7/26/2009
നേതാവ്‌ പ്രസംഗം തുടരുന്നു ...
''....സമൂഹത്തില്‍ അതിവേഗം  വ്യാപ്പിച്ച് കൊണ്ടിരിക്കുന്ന അനാ

ചാരങ്ങള്‍ക്കും ലഹരി അനാസാസ്യ പ്രവര്‍ത്തനങ്ങളും ഉണ്മു‌ലനം
ചെയ്ത ഒരു പുതിയ തലമുറയെ വാര്തടുക്കുവാന്‍ കഠിനാധ്വാനം
ചെയ്ത ആഹോരാത്രം പണിയടുക്കുവാന്‍ നമ്മള്‍ ഓരോരുത്തരും
മുന്നോട്ട് വരണമെന്ന്ഞാന്‍ അഭ്യാര്തിക്കുകയാണു  അപേക്ഷിക്കു
കയാണ് ...''
അങ്ങിനെ നേതാവ്‌ പ്രസംഗം ഉപസംഹരിച്ചു ശിങ്കിടികള്‍കൊപ്പം
വീട് ലക്ഷ്യമാക്കിനടന്നു.  ഇടക്ക് പലവഴികളിലായി അണികള്‍ 
ചോര്‍ന്നു നേതാവ്‌ ഒറ്റത്തടിയായി ...!
ഇനിയും ഒരു ഫര്‍ലോന്ഗ് കൂടി നടക്കണം നേതാവിന്...ക്ഷീണിത
നുമാണ്. പാതിമയങ്ങിയ സന്ധ്യയില്‍ അവിടെ അവിടെ യായി നി
ലാവ്‌ ചിതറി കിടക്കുന്നു. ഇളം കാറ്റിന്റെ അഭാവം ഉഷ്ണം കഠിനമായി
തോന്നി നേതാവിന് ...വല്ലാത്ത ദാഹവും.

              തൊട്ടകലെയായി കള്ള് ഷാപ്പീന് ആഭാസന്‍മാരുടെ തെറി

പ്പാട്ട് കേള്‍ക്കാം.   '' ജീവിതത്തെ ബാലികഴിപ്പിക്കുന്ന വിഡ്ഢി കൂഷ്മാ
ന്ടങ്ങള്‍...!'' നേതാവ്‌ ആലോചിച്ചു . അതിന്‍റെ തൊട്ടടുത്ത്‌ ശാന്തയുടെ 
വളരെ ശാന്തമായവീട്  വരാന്തയില്‍ഒരു ചിമ്മിനി വിളക്ക് മാത്രം പ്ര
കാശം ചൊരിയുന്നു . അതൊരു സിഗ്നല്‍ ആണന്നു നാട്ടുക്കാര്‍...
വിളക്ക് അനഞ്ഞാല്‍ അകത്തു ആളുണ്ടാവും പോലും .അസു‌യക്കാര്‍
അല്ലാതെന്താ ....

നേതാവിന് ക്ഷീണം കൂടി കൂടി വന്നു...! ഇനി ഒരടി നടക്കാന്‍ വയ്യ ,
അല്പം 'മോരും' വെള്ളം കുടിച്ചു ഒന്ന്‍ മയങ്ങാന്‍ പറ്റിയ സമയം ...!?
അടുതങ്ങും ആരുമില്ല.................... ''ഈശ്വരോസ്തുതി..!!''
ശുഭം
അസ്രൂസ്‌  ഇരുമ്പുഴി.. .


0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block