അന്നാണ് അവളുമായി കണ്ടു മുട്ടുന്നത് ....
അവിടെ നില്‍ക്കുമ്പോള്‍ ഞങ്ങളെയൊക്കെ
ഓര്‍ക്കാറുണ്ടോയെന്നു അവള്‍ .
പ്രവാസ ജീവിതത്തിന്റെ
ശുഷ്കിച്ച രണ്ടറ്റങ്ങള്‍
ചേര്‍ത്ത് വെക്കാനുള്ള തന്ത്രപാടില്‍
പലപ്പോഴും ഓര്‍മ്മകള്‍ക്ക് നിറമുണ്ടാവാറില്ല
എങ്കിലും..രാവിലെ
മെസ്സിലെ ഉണക്കറൊട്ടി കഴിക്കുമ്പോള്‍
അമ്മയുടെ കട്ടിപ്പത്തിരി ഓര്‍മവരും.
ഓഫീസിലെത്തി ബോസ്സിന്റെ
നിലക്കാത്ത ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍...
അച്ഛന്റെ ശകാര വാക്കുകള്‍ ഓര്‍മവരും .
ഉച്ചക്ക്
യമനി മന്തി* അടിക്കുമ്പോള്‍
അയല്‍പ്പക്കത്തെ കല്യാണവീടുകളിലെ
കോഴിബിരിയാണിയുടെ മണം ഓര്‍മവരും .
വൈകുന്നേരം
അലജെമ്പ്* ബസ്സിലേക്ക് ഓടികയറുമ്പോള്‍
കറുത്തിരുണ്ട് തടിച്ച ആഫ്രിക്കന്‍ കുഞ്ഞുങ്ങള്‍
കണ്ണുകളില്‍ വെള്ളം നിറച്ചു തുറിച്ചു നോക്കുന്നത് കാണുമ്പോള്‍
പെങ്ങളുടെ കൊച്ചുവാവയുടെ
കുസൃതികള്‍ ഓര്‍മവരും .
പിന്നീട് റിഫ്രാഷായി ഫേസ്ബുക്കില്‍ കേറിയാല്‍
അങ്ങാടിയിലെ കവുങ്ങിന്‍ തടിയിലിരുന്നു
കൂട്ടുക്കാരുമായി സോള്ളുന്നത് ഓര്‍മവരും .
ഉറക്കംവരാത്ത രാത്രികളില്‍
ഒന്ന് സീസീപാത്തി*
വീണ്ടും കിടക്കുമ്പോള്‍
മുത്തശ്ശിയുടെ നാടന്‍ കഥകള്‍ ഓര്‍മവരും .......
ങേ ...അപ്പൊ എന്നെ നിങ്ങള്‍ ഓര്‍ത്തതേ ഇല്ലല്ലേ...ഹും !
അല്ലേലും ഈ ആണുങ്ങള്‍ എല്ലാം ഇങ്ങനയാ ...ദുഷ്ട്ടന്‍ .....
പിണങ്ങല്ലേ മുത്തേ ...നിന്നെ ഞാന്‍ ഓര്‍ത്തായിരുന്നു
ആ സന്ദര്‍ഭങ്ങളില്‍ .......
ങേ...സത്യം!.. എപ്പോഴായിരുന്നു അത് ...വേഗം പറ
എന്റെ ചുണ്ടുകള്‍ അവളുടെ കാതുകളില്‍ സ്പര്‍ശിച്ചു
ഞാന്‍ പറഞ്ഞു ...
"എന്റെ ഓരോ ശ്വാസോച്ഛ്വാസത്തിലും ".
---------------------------------@sruS.
1.യമനി മന്തി = യമനികളുടെ ഒരു ബിരിയാണി
2.അലജെമ്പ് ബസ്സ് = സിറ്റി ബസ്സ്
3. സീസീപാത്തുക = മൂത്രം ഒഴിക്കുക
പിന്‍കുറിപ്പ് :
പ്രേരണ : ദേവദാസ് സിനിമ
This comment has been removed by the author.
ReplyDelete