അങ്ങിനെയാണ്
എല്ലാം മനസ്സിലൊതുക്കി
പുറമേ ഒരു പുഞ്ചിരിയുമായി നടക്കും.
പ്രവാസത്തിന്റെ പ്രയാസമോ
ഒരിക്കലും
കയ്യില്‍ നിറയാത്ത സമ്പാദ്യമോ
ജരാനരകള്‍
വീശിയടിക്കുന്ന ശരീരമോ
അവന്‍ ഇണകളെ കാണിക്കുന്നില്ല .
മറിച്ചു
വാര്‍ദ്ധക്യം ബാധിക്കാത്തവിധം
മരവിച്ചുപോയ
മനസ്സാണ് അവന്‍ തുറന്നിടുന്നത് .
അതിലേക്കാണ്
തുറിച്ചുനോട്ടങ്ങള്‍
കണ്ണീരുകള്‍
ആക്രാന്തങ്ങള്‍
എല്ലാമെല്ലാം
വന്നു പതിക്കുന്നത് .
അവസാനം
അത്
വായിച്ചെടുക്കാന്‍ പോലും
പറ്റാത്തവിധം
ക്ഷയിച്ചു ദ്രവിച്ചിരിക്കും
അപ്പോഴും
ഇണകള്‍
ചിരിക്കുന്നുണ്ടാവും !.
എനിക്കിത് സഹിക്കാന്‍ കഴിയുന്നില്ല-
കൂട്ടുകാരാ
എന്റെ ചിരികള്‍
നിനക്ക് നല്‍കി
ഞാന്‍ ദുഃഖിതനായങ്കില്‍ ...
------------------@sruS
പ്രേരണ : സിനിമ -മിഥുനം
പ്രേരകന്‍ : ആത്മ മിത്രം
പ്രേരണ+പ്രേരകം= നല്ല പോസ്റ്റ്
ReplyDelete