സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന സ്വപ്നരാജ്യത്തിന്റെ വര്‍ണ ചിത്രങ്ങള്‍ നേരിൽക്കാണാൻ മനസ്സില്‍ ഒരുപാടാഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും; ഒരു പക്ഷേ യാത്രയെ ഇഷ്ടപ്പെടുന്നവരെങ്കിലും അതാശിക്കുന്നുണ്ടാവും! മഞ്ഞിന്‍റെ വെണ്മയില്‍ കുളിച്ചു കിടക്കുന്ന താഴ്‌വാരങ്ങള്‍, ശാന്തവും വൃത്തിയുള്ളതുമായ ഗ്രാമങ്ങള്‍, മനോഹാരിതയില്‍ വിടരുന്ന പ്രഭാതങ്ങള്‍, കണ്ണിനു കുളിര്‍മയേകുന്ന നദീതീരങ്ങള്‍... വര്‍ണ്ണനകള്‍ക്കതീതമാണ് സ്വര്‍ഗരാജ്യമെന്നു നമുക്ക് തോന്നിപ്പിക്കുന്ന, അല്ലെങ്കില്‍ ഒരുവേള അങ്ങനെ ചിന്തിപ്പിക്കുന്ന ഈ സ്വിറ്റ്സര്‍ലന്‍ഡ്.
സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു വലിയ നഗരമാണ് സൂരിച്ച്. അതിനടുത്താണ് കൊച്ചു 'ബാദന്‍ ' നഗരം. സ്വിസ്സ് ബാങ്കുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഓഫീസുകളിലധികവും ഈ കൊച്ചു നഗരത്തെ ആശ്രയിച്ചാണ് നിലനിന്നു പോകുന്നത്. അതുകൊണ്ടുതന്നെ സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും തിരക്കേറിയതും കൂടുതല്‍ സന്ദര്‍ശകര്‍ ഉള്ളതുമായ നഗരമായി ബാദന്‍ മാറി...സൂറിച് മേഖലയെക്കാളും!
സ്വിറ്റ്സര്‍ലന്‍ഡിന്റെ റാണിയാണ്, മനോഹരിയായ ഈ അതിപുരാതനനഗരം. പൂര്‍വ്വാചാരശ്രദ്ധയുള്ള കെട്ടിടങ്ങള്‍, കൊച്ചു കൊച്ചു ചര്‍ച്ചുകള്‍, പിന്നെ നദികളും ചേര്‍ന്ന് ഒരു മനോഹര പുഷ്പം തന്നെയാണ് ബാദന്‍ നഗരം ......എന്റെ കുസുമം!
ഇവിടെ ഒരു ഹോട്ടലിലാണ് ജോലിത്തിരക്കും യാത്രകളുമായി ക്ഷീണിച്ചു ചിന്താവിഷ്ടനായിരിക്കുന്ന നമ്മുടെ കഥാനായകന്‍ ഉള്ളത്.
'ചീരാമുളകെ'ന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ കണ്ണുകളിൽനിന്നും വായില്‍നിന്നും എരുവിന്റെ, പ്രായമായവര്‍ക്ക് ഓര്‍മ്മകളുടെ നീര്‍ പ്രവാഹമാണ് ഉണ്ടാവുക.
"ബ്ളോഗന്റെ" ചില സത്യാന്വേഷണ നിരീക്ഷണങ്ങളിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോള്‍ ആ കുളിര്‍മ നമുക്കും ആസ്വദിക്കാമെന്നതു നഗ്നസത്യമാണ്.
1979ൽ, കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം പഞ്ചായത്തിലുൾപ്പെട്ട ഒരു ഉൾനാടൻ ഗ്രാമമായ പുനൂരില്‍, അധ്യാപകരായ മാതാപിതാക്കളുടെ മൂത്ത മകനായി ജനനം . കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ, ഞായറാഴ്ചകളിലെ ആഴ്ചച്ചന്തകളിലും പ്രസിദ്ധമായ പുനൂര്‍ പുഴയോരത്തും കറങ്ങിത്തിരിഞ്ഞുള്ള ബാല്യം...
ഇന്ന് സഞ്ചാരവഴികളില്‍നിന്നു ലഭിക്കുന്ന മധുരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളിലെ സാഹിത്യനിര്‍മിതിക്കായ് ആദ്യാക്ഷരം കുറിച്ചത് താമരശ്ശേരിയിലെ ഒരു ആംഗലേയ നഴ്സറിയിൽ. പിന്നീട് പൂനൂർ സർക്കാർ വക മാപ്പിള എല്‍ പി, യു പി സ്കൂളുകളിൽ....
പതിനേഴാം വയസ്സിൽ പഠനാർത്ഥം എതൊരാളെയുംപോലെ വ്യസനത്തോടെ വീടു വിട്ടുപോകേണ്ടിവന്നവന്‍. ഒരര്‍ത്ഥത്തില്‍ പ്രവാസത്തിന്‍റെ തുടക്കം. തലശ്ശേരി, ബാംഗളൂർ, കോയംബത്തൂർ, മദിരാശി വഴി കറങ്ങിത്തിരിഞ്ഞ് ഇരുപത്തഞ്ചാം വയസ്സിൽ ശരിക്കും പ്രവാസിയായി.
ഇപ്പോൾ ഏകമകനും ഭാര്യക്കുമൊപ്പം ദുബൈ മഹാനഗരത്തിന്‍റെ മാസ്മരിക ലോകത്തില്‍ സ്വിസ്സ് കമ്പനിയില്‍ എഞ്ചിനീയറായി ഔദ്യോഗിക ജീവിതം നയിക്കുന്നു.
സാമൂഹികപ്രസക്തമായ പോസ്റ്റുകളോടെ രംഗപ്രവേശം ചെയ്ത 'ചീരാമുളക്' ആക്ഷേപഹാസ്യം കലര്‍ത്തിയ വാക്കുകളിലൂടെ സമൂഹതിന്മകള്‍ക്കെതിരേ ശക്തമായ ഭാഷയാണ് പ്രയോഗിച്ചത്.
1.ശ്രീ പത്മനാഭസ്വാമിക്ഷേത്രവും എന്റെ നിധിയും 2.ഗോ ഗ്രീന്‍ 3.ഗ്യാസ് ട്രബിള്‍-ചില വാതക ചിന്തകള്‍ 4.ബോംബുകള്‍ ചോദിക്കുന്നത് 5.വ്രതാനുഷ്ഠാനം അഥവാ മുടിഞ്ഞ തീറ്റി! 6.ഹിരോഷിമ- ഐൻസ്റ്റീന്റെ എഴുത്ത് 7.ലോക്പാൽ- കേന്ദ്ര സർക്കാർ ദേവപ്രശ്നം നടത്തണം.....തുടങ്ങിയ പോസ്റ്റുകള്‍ ആത്മരോഷത്തിന്‍റെ മൂര്‍ത്തീഭാവങ്ങള്‍ ആയിരുന്നു.
മനുഷ്യന്റെ അറിയാനുള്ള നിരന്തര യാത്രകളാണ് നമ്മള്‍ ഇന്നു കാണുന്ന പുരോഗതിയിലേക്കു നയിച്ച മുഖ്യ ഘടകമെന്നത് അവിതര്‍ക്കിതമാണല്ലോ. പിടിച്ചടക്കാനും ഗവേഷണങ്ങള്‍ക്കും മാനസിക ഉല്ലാസത്തിനും തുടങ്ങി ആശയവിനിമയത്തിനുവരെ നടത്തിയ യാത്രകള്‍ ചരിത്രം രേഖപ്പെടുത്തിയതാണ്.
ജോലിയുടെ ഭാഗമായി ലഭിക്കുന്ന യാത്രകള്‍ അതിമനോഹരമായി അവതരിപ്പിച്ചുകൊണ്ട് വായനക്കാര്‍ക്ക് നല്‍കിയപ്പോഴാണ് ചീരാമുളകിലെ അന്‍വര്‍ ശഫീക്കെന്ന സാഹിത്യ സഞ്ചാരിയെ നാം അടുത്തറിയുന്നത്. നല്ലൊരു വായനാനുഭവവും അക്ഷരങ്ങള്‍കൊണ്ട് ശബ്ദാലങ്കാരങ്ങളില്‍ തീര്‍ത്ത ചലച്ചിത്രവുമാണ് നമുക്ക് ആ പോസ്റ്റുകളിൽനിന്നു ലഭിച്ചത്; കൂടെ മിഴിവാര്‍ന്ന ചിത്രങ്ങളും...
അങ്ങനെ പിറവികൊണ്ട 'പാരീസിലെ പറുദീസയില്‍', 'മഴവിൽ ഷെയ്ക്കിനെത്തേടി ഒരു മരുഭൂ യാത്ര' തുടങ്ങിയവ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതോടൊപ്പം, സപ്തംബർ ലക്കം വാചികത്തിൽ പ്രസിദ്ധീകരിച്ച 'വ്യാധികളുടെ വ്യാഖ്യാതാവ്' നിരൂപകശ്രദ്ധയോടെ ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ അടുക്കളത്തോട്ട വിശേഷങ്ങൾ പങ്കുവെച്ച 'വിത്തും കൈക്കോട്ടും' കൃഷിയിടങ്ങള്‍ തരിശാക്കിയിടാന്‍ മുടന്തന്‍ ന്യായങ്ങള്‍ കണ്ടത്തുന്നവര്‍ക്കുള്ള താക്കീതായിരുന്നു.
അങ്ങനെ നമ്മുടെ കഥാനായകന്‍ കുളികഴിഞ്ഞു സുന്ദരനായി നമുക്കു മുന്നിലെത്തെയിട്ടുണ്ട്. അപ്പൊ തുടങ്ങാല്ലേ ......:)
Q: അന്‍വര്‍ജീ...നമസ്കാരം. 'അസ്രുവിന്റെ ലോക'ത്തിലേക്ക് സ്വാഗതം!
A: നമസ്കാരം ...താങ്ക്യു ( പുഞ്ചിരിക്കുന്നു )
Q : ബ്ലോഗ് എഴുതണമെന്നു തോന്നിയതെപ്പോഴാണ്, എന്തുകൊണ്ട് ?
A : രണ്ടായിരത്തിപ്പതിനൊന്നാമാണ്ട് ജൂൺ മാസം മുപ്പതിന് അർദ്ധരാത്രിയിലാണയതു സംഭവിച്ചത്. ഒരൊഴിവു ദിനത്തിന്റെ പകൽ മുഴുവൻ വിദ്യാർത്ഥിസഖാക്കൾ തല്ലുകൊണ്ടതും തുടർന്ന് നിയമസഭയിൽ ചോരയിൽ കുതിർന്ന കുപ്പായവുമേന്തി മൂത്ത സഖാക്കൾ ബഹളം വെച്ചതും കണ്ടപ്പോൾ മനസ്സിൽ മിന്നിയ ചില ഭൂതകാല സമരചരിത്രങ്ങൾ ആരോടെങ്കിലും പറയാൻ മുട്ടിയപ്പോൾ ചെയ്തു പോയതാണ്....( ചിരിക്കുന്നു )
മലയാളം ടൈപ്പുകയെന്നത് ചില്ലറപ്പണിയൊന്നുമല്ല. എന്നാലും 'ബ്ളോഗില്ലാത്തവർക്ക് പ്രവേശനമില്ലാ' എന്ന് ചായക്കടയിൽ ഒരു ബോർഡ് തൂങ്ങുന്ന കാലം അതിവിദൂരമൊന്നുമല്ല എന്ന തിരിച്ചറിവും, ഒരു ബ്ളോഗില്ലാത്തതിന്റെ പേരിൽ മൗലികാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടേക്കുമോ എന്ന ഭീതിയും ഈ കടുംകൈ ചെയ്യാനുള്ള തീരുമാനത്തിനു് ആക്കം കൂട്ടി. ( മുഖത്ത് ഘനഗംഭീരഭാവം )
Q : ചീരാമുളക് എന്ന പേരിന്‍റെ പൊരുള്‍?
A : ചീരാമുളക് എന്ന പേർ കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്നതോ ഒരു നിമിത്തം പോലെ മനസ്സിൽ പെയ്തിറങ്ങിയതോ ഒന്നുമല്ല. നാട്ടിലെ ഒരുവിധപ്പെട്ട എല്ലാ ജന്തു-ജീവി-ദ്രവ്യ-സ്ഥലനാമങ്ങളും ടൈപ്പിപ്പരീക്ഷിച്ചതിൽപ്പിന്നെയാണ് ഇത്തിരിപ്പോന്നതെങ്കിലും ഏതു വല്യവനെയും പുകച്ചുനീറ്റിക്കാൻ പോന്ന ഈ പേർ തെരഞ്ഞെടുത്തത്. ( വീണ്ടും ഘനഗംഭീരഭാവം...ചിന്തിക്കുന്നു )
അയൽവാസിയെ കല്ലെറിഞ്ഞതിന് ആദ്യമായി ചാർത്തിക്കിട്ടിയ പട്ടമാണ് 'ചീരാമുളക്'. പിന്നീടൊരിക്കൽ സ്കൂളിലെ ടീച്ചറും വിളിച്ചു. ( ഒന്ന് ചൂളിയിട്ടു വീണ്ടും ചിരിക്കുന്നു )
അയൽവാസിയെ കല്ലെറിഞ്ഞതിന് ആദ്യമായി ചാർത്തിക്കിട്ടിയ പട്ടമാണ് 'ചീരാമുളക്'. പിന്നീടൊരിക്കൽ സ്കൂളിലെ ടീച്ചറും വിളിച്ചു. ( ഒന്ന് ചൂളിയിട്ടു വീണ്ടും ചിരിക്കുന്നു )
Q: 'ഗോ ഗ്രീന്‍' വായിച്ചു ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു. പച്ചയോട് ഇഷ്ടം തോന്നാന്‍, അല്ലെങ്കില്‍ "കാക്കാ...പച്ച വിട്ടുള്ള കളിയില്ലാ അല്ലേ?" ...എന്ന് ചോദിച്ചാല്‍ ?
A: നിറങ്ങള്‍ മില്യണ്‍കണക്കിനുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് പരിചിതമായതും പേരുള്ളതും നന്നേ ചുരുക്കം. (പല നിറങ്ങൾക്കും നമ്പറാണ്). അതില്‍ മിക്കവാറും എല്ലാ നിറങ്ങളും മത, ജാതി, രാഷ്ട്രീയ സംഘടനകള്‍ വീതിച്ചെടുത്തു കഴിഞ്ഞു. ചുവപ്പ് കമ്മ്യൂണിസം, പച്ച ഇസ്ലാം, കാവി ഹൈന്ദവം, വെള്ള ക്രൈസ്തവം, കറുപ്പ് ചെകുത്താന്‍ സേവക്കാര്‍ എന്നിങ്ങനെയാണ് പ്രധാന വിഭജനം. ഇതിനിടയിൽ കേറി വെള്ളാപ്പള്ളിയങ്ങുന്ന് മഞ്ഞയും കൊണ്ട് പോയി. നീലക്ക് ഒരു "മറ്റേ" ബാക്ക് ഗ്രൗണ്ട് ഉള്ളതിനാലാവാം, ആരുമിതുവരെ എടുത്തിട്ടില്ല. ( ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ മാത്രം 'നീല'ക്കാര്‍ കൊച്ചുകേരളത്തില്‍ ഉണ്ടെന്നിരിക്കെ, നീല നിറത്തിലൊരു കൊടി സമീപഭാവിയില്‍ത്തന്നെ പാറിപ്പറന്നേക്കാം.) പച്ചയോട് പ്രത്യേകിച്ചൊരു കൂറും മമതയുമൊന്നും ഈയുള്ളവനിതുവരെയില്ല. അതായത് "പച്ച"ൻ അത്തായത്തിലും കൂടിയില്ലെന്ന്! ബ്ലോഗിന്റെ നിറം മാറ്റാനൊരാലോചനയുണ്ടെങ്കിലും അതിനു "പച്ച"യുമായി യാതൊരു ബന്ധവുമില്ലെന്നുള്ളതൊരു പച്ചപ്പരമാര്‍ത്ഥം മാത്രം. പിച്ചവെച്ചു തുടങ്ങിയ ഈ ബ്ലോഗന് "പച്ച" ഒരു വിഷയമായതില്‍പ്പിന്നെ പച്ചയോട് ചെറിയ ഒരിത് തുടങ്ങിയിട്ടുണ്ട് ! ...ഗോ ഗ്രീന്‍ ...
Q: ബ്ലോഗ് ലോകത്ത് വരുന്നതിനു മുന്‍പ് എഴുതാറുണ്ടായിരുന്നോ ..?
A: അഞ്ചാം ക്ലാസിലായിരിക്കെ ആദ്യ "കുട്ടിക്കവിത" അച്ചടിച്ചു വന്നു. ചന്ദ്രികയിലെ 'ശബ്ദ' ത്തിൽ ഇടക്കിടെ വായനക്കാരുടെ കുറിപ്പുകൾ എഴുതാറുണ്ടായിരുന്നു. പിന്നെ മാധ്യമം ആഴ്ചപ്പതിപ്പിലും പ്രതികരണങ്ങള്‍ ...അത്രമാത്രം. ( കാല് കാലിന്മേല്‍ കേറ്റിവെച്ചു ഒരു ബുജിലുക്കില്‍ ഇരിക്കുന്നു )
Q : "ഇവർ തല്ലുവാങ്ങുന്നതാർക്കുവേണ്ടി?" ആയിരുന്നോ ആദ്യ പോസ്റ്റ് ?...."ആദ്യദിനം നോക്കിയിരിപ്പായിരുന്നു, ആരെങ്കിലും അഭിപ്രായങ്ങള്‍ പോസ്റ്റുന്നുണ്ടോ എന്നറിയാന്‍. സഹോദരന്‍ ഷിയാസ് സ്കോര്‍ബുക്കു തുറന്ന് സംഗതി ഉദ്ഘാടിച്ചു....."
ഇത് താങ്കളുടെ വാക്കുകളാണ്. ആദ്യത്തേതെന്തും മധുരമുള്ളതാവും എന്ന് കേള്‍ക്കാറുണ്ട്. ബ്ലോഗര്‍ക്ക് ഒരു പോസ്റ്റിനു കിട്ടുന്ന കമന്റ് എത്രത്തോളം വിലപ്പെട്ടതാണ് ? അതിനുവേണ്ടി അവര്‍ കാത്തിരിക്കണോ ? ഒരു പോസ്റ്റിന്റെ പൂര്‍ണ്ണതക്ക് കമന്റ് അവിഭാജ്യ ഘടകമാണോ ?
ഇത് താങ്കളുടെ വാക്കുകളാണ്. ആദ്യത്തേതെന്തും മധുരമുള്ളതാവും എന്ന് കേള്‍ക്കാറുണ്ട്. ബ്ലോഗര്‍ക്ക് ഒരു പോസ്റ്റിനു കിട്ടുന്ന കമന്റ് എത്രത്തോളം വിലപ്പെട്ടതാണ് ? അതിനുവേണ്ടി അവര്‍ കാത്തിരിക്കണോ ? ഒരു പോസ്റ്റിന്റെ പൂര്‍ണ്ണതക്ക് കമന്റ് അവിഭാജ്യ ഘടകമാണോ ?
A: പോസ്റ്റ് മാര്‍ക്കറ്റിങ്ങിനെക്കുറിച്ചോ ബ്ലോഗ് ഗ്രൂപ്പുകളെക്കുറിച്ചോ ഓന്നുമറിയാത്ത ഒരു തുടക്കക്കാരൻ, അതും ഒട്ടും തയ്യാറെടുപ്പുകളില്ലാതെ ചാടിക്കേറി ബ്ലോഗ് തുടങ്ങിയ ഒരു ബ്ലോഗർ എന്ന നിലക്ക്, വരുന്ന ഓരോ കമന്റും പലതവണ വായിച്ച് നിർവൃതിയടഞ്ഞിട്ടുണ്ട്...ഇപ്പോഴുമതേ.
കമന്റുകൾ പ്രിയങ്കരം തന്നെയാണ്. പക്ഷേ "കൊള്ളാം", കിടിലൻ എന്നിവയേക്കാൾ ക്രിയാത്മക കമന്റുകൾക്കാണ് മനസ്സ് കൊതിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ബ്ലോഗെഴുത്തിന് കമന്റുകൾ നൽകുന്ന പ്രചോദനം വളരെ വലുതാണ്. വിയോജിപ്പുള്ളവരുണ്ടാകാം. പക്ഷേ, തന്റെ കൃതികൾ ശ്രദ്ധിക്കപ്പെടുന്നു എന്നു കാണുമ്പോൾ എഴുത്തുകാരനുണ്ടാവുന്ന നിർവൃതിയുടെ കാര്യത്തിൽ എനിക്ക് സംശയമേയില്ല. (മുഖത്ത് ഗൌരവഭാവം )
കമന്റുകൾ പ്രിയങ്കരം തന്നെയാണ്. പക്ഷേ "കൊള്ളാം", കിടിലൻ എന്നിവയേക്കാൾ ക്രിയാത്മക കമന്റുകൾക്കാണ് മനസ്സ് കൊതിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ബ്ലോഗെഴുത്തിന് കമന്റുകൾ നൽകുന്ന പ്രചോദനം വളരെ വലുതാണ്. വിയോജിപ്പുള്ളവരുണ്ടാകാം. പക്ഷേ, തന്റെ കൃതികൾ ശ്രദ്ധിക്കപ്പെടുന്നു എന്നു കാണുമ്പോൾ എഴുത്തുകാരനുണ്ടാവുന്ന നിർവൃതിയുടെ കാര്യത്തിൽ എനിക്ക് സംശയമേയില്ല. (മുഖത്ത് ഗൌരവഭാവം )
Q : ഗ്യാസ് ട്രബിള്‍-ചില വാതക ചിന്തകള്‍, ബോംബുകൾ ചോദിക്കുന്നത് , ലോക്പാൽ- കേന്ദ്ര സർക്കാർ ദേവപ്രശ്നം നടത്തണം, വിക്കി ലീക്കായിപ്പോയ എട്ടുകോടി!!.....തുടങ്ങിയ പോസ്റ്റുകളില്‍ ധാര്‍മികരോഷം അണപൊട്ടി ഒഴുകിയല്ലോ..പിന്നീട് ആ ആവേശം കാണുന്നില്ല ... തണുത്തു മരവിച്ചോ ? അതോ മടുത്തോ ( സാമൂഹിക വിഷയങ്ങളില്‍നിന്ന് യാത്രയിലേക്ക് ചുവടു മാറാന്‍ കാരണം ? )
A: വളരെ ചെറുപ്പം മുതല്‍ക്ക് തന്നെ രാഷ്ട്രീയം അടുത്ത് പിന്തുടരാറുണ്ട്. അതിന്റെ ഭാഗമാണ് ആ പോസ്റ്റുകൾ. അതിൽ നിന്നുമുള്ള ചുവടുമാറ്റം മന:പൂർവ്വമാണ്. എന്റെ ധാർമ്മികരോഷക്കുറിപ്പുകൾ ചിലർ വായിച്ചു തള്ളുന്നതല്ലാതെ അത് എന്തെങ്കിലും മാറ്റങ്ങൾക്ക് കാരണമാവുകയോ, ആരെങ്കിലും ആസ്വദിക്കുകയോ ചെയ്യുന്നില്ല എന്ന തിരിച്ചറിവ്... ധനാത്മകമായോ ആസ്വാദനപരമായോ ഒന്നും നൽകാത്ത അധ്വാനം പൊതുവേ ബഹളമയമായ പൊതുസമൂഹത്തില് അനാവശ്യ ഒച്ചപ്പാടുണ്ടാക്കാനുള്ള ഒരു പാഴ്ശ്രമം മാത്രമാണെന്നുള്ള തിരിച്ചറിവ്. പിന്നെ ആദ്യ യാത്രാ വിവരണത്തിന് കിട്ടിയ മാന്യമായ പ്രതികരണങ്ങള്‍... ഇതല്ലാം ഒരു കാരണമായേക്കാം :) ( പുഞ്ചിരിക്കുന്നു )
Q : പണ്ടുകാലംമുതലേ മനുഷ്യര്‍ സഞ്ചാര പ്രിയരാണ് ..താങ്കള്‍ക്ക് യാത്രകള്‍ ഇഷ്ടമാവാന്‍ കാരണം ?
A : ( ഇവനാരടാ എന്ന ഭാവത്തില്‍ നോക്കുന്നു )
യാത്രകള്‍ ഇഷ്ടപ്പെടാത്തവരായിട്ടു് ആരുണ്ട്? ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാൻ നിരവധി അവസരങ്ങൾ ലഭിക്കാറുണ്ട്. പലപ്പോഴും ഒന്നോ രണ്ടോ ദിവസം അധികമെടുത്ത് ചില ചുറ്റിക്കറങ്ങലുകൾ നടത്താറുമുണ്ട്. ചെറുഡയറിക്കുറിപ്പുകളിലും യാത്രാക്കുറിപ്പുകളിലുമായി ജീവിക്കുന്ന ഓർമ്മകൾ പകർത്തിയെഴുതാൻ നിരക്ഷരന്റെയും ബിലാത്തി മുരളിയേട്ടന്റെയും യാത്രാവിവരണങ്ങളാണ് ശരിക്കും പ്രചോദനമായത്. പിന്നെ ആദ്യ കുറിപ്പിനു കിട്ടിയ അകമഴിഞ്ഞ പ്രോത്സാഹനവും.
യാത്രകള്‍ ഇഷ്ടപ്പെടാത്തവരായിട്ടു് ആരുണ്ട്? ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാൻ നിരവധി അവസരങ്ങൾ ലഭിക്കാറുണ്ട്. പലപ്പോഴും ഒന്നോ രണ്ടോ ദിവസം അധികമെടുത്ത് ചില ചുറ്റിക്കറങ്ങലുകൾ നടത്താറുമുണ്ട്. ചെറുഡയറിക്കുറിപ്പുകളിലും യാത്രാക്കുറിപ്പുകളിലുമായി ജീവിക്കുന്ന ഓർമ്മകൾ പകർത്തിയെഴുതാൻ നിരക്ഷരന്റെയും ബിലാത്തി മുരളിയേട്ടന്റെയും യാത്രാവിവരണങ്ങളാണ് ശരിക്കും പ്രചോദനമായത്. പിന്നെ ആദ്യ കുറിപ്പിനു കിട്ടിയ അകമഴിഞ്ഞ പ്രോത്സാഹനവും.
Q : " പാരീസിലെ പറുദീസയിൽ " കൂടുതല്‍ ആളുകള്‍ വായിച്ചതും ചര്‍ച്ച ചെയ്തതുമായ പോസ്റ്റാണെന്ന് എനിക്ക് തോന്നുന്നു .....താങ്കള്‍ക്കു ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ പോസ്റ്റ് ഏതാണ്..കാരണം?
A: സമ്പ്രതി വാർത്താഹാ ശുയന്താം..ലൈവ് ഫ്രം ആല്‌പ്സ്..അതിനാണ് ഏറ്റവും കൂടുതൽ ഹിറ്റുകൾ കിട്ടിയതും. ആദ്യ യൂറോപ്പ് യാത്രയായിരുന്നു അത്. അതുകൊണ്ടുതന്നെ ഓരോ നിമിഷവും ഇന്നും മനസ്സിൽ തണുപ്പുള്ള ഓർമ്മകളായി തുടിച്ചു നിൽക്കുന്നുണ്ട്.
( ചോദ്യം ചോദിക്കുന്നതിനു മുന്‍പ് ബ്ലോഗ് പോയി വായിക്കെടെയ് ...എന്ന് പറയാതെ പറയുന്നു ..മുഖത്ത് )
( ചോദ്യം ചോദിക്കുന്നതിനു മുന്‍പ് ബ്ലോഗ് പോയി വായിക്കെടെയ് ...എന്ന് പറയാതെ പറയുന്നു ..മുഖത്ത് )
Q : 2011ല്‍ പതിനേഴു പോസ്റ്റുകള്‍ , 2012 ല്‍ ഏഴ് പോസ്റ്റുകള്‍ , 2013ല്‍ മൂന്ന്‍ പോസ്റ്റുകള്‍ ....ബ്ലോഗ് ലോകത്ത് പൊതുവേ മ്ലാനത അനുഭവപ്പെടുന്നുണ്ടോ ?
A: ആരംഭശൂരത്വമായിരുന്നു ആദ്യമൂന്നാലു മാസം. കൊല്ലത്തിൽ പരമാവധി ആറോ ഏഴോ പോസ്റ്റ്. അത്രമാത്രമേ എന്റെ ഒഴിവുസമയം അനുവദിക്കുന്നുള്ളു. ജോലിത്തിരക്കിന്റെ സ്വഭാവമാണൊരു കാരണം, പിന്നെ കുടുംബവുമായി ഏറെ നേരം ചെലവഴിക്കുന്ന ഒരാളെന്ന നിലക്കും മകന്റെ കൂടെ കൂടുതൽ സമയം നീക്കിവെക്കുന്നതുമൊക്കെ എഴുത്ത് കുറയാൻ പ്രധാന കാരണമാണ്. എനിക്ക് ഇതുവരെ മടുപ്പൊന്നും അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. ബൂലോകത്ത് ചെറിയൊരു മാന്ദ്യം ഉണ്ടോ എന്ന് തോന്നുന്നുണ്ട്. എന്റെ സമയക്കുറവുകൊണ്ടുള്ള തോന്നലാണോ എന്നറിയില്ല.
Q : ബ്ലോഗ് ലോകത്ത് കൂതറ ( പലരും പല വാക്കുകള്‍ ഉപയോഗിക്കുന്നു ) സാഹിത്യമാണന്നു പല പ്രമുഖരും പ്രതികരിച്ചു കാണുന്നു... ഈ അടുത്ത് ഒരു കവിക്കും അങ്ങനെ തോന്നി!....താങ്കള്‍ക്കു് എന്ത് തോന്നുന്നു ?
A. ആരെഴുതുന്നു എന്നതാണ്, എന്തെഴുതുന്നു എന്നതിലുമധികം നിലവാരമളക്കാനുള്ള മാനദണ്ഡം! എം. എഫ് ഹുസൈൻ കുത്തിവരഞ്ഞത് പോലും ക്ലാസ്സിക്കാണ്. 'ആൽക്കെമിസ്റ്റ്' ലോകോത്തര കൃതിയാണെന്ന് എല്ലാരും പറയുന്നു. ഒരു സാധാരണ നിലവാരം പോലുമില്ല എന്നാണെനിക്കു തോന്നിയത്. പക്ഷേ എഴുതിയത് പൗളോ കൊയ്ലോ അല്ലേ?..അത് വായിച്ചു എന്ന് പറയുന്നത് തന്നെ ഒരു ബഹുമതിയാണ് പലർക്കും. ഒരിക്കൽ പേരെടുത്ത് കഴിഞ്ഞാൽ പിന്നെ മുൻവിധിയോടെ ആളുകൾ വായിച്ചുകൊള്ളും. ബൂലോകം ഒരു തുറന്നവേദിയാണ്. നിലവാരമുള്ളതും ഇല്ലാത്തതും കാണും. നല്ലത് തേടിപ്പിടിച്ച് വായിക്കാൻ ശ്രമിക്കുക. കാടടച്ചുള്ള വിമർശനം ഒഴിവാക്കി ക്രിയാത്മക വിമർശനങ്ങൾ വഴി നല്ല ബ്ലോഗർമാരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. ( വീണ്ടും ഗൌരവ ഭാവം )
Q : 'മലയാളം ബ്ലോഗേഴ്‍സ് ഗ്രൂപ്പി'ന്റെ ആഭിമുഖ്യത്തിലുള്ള 'ഇ-മഷി ഓണ്‍ലൈന്‍ മാസിക'യെക്കുറിച്ച് താങ്കളുടെ അഭിപ്രായം ?
A: അടുത്തിറങ്ങിയതൊഴികെ എല്ലാ ലക്കം ഈ-മഷിയും വായിച്ചിട്ടുണ്ട്. മിക്കതിനുമുള്ള അഭിപ്രായങ്ങളും വിശദമായി അപ്പപ്പോൾത്തന്നെ അറിയിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. ഏറ്റവും ഇഷ്ടം കൃഷിപാഠമാണ്. പരസ്പരം കാണുകയോ അടുത്തറിയുകയോ ചെയ്തിട്ടില്ലെങ്കിലും ഒരു ശരീരം പോലെ പ്രവർത്തിച്ച് മനോഹരമായ ഈ-മഷി അണിയിച്ചൊരുക്കുന്ന സുഹൃത്തുക്കളെ അഭിനന്ദിക്കുകയല്ല, ബഹുമാനിക്കുകയാണ് ചെയ്യുന്നത്!
( മലയാള അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും , ഇ മഷിയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ചീരാമുളകിന്റെ ആ സ്നേഹം ഇവിടെ കുറിക്കുന്നു )
( മലയാള അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും , ഇ മഷിയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ചീരാമുളകിന്റെ ആ സ്നേഹം ഇവിടെ കുറിക്കുന്നു )
Q : ബ്ലോഗ് രംഗത്ത് വളര്‍ന്നു വരുന്നവര്‍ക്കുള്ള താങ്കളുടെ ഉപദേശം എന്താണ് ?
A : 1.ഒരു രംഗത്തും പൂർണ്ണ വളർച്ച എന്നൊന്നില്ല, എന്നും വളർന്നു കൊണ്ടിരിക്കുക. 2.അക്ഷരത്തെറ്റുകൾ ഒരു വലിയ തെറ്റ് തന്നെയാണ്. 3. ഒരുപാടു വായിക്കുക, ആസ്വദിക്കുക, എന്നിട്ടാവട്ടെ എഴുതിത്തുടങ്ങുന്നത്. 4. പൊതു ഇടപെടലുകൾ വിനയത്തോടെ, ഗുണകാംക്ഷയോടെ മാത്രമാവട്ടെ. 5. എഴുത്തിലെന്നല്ല, ജീവിതത്തിൽത്തന്നെ ആരെയും വെറുപ്പിക്കാതിരിക്കാൻ നോക്കുക. ഒരു ബൃഹദ്ഗ്രന്ഥമെഴുതാൻ മാത്രം ഉപദേശങ്ങളെന്റെ കയ്യിലുണ്ട്. ചില്ലറയായി മാത്രം കൊടുക്കപ്പെടും! ( ചിരിക്കുന്നു )
Q : അവസാനമായി അസ്രൂസ് ലോകത്തെക്കുറിച്ച് രണ്ടു വാക്ക്?
A : വരക്കുന്നവരോട് ആദരവുകലർന്ന ഒരസൂയയാണെനിക്ക്. വര ദൈവം തന്ന ഒരനുഗ്രഹമല്ലേ. ചില ലളിതമായ അസ്രൂ കാർട്ടൂണുകളും കാരിക്കേച്ചറുകളും വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ, ഒച്ചപ്പാടുണ്ടാക്കാതെ ബൂലോകത്ത് സജീവമായി നിലനിൽക്കുന്ന ചില സഹൃദയരിലൊരാളെന്ന നിലക്ക് മിസ്റ്റർ ഇരുമ്പുഴി എന്റെ ഇഷ്ടക്കാരിലൊരാളാണ്!...( പുഞ്ചിരിക്കുന്നു...എങ്ങെനുണ്ടന്ന ഭാവം ! )
Q : പുതിയ പോസ്റ്റുകള്‍ ഉടന്‍ ഉണ്ടാവുമോ ?
A: പതിമൂന്നോളം യാത്രാ അനുഭവങ്ങൾ വെറും തലക്കെട്ടായോ ഡ്രാഫ്റ്റായോ ബ്ലോഗിൽ കിടപ്പുണ്ട്. നേരമില്ലാത്തതുതന്നെയാണ് മുഖ്യപ്രശ്നം. എങ്കിലും ജപ്പാന്‍ യാത്രയുടെ അനുഭവം ഉടന്‍ പ്രതീക്ഷിക്കാം ...
വളരെയധികം നന്ദി അന്‍വര്‍ജീ, സഹകരിച്ചതിന് ...എല്ലാ ഭാവുകങ്ങളും.
വായനയും യാത്രയും ഇഷ്ടപ്പെടുന്നുവെങ്കിലും കുടുംബമാണ് അദ്ദേഹത്തിന്‍റെ മനസ്സിനിണങ്ങിയ വിനോദവൃത്തി. പക്ഷേ അദ്ദേഹത്തിന്‍റെ പ്രധാന ഹോബി നാണയശാസ്‌ത്ര പഠനമാണ്. നാണയശേഖരണവും വളരെ ഗൌരവമായിക്കാണുന്നു. 153 രാജ്യങ്ങളില്‍നിന്നായി 1350-ല്‍ അധികം നാണയങ്ങളുടെ ഒരു വന്‍ശേഖരം സ്വന്തമായുണ്ട്. അതിൽച്ചിലത് അതിപുരാതനമായ നാണയങ്ങളും മറ്റുചിലത് നൂറ് മുതല്‍ ഇരുനൂറു വരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതുമാണെന്നത് ചീരാമുളകിനെപ്പറ്റി നമുക്ക് അഭിമാനിക്കാനുള്ള വക നല്‍കുന്നു.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ കടമെടുത്തു് ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കട്ടെ ......
"ജീവിതം ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും തടവിലാണ്... ഭൂതകാലത്തെക്കുറിച്ചോർത്ത് ജീവിക്കുന്നവൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണെന്ന് എവിടെയോ വായിച്ചത് ശരിയാണെങ്കിൽ ഞാൻ ആ സ്വർഗ്ഗത്തിൽത്തന്നെ. ഒരു ചെറിയ കുപ്പിക്കൂട്ടിലിട്ടു വെച്ച കുറേ നല്ല ഓർമ്മകളും പിന്നെ ചിതറിയ ചില ചിന്തകളും മനസ്സിന്റെ സഞ്ചാരങ്ങളും ഇവിടെ പകർത്തണമെന്നുണ്ട്. വെറുതേ, ചിലപ്പോൾ ഇതുമൊരു ആരംഭശൂരത്വത്തിലവസാനിച്ചേക്കാം, അങ്ങനെയാകാതിരിക്കട്ടെ ! " --ചീരാമുളക് ..
FB : https://www.facebook.com/anwar.shafeeq.18
Website : http://cheeramulak.blogspot.com/
FB : https://www.facebook.com/anwar.shafeeq.18
Website : http://cheeramulak.blogspot.com/
............................................@srus.............................
:):):):):)
ReplyDelete:) :) :) :).... thanx !
Deleteഹമ്പട ചീരാമുളകെ.. പോസ്റ്റുകള്‍ ഡ്രാഫ്റ്റിന്റെ തടവറയില്‍ നിന്നും മോചിപ്പിച്ചു വിടൂ..
ReplyDelete:) ...............പിടി വിട്ടു !
Deleteനന്ദി ശ്രീജിത്ത്
എന്ത് പറയാന്‍.. കുടഞ്ഞെടുത്തില്ലേ... ;)
ReplyDeleteനന്ദി ..ജാസി :)
Deleteവീണ്ടും വരിക ...
ജോണ്‍ ബ്രിട്ടാസിന് അസ്രുനോട് അസൂസ തോന്നും.. ചീരാമുളകിനെ വറത്തെടുക്കാന്‍ നോക്കിയല്ലേ.. (h)
ReplyDeleteരണ്ടാള്‍ക്കും അഭിവാദനങ്ങള്‍,...
ഹഹഹ...മനോജ്
Deleteഞാനൊരു പാവമല്ലേ :)
നന്ദി വീണ്ടും വരിക ...
കൊള്ലാംല്ലോ വീഡിയോണ്‍ :) സരസമായി അവതരണം... (h)
ReplyDeleteആര്‍ഷ :)
Deleteനന്ദി വീണ്ടും വരിക ...
ഈ ചീരാമുളക് എരിയുന്നില്ലാലോ
ReplyDeleteഅല്പം മധുരമുണ്ടോന്നൊരു സംശ്യം
അത് സ്നേഹകൂടുതല്‍ കൊണ്ടാ....അജിതേട്ടാ :)
Deleteനന്ദി വീണ്ടും വരിക ...
ചോദ്യങ്ങളും ഉത്തരങ്ങളും രണ്ടു പെരും നല്ല രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ReplyDeleteചീരാമുകളകിലെ എരിവിനേക്കാള്‍ അന്വരിലെ മധുരത്തിനാണ് മറുപടികളില്‍ പ്രാമുഖ്യം, ചോദ്യവും അതെ.! രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍... :)
നന്ദി നാമൂസ് ...നല്ലൊരു വിലയിരുത്തലിനു !
Deleteനന്ദി ..വീണ്ടും ..വരിക ...:)
നന്നായിരിക്കുന്നൂ ട്ടൊ..താത്പര്യത്തോടെ വായിച്ചു പോന്നു...ആശംസകൾ
ReplyDelete:) വര്‍ഷിണി ...
Deleteനന്ദി വീണ്ടും വരിക ...
രസകരമായി അവതരിപ്പിച്ചു.
ReplyDeleteആശംസകള്‍
:) നന്ദി വീണ്ടും വരിക ...
Delete"സമ്പ്രതി വാർത്താഹാ ശുയന്താം" മുതലാണ് എന്ന് തോന്നുന്നു എന്റെ മോണിട്ലുംറ്ററിലും ചീരാമുളക് എരിഞ്ഞു തുടങ്ങിയത് . നല്ല യാത്രാ വിശേഷങ്ങളുമായി മനസ്സ് നിറക്കുന്ന ചങ്ങാതി . ഇടക്കുള്ള ഫോണ്‍ വിളിയിലൂടെ ഗൃഹാതുര ഓർമ്മകൾ ഞങ്ങളുടെ പങ്കിടാറുണ്ട് . അസ്രുസിന്റെ ലോകത്ത് എന്റെ അയൽനാട്ടുക്കാരനെ കണ്ടപ്പോൾ സന്തോഷം .
ReplyDeleteഅസ്രുസെ .. ഒരു വിത്യസ്ത അഭിമുഖത്തിന് നിനക്കും നന്ദി
വളരെ നന്ദി മന്‍സൂര്‍ ..വാക്കുകള്‍ പങ്കു വെച്ചതിനു ....
Deleteഎല്ലാരെയും ഇതുപോലെ വരുത്തണമെന്ന് മോഹമുണ്ട് ..സമയപോലെ നടക്കും ! :)
വന്നതില്‍ അസ്രൂനും ഒരുപാട് സന്തോഷം ...
>>>വരക്കുന്നവരോട് ആദരവുകലർന്ന ഒരസൂയയാണെനിക്ക്. വര ദൈവം തന്ന ഒരനുഗ്രഹമല്ലേ. ചില ലളിതമായ അസ്രൂ കാർട്ടൂണുകളും കാരിക്കേച്ചറുകളും വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ, ഒച്ചപ്പാടുണ്ടാക്കാതെ ബൂലോകത്ത് സജീവമായി നിലനിൽക്കുന്ന ചില സഹൃദയരിലൊരാളെന്ന നിലക്ക് മിസ്റ്റർ ഇരുമ്പുഴി എന്റെ ഇഷ്ടക്കാരിലൊരാളാണ്!...( പുഞ്ചിരിക്കുന്നു...എങ്ങെനുണ്ടന്ന ഭാവം ! )>>>> ee chodyam vendaaarunnu :P,,athanagne ketttu sukhichirikkuvaa...
ReplyDeletenannayind tta..
ചില സുഖപ്പെടുതലുകളില്‍ ഒരു സുഖമില്ലേ....
Deleteനന്ദി അസലു :)
അദ്ദേഹത്തിന്റെ ഒരു അഭിമുഖം ഒപ്പിച്ചെടുത്തു കളഞ്ഞല്ലോ? ഒന്ന് നേരിട്ട് ആ മുഖം കാണാൻ തന്നെ ഈയ്യിടെയായി അൽപ്പം പ്രയാസമാണ്.
ReplyDeleteഅദ്ദേഹത്തിന്റെ നല്ലപാതി
:) ...തീര്‍ച്ചയായും ഇനി എന്നും കാണാന്‍ സാധിക്കെട്ടെ !
Deleteപ്രാര്‍ഥനയോടെ ..അസ്രുസ്
നന്ദി ...Mrs അന്‍വര്‍ :)
hooo hoooo :P
ReplyDeleteഹിഹിഹി...
Deleteനന്ദി റൈനീ .. :p
വായന അടയാളപ്പെടുത്തുന്നു. :D
ReplyDeleteഅടയാളപ്പെടുത്തലുകള്‍ ..ചിലപ്പോ ചരിത്രമായേക്കാം !!
Deleteനന്ദി ശിഹാബ് :)
ചരിത്രതിനൊന്നും ഒരു വിലയും ഇല്ലാണ്ടായോ അസ്രൂസേ??
Delete:)) ..ആരോടും മിണ്ടണ്ടാ ... :#
Deleteചീരമുളക് വായിക്കാറുണ്ട്; വ്യത്യസ്തമായ രചനകള്‍ കൊണ്ട് സമ്പുഷ്ടമായ ഒരു ബ്ലോഗ് തന്നെയാണതെന്നതില്‍ സംശയമില്ല; ഒന്നൂല്ലെങ്കിലും ആളൊരു കോയിക്കോട് കാരനല്ലേ. അപ്പോള്‍ അങ്ങനെയല്ലേ വരൂ.
ReplyDeleteഅഭിമുഖം കുറച്ചു കുറഞ്ഞു പോയോ എന്നൊരു സംശയമില്ലാതില്ല അസൃസ് ഭായ്.
അഭിവാദ്യങ്ങള്‍; ആശംസകള്‍.
ങ്ങള് കോഴിക്കോട്കാര്‍ ഒരിക്കലും മോസാകൂലാ ! ;)
Deleteഅന്‍വറിന്റെ തിരക്കാണ് വരികള്‍ കുറക്കാന്‍ കാരണം .
നന്ദി ധ്വനി ...നല്ല വാക്കുകള്‍ക്കും :)
>>4. പൊതു ഇടപെടലുകൾ വിനയത്തോടെ, ഗുണകാംക്ഷയോടെ മാത്രമാവട്ടെ. 5. എഴുത്തിലെന്നല്ല, ജീവിതത്തിൽത്തന്നെ ആരെയും വെറുപ്പിക്കാതിരിക്കാൻ നോക്കുക. << ഇത് ഒന്ന് കോപ്പി പേസ്റ്റ് ചെയ്യട്ടെ. കാരണം ഇന്ന് ബ്ലോഗിലായലും ,പ്ലസിലയാലും, മറ്റ് സോഷ്യൽ മീഡിയകളിലായാലും അധികമാളുകളു മറ്റുള്ളവരെ ഇകൾത്താാനും പരമാവധി ആക്രമിക്കാനുമാണ് ശ്രമിക്കുന്നത്. തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരെ കേൾക്കാൻ ഉള്ള സഹിഷ്ണുതയില്ലാത്തവരാണധികവും.. അഭിമുഖവും ചിത്രവും നന്നായി ..
ReplyDeleteനന്ദി ബഷീര്‍ ..വീണ്ടും വരിക :)
Deleteവരയും, എഴുത്തും നന്നായി. സൂപ്പര്‍ ആയിട്ടുണ്ട്.
ReplyDeleteവളരെ നന്ദി ശ്രീ ...:)
Deleteചീരാമുളക് തുടക്കം മുതല്‍ വായിച്ചു കൊണ്ടിരിക്കുന്ന ഒരു ബ്ലോഗാണ് , നന്നായി ഈ പരിചയപ്പെടുത്തല്‍ ,
ReplyDeleteവളരെ നന്ദി ഫൈസല്‍ ... :)
Deleteചീരാമുളക് ഞാന്‍ തുടക്കം മുതലേ വായിക്കുന്ന ഒരു ബ്ലോഗാണ് , ഒന്ന് കൂടി അടുത്തറിയാന്‍ ഈ പോസ്റ്റ് വഴി സാധിച്ചു , നല്ല പോസ്റ്റ് .
ReplyDeleteവീണ്ടും നന്ദി ഫൈസല്‍ :)
Deleteഅല്ല അസ്രൂസേ , ഇത് കഴിഞ്ഞ മാസം ഞാന്‍ വന്നു വായിച്ചു അഭിപ്രായിച്ച പോസ്റ്റ് അല്ലെ? കമന്റ് എബടെ പൊയ്?
ReplyDeleteഅതു മുകളില്‍ ഉണ്ടടോ ..ആ ഗൂഗിള്‍ പ്ലസ് മാമന്‍ ഇവിടെ കേറി അലമ്പ് ഉണ്ടാകിയതാ ...ഇപ്പൊ ശരിയായി :D
Deleteചീരാമുളക് അഥവാ Anwer Shafeeq ( സഞ്ചാരി ) !
ReplyDeleteആ തലകെട്ടില്‍ തന്നെ എല്ലാമുണ്ട്. അഭിമുഖം നന്നായിരിക്കുന്നു.
സമ്പ്രതി വാർത്താഹാ ശുയന്താം..ലൈവ് ഫ്രം ആല്‌പ്സ്.. അതൊരു കലക്കന്‍ പോസ്റ്റ് ആയിരുന്നു. രണ്ടു പേര്‍ക്കും ആശംസകള്‍.
വീണ്ടും വളരെയധികം നന്ദി ശ്രീ....:)
Deleteസുന്ദരമായ എഴുത്ത്. ആശംസകള്
ReplyDeleteനന്ദി ഡിയര്‍ ! :)
Deleteവരകളും വരികളും നന്നായിട്ടുണ്ട്...
ReplyDeleteആശംസകള്‍ :)
നന്ദി സംഗീത് ...വീണ്ടും വരിക ! :)
Deleteവായിച്ചു, കിടിലന്‍ ആയിട്ടുണ്ട്...
ReplyDeleteവായിച്ചുവല്ലേ...:)
Deleteനന്ദി വീണ്ടും വരിക
അങ്ങിനെ എന്നെയും ഈ കലാകാരൻ വരച്ചു കോലക്കേടാക്കി. താടിക്ക് ഒരു സിമ്മെട്രി ഇല്ലെന്നും പോപ്പിക്കുടവയറിന്റെ അറ്റം ഇത്തിരി തൂങ്ങിയിട്ടുണ്ടെന്നും അങ്ങനെ മനസ്സിലായി. താടി ശരിയാക്കി, ഇനി ആ വയറിംഗ് ഒന്ന് നേരെയാക്കണം. ക്ഷി സമയം വേണ്ട പരിപാടിയാണ്, അധ്വാനവും. ചോദ്യങ്ങളേക്കാൾ നല്ല ഉത്തരങ്ങൾ....:-)നന്ദി സുഹൃത്തേ....
ReplyDeleteഡ്രാഫ്റ്റിൽ നിന്നും പോസ്റ്റുകളെ മോചിപ്പിക്കാനുള്ള സമയമായിരിക്കുന്നു...പക്ഷേ....
നന്ദി അന്‍വര്‍ (f)
Deleteആശംസകള് :))
ReplyDeleteനന്ദി കുര്യാക്കോസ് മതെന്‍ ! :)
Delete