10/21/2009''ഡാ..ഏയ്..എണീക്കടാ ഇന്ന് സൂക്കാ..''


അതെ ഇന്ന് ചന്ത ദിവസം ഹോട്ടലില്‍ പതിവിലും ഒത്തിരി തിരക്ക്ക‌ുടും. 
നേരത്തെ എണീക്കണം.സു‌ക്കെന്നു കേള്‍ക്കുന്നത് തന്നെ ഒരലെര്‍ജിയാണ്. 
അബൂക്കന്റെ ഉച്ചത്തിലുള്ള  വിളി അലസോരമുണ്ടാക്കുന്നുവെങ്കിലും കേള്‍ക്കാ
ത്തഭാവത്തില്‍ കിടന്നു. അല്ലങ്കില്‍ ഒരു പക്ഷെ ഈ മണലാരിണ്യത്തിലെ 
ഉഷ്ണ കാറ്റിനെ ശിതീകരണ യന്ത്രം നല്‍ക്കുന്നകൃത്രിമ കുളിര്‍മയില്‍ ഉറക്കമെ
ന്ന അഗാത ഗര്‍ത്തത്തിലേക്ക് വഴുതി വീഴുമ്പോള്‍ വിഘ്നം സംഭാവിക്കുന്ന
തിന്റെ മുഷിപ്പവാം ...
കാലിന്‍റെ അറ്റത്ത്‌ നിന്ന് സുഖന്തപൂരിതമായ മുഷിഞ്ഞ പുതപ്പു വലിച്ചു 
തലവഴി മൂടിചുരുണ്ടു ഞാനൊരു വൃത്തമായി കിടന്നു ...

''നീ എന്താ ..എന്‍റെ മയ്യിത്ത്‌ നിസ്കരിക്കുകയാണോ..''ഹംസാക്ക കലിതു

ള്ളുകയാണ് ...
                ഒത്തിരിവിവരവും ഇത്തിരി വട്ടുമായി സലിം (സലിമിന്റെഗണിത
തിയറി പ്രകാരം' മുഴുവന്‍ തികഞ്ഞവരാണ് വട്ടന്മാര്‍ കാരണം അവരാണല്ലോ
ഭു‌മിയിലെ സകല പ്രശ്നങ്ങളുടെയും കുറ്റക്കാര്‍ !)  ഞാനൊന്നും മറിഞ്ഞില്ലന്നഭാ
വത്തില്‍ നില്‍ക്കുന്നു..
ഹംസാക്ക കട്ടിലില്‍ കിടക്കുമ്പോള്‍ സലിം മു‌പ്പര്‍ക്ക് അഭിമുഖമായി നമസ്ക
രിച്ചുപോലും.. പോരെ പുകില് !
            എന്‍റെ പുതപ്പിന്‍ കൂടാരത്തിനകത്ത്‌  ഞാന്‍ അനങ്ങാതെ കിടന്നു..
ഞാന്‍ കാണുന്നുണ്ടെന്ന് അറിഞ്ഞാല്‍  വാക് പഴറ്റ് കൊഴുക്കും !.  അതിന്റെ 
ഓളമൊന്നടങ്ങി  ഉറക്കം കണ്ണുകളില്‍ ഊഞ്ഞാല്‍കെട്ടാന്‍ വരുബോഴാണ്‌
 അബൂകന്റെ അടുത്തവിളിവന്നത്

''നാശം..ഇയാളെ ഞാന്‍ ഇന്ന് കൊല്ലും !'' ഞാന്‍ മനസ്സില്‍ പറഞ്ഞു .

അല്ലാതെ നേരിട്ട് പറയാം പറ്റില്ലല്ലോ ..ബോസിന്‍റെ ബന്ധുവല്ലേ . 
''എടാ സയ്തെ ....''  ഇപ്പൊ വിളിവന്നത്  മുറിക്കു വെളിയില്‍ നിന്നാണ്.
''ഡാ ...നിന്‍റെ നെയ്സ്യമുവിനു ആക്സിഡെന്ടു പറ്റി ''

വാതില്‍ തുറന്നുവന്ന ആ ശബ്ദതരംഗം എന്‍റെ കര്‍ണ്ണപടത്തിലൂടെ മഷ്തി

ഷ്കത്തെയും തുളച്ചു മനസ്സില്‍ ഒരുപിടി കനല്‍കോരിയിട്ടു. സൂപ്പര്‍ സ്റ്റാര്‍ 
സിനിമയിലെ പോലെ ഞാന്‍ സ്ലോ മോഷനില്‍ ചാടി എണീറ്റിരുന്നു !. 
എന്‍റെ തലയ്ക്കു ചുറ്റുംവിവിധ ഫ്രേമുകള്‍ വട്ടംകറങ്ങി.. 
അതില്‍  ഗ്ര്‍്ഹാതുരമായ നാട് :
പുഴയും പാടവും വാഴതോട്ടവും അരുവികളുടെ കളകള ശബ്ദം നെല്കതിരില്‍
നിന്ന് ഊര്നിറങുന്ന മഞ്ഞിന്‍കണങ്ങളും കുരുവികളുടെ കലപില ശബ്ദവും 
കൊത്തകല്ല് കളികളും...ഓര്‍മകള്‍ പിച്ചവെച്ചു ഞാന്‍ അതിലേക്കു പടിപടി
യായി ഇറങ്ങിച്ചെന്നു .
         വട്ടകമ്മലും കണ്‍മഷിയും നുണകുഴിയും മയില്‍പീലികണ്ണുകളും താമര 
മോട്ടുപോലത്തെ ചുണ്ടുകളുമുള്ള ആ സുന്ദരമുഖം എന്‍റെ മിഴികളെ ചുവപ്പിച്ചു .
പച്ചപാവാടയും കസവുള്ള ബ്ലൌസുമണിഞ്  വെള്ളിപാദസരവും കുപ്പിവള
കളും കിലുക്കി പാടവരമ്ബീലൂടെ മാറും കുലുക്കി അവള്‍ എന്‍റെ അരികിലേക്ക്
ഓടിവന്നു.. കണ്ഠമിടറി ഒരുതുള്ളി ചുടുകണ്ണുന്നീര്‍് പുറത്തേക്ക് ചാടി ദേഹമാസ-
കലം പൊള്ളി. പണിമുടക്കിയതൊണ്ടയില്‍നിന്നും ഒരു നേര്‍ത്ത ചിലമ്പിച്ച
 ശബ്ദം പുറത്തേക്ക്വന്നു ... എന്‍റെ നെയ്സ്യമു‌ .

     വേലയും കൂലിയും ഇല്ലാത്തവന് പെണ്ണ് കൊടുക്കില്ലെന്ന് മുടന്തന്‍ ന്യായം പറഞ്ഞആഢ്യനായ അമ്മാവനോട് ജയിക്കാന്‍ നാലുകാശിനു വകയില്ലാത്ത

ഞാന്‍ പ്രവാസിയായി ഗള്‍ഫിലെ  ഓണംകേറാമൂലയില് എത്തിയപ്പോഴും 
നയ്സ്യമുവിന്റെ എനിക്ക് വേണ്ടി മാത്രം തുടിക്കുന്ന ഹൃദയമായിരുന്നു എന്‍റെ
ഏകആശ്വാസം !.
മെല്ലിച്ച ശരീരവുമായി ഇവിടെ ഹോട്ടലിലെ  ജോലിയില്‍  തൂപ്പുക്കരനായി 
നിന്ന്, കിട്ടുന്നതല്ലാം  വരിവലിച്ചുകേറ്റി  കുടവയറുമായി  നാട്ടിലെ പ്രരാബ്ധ
മായ ജീവിതവ്യവസ്ഥ മാറ്റിഎടുത്തപ്പോഴേക്കും എന്‍റെ സ്വന്തം ജീവിതത്തി
ന്റെ താളംതെറ്റി .

ഒരു ദിവസം വീട്ടില്‍ നിന്നൊരുഴുത്ത്...നയ്സ്യമുവിറെ വിവാഹം കഴിഞ്ഞന്ന്

ഏതോ ഒരു ഗള്‍ഫുകാരന്‍.. .നാട് കാണാത്ത വര്‍ഷങ്ങള്‍ അഞ്ചു പിന്നിടുമ്പോഴും
 മനസ്സിലെ ആ കനല്‍ എരിയുകതന്നെയാണ്...
''എടാ നീ സ്വപ്നം കാണുകയാണോ..'' അബുക്ക വിടുന്ന ലക്ഷണമില്ല
''സെയ്തെ..നിന്‍റെ നയ്സ്യാമു വണ്ടിക്കു തലവെച്ച്‌ ചത്തെന്ന്‌ ...ഒന്ന് പോയി
 നോക്കടാ !''
       ഒരു സദാ ഹോട്ടലിലെ ഏറ്റവും താഴ്ന്ന ജോലിക്കാരനായ എന്നെപോലെ
യുള്ളവര്‍ക്ക് ഇത്പോലത്തെ പരിഹാസത്തിന്റെ  ക്രുരമ്പുകള്‍ സഹിക്കനാവിധി !.
ഒരു സുഹുര്‍്ത്ത് എന്‍റെ പ്രിയസഖിയുടെ പേരിട്ടു നല്‍കിയ ,എന്നെ ഒരുപാട്  
സ്നേഹിച്ചിരുന്നആ പൂച്ചകുഞ്ഞു എനിക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു.
അവള്‍ മരിച്ചെങ്കില്‍ അത് എന്‍റെ സ്വപ്നങളുടെ കൂടി മരണമാണ്...!
       വെളിച്ചത്തിലേക്ക് കുതിക്കുന്ന ഇയ്യാംപാറ്റകളെ പോലെ പണത്തിലേക്ക് 
കുതിക്കുന്ന ഈ മനുഷ്യര്‍ക്കുണ്ടോ ആ വകതിരിവ് !!
റോഡ്‌ ലകഷ്യമാക്കി പ്രിയപെട്ടവളെ അവസാനമായി ഒരു നോക്ക് കാണാന്‍
നടക്കുമ്പോള്‍ ഞാന്നോര്‍ത്തു.. 'കപടമനുഷ്യസ്നേഹത്തെക്കാള്‍ എത്രയോ
പവിത്രമാണ് ഈ മിണ്ടാപ്രാണികളുടെ  സ്നേഹം!? ".
ശുഭം
അസ്രൂസ് ഇരുമ്പുഴി


പിന്‍കുറിപ്പ്‌ : എന്‍റെ കണ്ണിന്‍ മുമ്പിലൂടെ കടന്നുപോയ  പ്രവാസത്തിന്റെ

തുടിപ്പുകള്‍ ....ഇത് ആരെങ്കിലുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് 
തികച്ചും യാദൃക്ഷികമല്ല  !  

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block