9/15/2012

റു ലക്ഷത്തിലധികം "apps"(applications അഥവാ മൊബൈല്‍ സോഫ്റ്റ്‌വെയര്‍ ) മായി ഗൂഗിളിന്റെ ' Linex based operating ' സിസ്റ്റമാണ് Android എന്ന പേരില്‍ അറിയപ്പെടുന്ന    ഈ പ്രോഗ്രാം നടത്തിപ്പുകാരന്‍...  

സ്മാര്‍ട്ട്‌ ഫോണ്‍ ,ടാബ്ലെറ്റ്‌ ,നോട്ട് പാഡ് ,കേമറ ,വാച്ച്  തുടങ്ങി ഒത്തിരിപേര്‍ ഇതിന്‍റെ രുചി അറിഞ്ഞിട്ടുണ്ട്...നാളെ ഒരുപക്ഷെ നമ്മുടെ നിത്യോപയോഗസാധനങ്ങള്‍ വരെ
ഒരു Android ബേസ്ഡ് മേഖലയിലേക്ക്‌ മാറി വരുന്ന സമയം വിദൂരമല്ല !! :)

ലോകത്ത്‌ ഇന്ന് ഏറ്റവുംകൂടുതല്‍ മാര്കറ്റ്‌ ചെയ്യപ്പെടുന്നത് , 2012 ലെ
മൊത്തം സ്മാര്‍ട്ട്‌ ഫോണുകളിലെ 59 ശതമാനം , ഏറ്റവുംകൂടുതല്‍ അപ്പ്ലിക്കേഷന്‍
തുടങ്ങി സകല മേഖലയിലും Android തന്‍റെ 'കുത്തക' ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്...

ലോകത്തിലെ മൊത്തത്തിലുള്ള കണക്ക് വെച്ച് ഒരു ദിവസം ഒരു മില്യണ്‍ അക്ടിവേഷന്‍ (one million activation per day) എന്നാണ് 'പിതാവായ' ഗൂഗിള്‍ മാമന്‍ തന്നെ പറയുന്നത് ... ഹോ !


Astro , Binder
Cupcake , Donut
Eclair , Froyo
Gingerbread , Honeycomb
Ice cream sandwich , Jelly beam....
ഇതല്ലാം മിഠായിയോ ,ചോക്ലേറ്റോ അല്ല  Android ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ
വിവിധതരം പതിപ്പുകളാണ് ...
ആദ്യത്തെ ആസ്ട്രോയില്‍ നിന്ന് ജെല്ലിബീമില്‍ എത്തുമ്പോള്‍ മികച്ച സാങ്കേതിക
തികവ് തന്നെയാണ് ഇവ നമുക്ക് നല്‍കുന്നത് .

        വിഡിയോ കാളിംഗ്, VGA ,2D ,3D ഗ്രാഫിക്സ് , GSM ,EDGE ,CDMA ,
  WCDMA ,WIFI ,JAVA ,Web browser ,HTML ,Flash ,തുടങ്ങിയ കണക്ടിവിറ്റികളും
 GPS ,Location Map ...മുതലായ വഴികാട്ടികളും  ഏതു ഫ്ലാറ്റ്ഫോമിലും അനായാസം ഉപയോഗിക്കാമെന്നത് ഇതിന്‍റെ എടുത്ത് പറയാവുന്ന മേന്മതന്നെയാണ് ,അതുകൊണ്ട് കൂടിയാണ് ഈ 'വെനുന്സിലെ വ്യാപാരിയെ '  ഇത്ര ജനകീയമാക്കിയതും .

2003-ല്‍ ഇത് മാലോകര്‍ക്കായ് അവതരിപ്പിച്ചുതന്ന  'പാലോ അല്ടോ 'എന്ന
അമേരിക്കക്കാരനെ നന്ദിയോടെ സ്മരിച്ചുകൊണ്ട്.........നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങല്‍ക്കായ്‌ കാതോര്‍ക്കുന്നു...!

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block