ കഷ്ടപ്പെടുന്ന കാഴ്ച്ച നമ്മള്‍ കണ്ടിരിക്കുന്നു... !
വളരെ ശരിയാണ് ,ഇതുപോലെ ജീവിതങ്ങള്‍ പ്രവാസത്തില്‍ ഒരുപാട് കാണും
Deleteപക്ഷെ അവരെ അനുഭവിക്കുന്നവര്‍ ഒന്നും അറിയാതെ !
വളരെ നന്ദി പെണ്‍കൊടി നല്ലൊരു അഭിപ്രായത്തിനു ,വന്നതിനു ...വീണ്ടും വരിക :)
പ്രവാസത്തിന്‍റെ ഇത് വരെ പറഞ്ഞു കേള്‍ക്കാത്ത പുതിയൊരു നോവുമായി അസൃസ് വന്നപ്പോള്‍ ഇത് കഥയായിരുന്നെന്കില്‍ എന്ന് ആഗ്രഹിക്കുന്നതോടോപ്പം എല്ലാ പ്രാര്‍ത്ഥനകളും .അദേഹത്തിന് ലീവ് അനുവദിക്കാന്‍ കമ്പനിയ്ക്ക് മനസ്സാവട്ടെ !
ReplyDeleteജീവിതം തന്നെ ഒരു കഥയല്ലേ ..!.
Deleteനന്ദി മിനി :)
പ്രവാസി ദുരിതങ്ങളുടെ ഒരേടുകൂടി....
ReplyDeleteനന്ദി തുമ്പി ..വീണ്ടും വരിക ! :)
Deleteപാവം പ്രയാസികള്‍,
ReplyDeleteനന്ദി കോയാസ് :)
Deleteഇങ്ങനെയെത്രയെത്ര ജീവിതങ്ങള്‍..!
ReplyDeleteനന്ദി അക്ബര്‍ ഭായ് :)
Delete