10/28/2012സമയം രാത്രി 10:10

''ഇമ്മമ്മാ...ഞങ്ങള്‍ ഓട്ടോ ഓടിച്ച് വയള്ങ്ങല്‍   (മതപ്രഭാഷണം) പോയി വരട്ടെ...?''................ ''മേം ബെരണട്ടോ''. വല്യുമ്മാക്ക് ഏതൊരു പേരകുട്ടിയെക്കാളും നല്ല വിശ്വാസമാ എന്നെ... ഞാന്‍ കള്ളം പറയില്ലന്ന അടിസ്ഥാനത്തില്‍ . ഗള്‍ഫീല്‍നിന്ന് വന്ന അമ്മാവന്‍ വാങ്ങിയ പുതിയ ഓട്ടോ എല്ലാ പണിയും കഴിപ്പിച്ചു ഡ്രൈവറെയും കാത്തു ഷെഡില്‍ കിടക്കുന്നു. അത് കണ്ടിട്ട് അവന്‍ കുറെ ദിവസമായി എന്റെ പിന്നാലെ കൂടീട്ട്...വല്യുമ്മയെ സോപിടാന്‍ . ഇന്നാണ് അതിനു പറ്റിയ സമയം ഒത്തുകിട്ടിയത്. അവന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ ഈ സാഹസത്തിനു മുതിരുന്നത്. അതിനുമുണ്ട് ഒരു കാരണം. ഡ്രൈവിംഗ് പഠിക്കുകയെന്ന എന്റെ സ്വപ്നം. ഒരു മുറി ഡ്രൈവറായ അവന്‍ വല്യുമ്മയോട് കള്ളം പറയേണ്ട രീതിയൊക്കെ വിവരിച്ചു തന്നു.

       വണ്ടിയെടുത്തു 'വയളിങ്ങള്‍' എത്തിയപ്പോള്‍ അടുത്ത അങ്ങാടിയില്‍
വിട്ടുതരുമോയെന്നു ഒരു യാത്രക്കാരന്‍ . അവന്‍ എന്റെ മുഖത്തേക്ക് നോക്കി. സമ്മതമെല്ലെന്നു ഞാന്‍ തലയാട്ടി. "പത്തുമണിക്ക് ശേഷം ഡബിള്‍ ചാര്‍ജാ...പിന്നെ നിനക്ക് കൂടുതല്‍ ദൂരം വണ്ടി ഓട്ടുകയും ചെയ്യാം"  അവന്‍ എന്റെ കാതില്‍ പറഞ്ഞു. സ്വാര്‍ത്ഥത..ഞാന്‍ തലകുലുക്കി സമ്മതിച്ചു. അവിടെന്നു അടുത്ത അങ്ങാടിയിലേക്ക് പിന്നെയും അങ്ങാടിക്കല്‍ പലതും പിന്നിട്ടു. സിനിമ,നാസ്ത അവന്റെ ഓഫറുകളും കൂടി വന്നു. സ്റ്റിയരിംഗ് എനിക്ക് കിട്ടിയതെയില്ല.. യാത്രക്കാരെ ഇറക്കി വരുമ്പോ നോക്കാമെന്ന് അവന്‍.  ദൂരം കൂടുന്നതനുസരിച്ച് എന്റെ കളവിന്റെ വ്യാസവും കൂടി കൂടി വന്നു. വല്യമ്മയുടെ നിഷ്കളങ്കമായ മുഖം എന്നെ വേട്ടയാടിതുടങ്ങി.

        പെട്ടന്നാണ് അത് സംഭവിച്ചത്.........ഓട്ടോ ഭയങ്കരമായ ശബ്ദത്തോട് കൂടി
മൂന്നോ നാലോ കാരണം മറിച്ചില്‍ മറിഞ്ഞു...പെട്ടെന്നുള്ള വളവും ഇറക്കവും പിന്നെ മുറി ഡ്രൈവറും. കണ്ണില്‍ ഇരുട്ട് കേറിയിറങ്ങി . കഴുത്തില്‍ ആരോ പിടിച്ച് ഞെരിച്ചു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍.............
''നിനക്ക് എന്തെങ്കിലും പറ്റിയോ...ഇല്ല ...നിനക്കോ'' ഇല്ലെന്നു രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു സമാധാനിപ്പിച്ചു.
ആളുകള്‍ ഓടികൂടുന്നതിനു മുന്‍പ്തന്നെ യാത്രക്കാര്‍ കാശും തന്ന് ഇരുളില്‍ മറഞ്ഞു !!. ഓടി കൂടിയവര്‍  കാലിലൂടെ വാര്‍ന്നൊലിക്കുന്ന രക്തം കണ്ടു എന്നെ പിടിച്ച് അടുത്തുള്ള വീടിന്റെ കൊലായിയില്‍  കിടത്തി. ആരെക്കെയോ വണ്ടി പിടിക്കാന്‍ പരക്കം പാഞ്ഞു.

ആ വീട്ടിലെ രണ്ടു സുന്ദരിയായ പെണ്‍കുട്ടികള്‍ വേദന കുറക്കാന്‍ എന്റെ കാലിലും മുഖത്തേക്കും വീശികൊണ്ടേയിരുന്നു. ചുമരില്‍ കിടന്ന ക്ലോക്ക് എന്നെ നോക്കി പന്ത്രണ്ട് മണിയെന്നു ചിലച്ചു.
അകത്തും പുറത്തുമുള്ള വേദനയിലും എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു......
"കള്ളം പറയാത്തൊരു മനുഷ്യന്‍....നീ !".

അപ്പോഴെക്കും  സമയം രാത്രി  12:12  ലേക്ക് കടന്നിരുന്നു !2 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block