12/14/2012


ഞാന്‍ ഷബീര്‍ അലി / പടന്നക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്നു .ബ്ലോഗ്‌ ലോകത്ത് ഞാന്‍ ഒരു കൊല്ലത്തെ തുടക്കക്കാരന്‍ ആണെങ്കിലും വേണ്ടുവോളം വിവാദം‌മൂലം , ഞാന്‍ ഒരു വിവാദന്‍ ആയിരിക്കുകയാണ് !. അത് കൊണ്ട് തന്നെ ഈ അടുത്ത് ദര്‍ശന ടിവിയിലെ ഇലോകം പരിപാടിയില്‍  ബ്ലോഗര്‍ ഓഫ് ദി വീക്ക് ലേക്ക്  എന്നെ തെരെഞ്ഞടുക്കാനും കാരണമായതെന്ന് തോന്നുന്നു . അതൊരു അനുഗ്രഹവും ബ്ലോഗര്‍ എന്ന നിലയില്‍ അഭിമാനവും തോന്നുന്ന നിമിഷമായി ഞാന്‍ കണക്കാക്കുന്നു .നന്ദി എല്ലാവര്ക്കും എന്നെ ഞാനാക്കിയ !.
കാസര്‍ഗോഡ്‌ ജില്ലയിലെ പടന്ന എന്ന ഗ്രാമത്തില്‍ 1985 മെയ്‌ 25 നു ജനനം . മുപ്പ്ത്രണ്ട് വര്‍ഷകാലം പ്രവാസിയായ  അബ്ദുല്‍ അസീസ്‌ പിതാവും വ്യാപാര വ്യവസായ ഏകോപന സമിതിയുടെ വുമെന്‍ വിംഗ് സെക്രെട്രി ,ഇപ്പോള്‍ നീലേശ്വരം ബ്ലോക്ക് മെമ്പറുമായ സുബൈദ മാതാവുമാണ് . രണ്ടു വയസ്സായ മകള്‍ ഫാത്തിമാ ഷുആ മര്‍യം ,ഭാര്യ ശബാന എന്നിവരുമോത്ത് ഒരു കൊച്ചു കുടുംബം .
പടന്ന സ്കൂളിലും പയ്യന്നൂര്‍ കോളേജിലുമായി പഠിച്ചും പഠിക്കാതെയുമുള്ള കാലം .ബാക്കി ശേഷിപ്പുകള്‍ മൂത്തമാകനെന്ന ബഹുമതിയോടെ 2006 മുതല്‍ സ്വര്‍ണം വിളയുന്ന നാട്ടിലെ ദുബായില്‍ മരുകാറ്റ് ആസ്വദിച്ചും ഉണക്ക റൊട്ടി കഴിച്ചും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ ഫ്രോസെന്‍ ചിക്കന്‍ നുണഞ്ഞും ജീവിതം ആടി തിമിര്‍ക്കുന്നു !.
സമകാലിക വിഷയങ്ങളിലെ ചര്‍ച്ച, നല്ല കൂട്ട് കൂടി നല്ല സംസാരങ്ങള്‍, ആസ്വദിച്ചു ജീവിക്കുക,  ഇതല്ലാം ഇഷ്ട്ടങ്ങള്‍ !. ഇത്രയും പോരെ ..ബാക്കി നിങ്ങള്‍ വിലയിരുത്തൂ ...നന്ദി !1 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block