കുമാരന്‍ നായരുടെയും ശാരദാമ്മയുടെയും ആറാമത്തെ പുത്രനായി, കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഇലയ്ക്കാട് ഗ്രാമത്തില്‍ ഏര്‍പ്പാലത്തിങ്കല്‍ വീട്ടില്‍ ജനിച്ച അജിത് കുമാരന്‍ നായര്‍ എന്ന നമ്മുടെ സ്വന്തം അജിതെട്ടനെ അറിയാത്തവര്‍ വിരളമായിരിക്കും .
" മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ ...." അദ്ദേഹത്തിന്‍റെ ബ്ലോഗിലെ തലകെട്ടില്‍ ഉള്ള വളരെ പ്രശസ്തമായ ഈ കവി വചനം പോലെതന്നെയാണ് അദ്ദേഹത്തിന്റെ ജീവിതവും . 'ഈ' ലോകത്തെ കലഹപ്രിയര്‍ കൂടുതലുള്ള നമ്മുടെ നാട്ടില്‍ ആരുമായി കലഹിക്കാനോ തര്‍ക്കിക്കാനോ അദ്ദേഹം മെനക്കെടാതെ കൂടുതല്‍ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുകയും എല്ലാവരെയും അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവണത മറ്റു ബ്ലോഗേര്‍സ് മാതൃക ആക്കേണ്ട ഒന്നാണ് .
പ്രത്യേകിച്ച് ഹോബികളൊന്നും തന്നെയില്ലാത്ത അദ്ദേഹത്തിന് വെറുതെയിരുന്ന്
ചിന്താലോകത്തില്‍ പറക്കാനിഷ്ടം. സംസാരത്തില്‍ വളരെ പിശുക്കനായ , ആക്റ്റിവ് സ്പോര്‍ട്ട്സ് ഒന്നും ഇല്ലാത്ത , എന്നാല്‍ സാമാന്യം നന്നായിതന്നെ ചെസ്സ് കളിക്കാറുണ്ട് ഈ മീനച്ചിലെ ഈ നാട്ടിന്പുറത്തുക്കാരന്‍ .
നമുക്ക് അദ്ദേഹവുമായി കുറച്ചു കൊച്ചു വര്‍ത്തമാനം പറയാം ...അല്ലേ !
ഹലോ അജിതേട്ടാ ..സുഖമാണോ ?
സുഖം....
താങ്കളുടെ പ്രാഥമിക വിദ്യാഭ്യാസം എങ്ങിനെയായിരുന്നു ?
മണ്ണായ്ക്കനാട് ഗവണ്മെന്റ് യു പി സ്കൂള്‍ , കുറിച്ചിത്താനം ഹൈസ്കൂള്‍ ,ഉഴവൂര്‍ സെന്റ് സ്റ്റീഫെന്‍സ് കോളേജ് പിന്നെ ഒരു പ്രൈവറ്റ് ഐ റ്റി സിയില്‍ പ്ലംബര്‍ കോഴ്സ് ...ഇതൊക്കെയായിരുന്നു അഭ്യാസങ്ങള്‍ !
ബ്ലോഗുകളിലൂടെയുള്ള ഓട്ട പാച്ചിലില്‍ ഏറ്റവും കൌതുകം തോന്നിയ ബ്ലോഗ് ഏതായിരുന്നു?
ഏറ്റവും കൌതുകം തോന്നിയ ബ്ലോഗ് എന്ന് ചൂണ്ടിക്കാണിയ്ക്കാന്‍ ഒന്നുമില്ല. ഏതെങ്കിലും ഒന്ന് ഏറ്റവും കുതുകമേറിയത് വിചാരിക്കുമ്പോഴേയ്ക്കും വേറെ പത്തെണ്ണം തിക്കിത്തിരക്കി വന്ന് ചോദിയ്ക്കും: “അപ്പോ ഞങ്ങളോ...?” ഭംഗിവാക്കല്ല, ഞാന്‍ എല്ലാ ബ്ലോഗിനെയും ഒരേ മനോഭാവത്തോടെയാണ് കാണുന്നത്. ആണോ പെണ്ണോ എന്നില്ല, ചെറിയ കുട്ടിയോ മുതിര്‍ന്നവരോ എന്ന ചിന്തയില്ല, പ്രതിഭയുള്ളവരോ ഇല്ലയോ എന്നില്ല. ഓരോ ബ്ലോഗിലും ഓരോ പോസ്റ്റും കാണുമ്പോള്‍ കൌതുകമാണെനിയ്ക്ക്. അത് വായിയ്ക്കയും എന്തെങ്കിലും ഒരു വാക്ക് മറുപടി എഴുതുകയും ചെയ്യുന്നത് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ താല്പര്യങ്ങളിലൊന്നാണ്.
ബ്ലോഗറുടെ സ്വഭാവം ചില പ്രതികരണങ്ങളില്‍ നിന്ന് അറിഞ്ഞതുമൂലം മനഃപൂര്‍വം സന്ദര്‍ശിക്കാത്ത രണ്ട് ബ്ലോഗ് ഒഴികെ ഈ ബൂലോഗത്തുള്ള എല്ലാ ബ്ലോഗുകളും എനിയ്ക്ക് കൌതുകകരമാകുന്നു !
ജീവിതത്തിലും കരിയറിലും ഏറ്റവും വലിയ നേട്ടമായി തോന്നിയത് എന്തായിരുന്നു ?
ജീവിതത്തിലും കരിയറിലും നേട്ടങ്ങളോ കോട്ടങ്ങളോ എന്ന് എന്തിനെപ്പറയും? മനുഷ്യജീവിതം മുമ്പ് എഴുതിത്തയ്യാറാക്കിയ ഏതോ തിരക്കഥയ്ക്കനുസാരം ഗമിയ്ക്കുന്നുവെന്ന് എന്റെ ചിന്താഗതിയ്ക്ക് ഇപ്പോള്‍ മാറ്റം വന്നിരിയ്ക്കുന്നു. ആര്‍ ആ തിരക്കഥ എഴുതുന്നു എന്നത് മാത്രം അറിയുന്നില്ല. അതുകൊണ്ട് നേട്ടമോ കോട്ടമോ എന്ന് ഒന്നിനെയും ചൂണ്ടിക്കാണിയ്ക്കാന്‍ പറ്റുന്നില്ല. കരിയറിലും നേട്ടം എന്ന് പറയാന്‍ ഒന്നുമില്ല. പത്തും ഐ റ്റി ഐയും പാസ് ആയ ഞാന്‍ ഇവിടെ എന്‍ജിനീയര്‍മാര്‍ക്ക് ഓര്‍ഡര്‍ കൊടുക്കുകയും അവര്‍ അത് അനുസരിയ്ക്കയും ചെയ്യുന്നത് കാണുമ്പോള്‍ ഗള്‍ഫിന്റെ ചില സ്വഭാവപ്രത്യേകതകളെക്കുറിച്ച് മാത്രം ഓര്‍ത്തുപോകുന്നു
വായന , ഓണ്‍ലൈന്‍ വായന എന്നിങ്ങിനെ വേര്‍തിരിക്കേണ്ടതുണ്ടോ ?
വായന, ഓണ്‍ലൈന്‍ വായന എന്ന വ്യത്യാസം ഉണ്ടല്ലോ. ഗൌരവമാര്‍ന്ന വായനയ്ക്ക് മെനക്കെടുന്നവര്‍ കുറയുന്നു. പേപ്പര്‍ ബാക്ക് വായനയ്ക്ക് അല്പം ത്യാഗം സഹിക്കേണ്ടുന്നതുണ്ട്. ഓണ്‍ലൈന്‍ വായന അത്രയും ത്യാഗങ്ങള്‍ ആവശ്യപ്പെടുന്നില്ല. എളുപ്പമാര്‍ഗം തേടുന്ന ഈ കാലത്ത് ത്യാഗം വേണ്ടുന്നതെല്ലാം പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെടുന്നത് തികച്ചും മനസ്സിലാക്കത്തക്കതുതന്നെ.
മികച്ച വായന, വിമര്‍ശനം എന്നിവ എവിടെയാണ് കൂടുതല്‍ ലഭിക്കുന്നത് ?
ബ്ലോഗ് ലോകത്ത് മികച്ച വായനയും വിമര്‍ശവും ലഭിയ്ക്കുക സാദ്ധ്യമല്ല. പരിചയവും അടുപ്പവും സൌഹൃദവും വിമര്‍ശനത്തെ ഒരളവ് വരെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. പക്ഷെ പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് നാം ചിന്തിയ്ക്കുന്ന ചിലയിടങ്ങളില്‍ അത് പറയാറുണ്ട്. എന്നാല്‍ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി പറഞ്ഞ ചില സന്ദര്‍ഭങ്ങളില്‍ അത് തിരിച്ചടിച്ച അനുഭവങ്ങളുമുണ്ട്. മികച്ച വായന എന്നല്ല പറയേണ്ടത്. സത്യസന്ധമായ വായന, മുന്‍വിധികളില്ലാത്ത വായന. അതില്‍ നിന്നുണ്ടാകുന്ന അഭിപ്രായങ്ങളാണ് ശരിയായ അവലോകനം
മികച്ചൊരു സൃഷ്ടി ഉണ്ടാകുന്നത് എങ്ങിനെയാണ് ?
കഴിവില്‍ നിന്നാണ് മികച്ച സൃഷ്ടി ഉണ്ടാകുന്നത്:
അങ്ങനെയെങ്കില്‍ ഒരാളുടെ ഒരു സൃഷ്ടി മികച്ചതും അടുത്തത് അങ്ങനെയല്ലാതാകുന്നുമുണ്ടല്ലോ.
ഭാഗ്യം കൊണ്ടാണ് മികച്ച സൃഷ്ടിയായി തീരുന്നത്:
ഹേയ്, ആ വാദം ഒരിക്കലും സ്വീകരിയ്ക്കാന്‍ കഴിയില്ല. മികവ് എന്നതെന്താ ലോട്ടറിയാണോ?
അനുഭവങ്ങളില്‍ നിന്നാണ് മികച്ച സൃഷ്ടി ഉണ്ടാകുന്നത്:
അങ്ങനെയും പറയാന്‍ സാദ്ധ്യമല്ല. ചില ഭാവനാസൃഷ്ടികള്‍ മികവാര്‍ന്നതുണ്ടല്ലോ
അപ്പോള്‍ പിന്നെ മികച്ച സൃഷ്ടി എങ്ങനെയാണുണ്ടാകുന്നത്?
പ്രതിഭയും ഭാഗ്യവും അനുഭവവും ഭാവനയും എല്ലാം കൂടി ഒരു പ്രത്യേക അനുപാതത്തില്‍ ചേരുമ്പോള്‍ മികച്ച സൃഷ്ടികള്‍ പിറക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്.
ഒരു ബ്ലോഗര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ് ?
ഈ ചോദ്യം കാണുമ്പോള്‍ എനിയ്ക്ക് മനസ്സില്‍ വരുന്നത്
“ഗോള്‍ഡന്‍ റൂള്‍“ ആണ്. മറ്റുള്ളവര്‍ നിനക്ക്
എന്തുചെയ്തുതരണമെന്ന് നീ ആഗ്രഹിക്കുന്നുവോ അങ്ങനെ നീ
അവര്‍ക്ക് ചെയ്യുക. അല്ലെങ്കില്‍ ഇങ്ങനെയും പറയാം:
മറ്റുള്ളവര്‍ നിന്നോട് എന്ത് ചെയ്യരുതെന്ന് കരുതുന്നുവോ അത് നീ
അവരോടും ചെയ്യരുത്. ബ്ലോഗര്‍മാര്‍ക്ക് മാത്രമല്ല, എല്ലാ
മനുഷ്യര്‍ക്കും വേണ്ട ഗുണം തന്നെയല്ലേ ഇത്?
താങ്കള്‍ ഒരു പ്രാവാസി ആണല്ലോ ..ബ്ലോഗെഴുത്തുകാര്‍ ,ബ്ലോഗ് വായനക്കാര്‍ പ്രവാസികളാണ് കൂടുതല്‍ എന്നൊരു അക്ഷേപ്പമുണ്ടല്ലോ ?
പ്രവാസികളാണ് ബ്ലോഗെഴുതുന്നവരില്‍ അധികവും. അതില്‍ തന്നെ വേറൊരു കാര്യം ഗള്‍ഫ്പ്രവാസികളാണധികമെന്നതാണ്.
അവര്‍ എന്നെങ്കിലുമൊരിയ്ക്കല്‍ (അത് ചിലപ്പോള്‍ നാളെയാകാം,
ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക്ശേഷമാകാം) നാട്ടിലേയ്ക്ക് തിരിച്ച്
വരേണ്ടവരാണല്ലോ. അതുകൊണ്ട് തന്നെ മനസ്സില്‍ നാട്
സൂക്ഷിയ്ക്കുന്നവരാണവര്‍. അവര്‍ക്ക് ഏകാന്തതയില്‍ ഉറ്റവരെയും
ജന്മനാടിനെയും ഓര്‍മ്മ വരുന്നത് സ്വാഭാവികമല്ലേ?
അപ്പോള്‍ ബ്ലോഗ് പോലെസ്വയം പ്രകാശനത്തിനുള്ള
അവസരം ലഭിയ്ക്കുമ്പോള്‍ അത് ഉപയോഗിക്കുന്നവര്‍ അധികവും
അവര്‍ ആയിരിയ്ക്കാനേ ന്യായമുള്ളു. നാട്ടിലുള്ളവര്‍ക്ക് അത്രതന്നെ
സമയം ഏകാന്തതയില്‍ ലഭിയ്ക്കാന്‍ ഇടയുമില്ല. ശ്രദ്ധയെ
പലവഴിയ്ക്കും തിരിച്ചുവിടാന്‍ നാട്ടില്‍ പല വിഷയങ്ങളുമുണ്ട്.
ഇവിടത്തെക്കാള്‍ അധികം. അതാണ് ബ്ലോഗേര്‍സില്‍
പ്രവാസികളുടെ എണ്ണം അധികരിയ്ക്കാന്‍ കാരണമെന്ന് കരുതുന്നു.
പുതുതായി ബ്ലോഗ് രംഗത്തേക്ക് വരുന്നവര്‍ക്കുള്ള ഉപദേശം ?
പുതുതായി ബ്ലോഗെഴുത്തിലേയ്ക്ക് വരുന്നവര്‍ക്ക് ആദ്യമായും
പ്രധാനമായും നല്‍കാനുള്ള ഉപദേശം നല്ല വായനക്കാരനും
കേള്‍വിക്കാരനുമായിരിക്ക എന്നതാണ്. അടുത്തതായി സമയം
ബ്ലോഗിനായി നീക്കി വയ്ക്കുക എന്നത്. പിന്നെ Involvement,
commitment, sacrifice ഈ മൂന്നുഗുണങ്ങളുമുണ്ടെങ്കില്‍
നല്ലൊരു ബ്ലോഗറും അതിലുപരി നല്ലൊരു
മനുഷ്യനുമായിത്തീരാം.
നന്ദി അജിതേട്ടാ ..താങ്കളുടെ സഹകരണത്തിന് !
.......................
“എടീ...” അവന്‍ വിളിച്ചു. അവള്‍ മെല്ലെ മുഖമുയര്‍ത്തി.
അവന്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു. അവന്റെ
നോട്ടം നേരിടാനാവാതെ അവള്‍ വീണ്ടും മുഖം കുനിച്ചു."നെന്നെ
ഞാന്‍ കല്ലിയാണം കഴിക്കട്ടെ..? അവന്റെ ശബ്ദം വളരെ
നേര്‍ത്തിരുന്നു. “ഓ പിന്നെ എന്നിട്ട് സ്രീജെമ്മത്തിലെപ്പോലെ
എന്നും വഴക്കുകൂടാന്‍.....“അവള്‍ മുഖം കോട്ടി ഒരു ഗോഷ്ടി കാണിച്ചു.
അവന്‍ തോറ്റുകൊടുക്കാനുള്ള ഭാവമില്ല. “അല്ലേ വേണ്ട
നമ്മക്ക് എറങ്ങിപ്പാം എങ്ങോട്ടേലും. പാതിരാപ്പൂവിലെ നന്തന്‍
അശ്ശുതിയേംകൊണ്ട് പോത്തില്ലേ...? അദ് പോലെ...............”
"രണ്ട് ബീയിലെ കുട്ടികളെല്ലാം വരിവരിയായി ചെന്ന്
വണ്ടിയില്‍ കേറണം." മൈക്കിലൂടെ ഫിലോമിന ടീച്ചറുടെ ശബ്ദം
മുഴങ്ങി. “എടീ നമ്മടെ ക്ലാസ്സുകാരെയെല്ലാം വിളിച്ചു. വെക്കം
വാ അല്ലേല്‍ ഫിലോ മിസ് അടിയ്ക്കും.” അവനും അവളും ബാഗ് എടുത്തുകൊണ്ട് ബസ്സിന്റെ നേര്‍ക്ക് ഓടി....
കഥയില്ലാത്ത കഥ എന്ന ലേബലില്‍ സ്ത്രീജന്മവും ഒരു
പാതിരാപൂവും എന്ന കഥയിലെ കഥയാണിത് !. വലിച്ചു നീട്ടാതെ ആറ്റി കുറുക്കിയ വാക്കുകള്‍ , ഇത് ഒരുപാട് ചിന്തകള്‍
വായനക്കാരന് നല്‍കുന്ന വരികളായിരുന്നു . കൂടാതെ മലീമസമായ നമ്മുടെ ചാനല്‍ സീരിയെലുകള്‍ കുട്ടികളില്‍ വരുത്തുന്ന സ്വാധീനത്തിന്‍റെ ആഴം നമുക്ക് കാട്ടിത്തരാന്‍ അദ്ദേഹത്തിന് സാധിച്ചു .
ഓണാചിന്തകളിലെ ...
"എന്റെ ഗ്രാമത്തിലെ ചെറിയ കവലയില്‍ വൈകുന്നേരങ്ങളില്‍ ഇറങ്ങുവാന്‍ എനിക്കിപ്പോള്‍ മടിയാണ്. അന്തരീക്ഷത്തിലെല്ലാം മദ്യത്തിന്റെ ഗന്ധമാണു നിറഞ്ഞു നില്‍ക്കുന്നത്. പൊതുവെ കേരളത്തിന്റെ ഗന്ധം അതു തന്നെയാണെന്നു തോന്നുന്നു..!
" ദൈവത്തിന്റെ സ്വന്തം നാടിന്റെ അധപ്പതനം ...സമകാലിക കേരളത്തിനെ നോക്കി ഭയത്തോടെ നില്‍ക്കുന്ന ഒരു മധ്യവയസ്കന്റെ ഉള്‍വിലാപങ്ങളാണ് നാം കേട്ടത് .
നവംബര്‍ അവസാനം വന്ന "മനസാ സ്മരാമി" എന്ന കനല് അണയാതെ ഇന്നും മനസ്സില്‍ കിടന്നു നീരുന്നുണ്ട്
ജനപ്രിയ പോസ്റ്റുകളില്‍ ചിലത് .. ,ഒരു നിശാഗന്ധിയെപ്പറ്റി, അമൃതവാഹിനി, ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുല്ല, സ്ത്രീജന്മവും ഒരു പാതിരാപ്പൂവും, മനസാ സ്മരാമി, അര നാഴികനേരം, വാര്‍ത്തയുടെ ഇംപാക്റ്റ്.....
നല്ല വായനയും തീഷ്ണമായ അനുഭവജ്ഞാനം സമൂഹത്തെ കുറിച്ചുള്ള അവഗാഹമായ അറിയുമാണ് അദ്ദേഹത്തെ നമ്മില്‍ നിന്നും വെത്യാസ്തനാക്കുന്ന മുഖ്യ ഘടകം .
ഇനിയും ഒത്തിരി സര്‍ഗ്ഗ സൃഷ്ടികള്‍ ഇദ്ദേഹത്തില്‍ നിന്ന് ഉണ്ടാവട്ടെയെന്ന പ്രാര്‍ഥനയോടെ ............ :)
Facebook : https://www.facebook.com/profile.php?id=100001123692298
WEBSITE : http://www.yours-ajith.blogspot.in/

നമ്മുടെ അജിത്‌ഭായിയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... അജിത്‌ഭായിക്ക് എല്ലാവിധ ആശംസകളും... ഇനിയും എഴുതണം അജിത്‌ഭായ്...
ReplyDeleteനന്ദി....വിനുവേട്ടന്‍ ! :)
Deleteആദ്യ പ്രതികരണത്തിന്....വീണ്ടും നന്ദി !!
ഒരു കാര്യം മറന്നുപോയി... അസ്രുവിന് നന്ദി പറയുവാൻ... അജിത്‌ഭായിയുമായുള്ള ഈ അഭിമുഖത്തിന് ഒരുപാടൊരുപാട് നന്ദി...
Deleteആ സ്നേഹത്തിനു വീണ്ടുമൊരു നന്ദികൂടി !
Deleteതമ്മിൽ കാണാതെ , സംസാരിക്കാതെ വളരെ അടുപ്പമുള്ള ഒരാൾ എന്ന ഫീൽ നൽകും അജിത് ഭായ് . വളരെ ഭംഗിയായി, ബ്ലോഗിനേക്കാൾ കൂടുതലായി ഫേസ് ബുക്ക് കമന്റുകളിലൂടെ സംവേദിക്കുന്നത് കൊണ്ടാവാം അങ്ങിനെ തോന്നുന്നുന്നത് . പിന്നെ വായനയിലും എന്നെ വിസ്മയിപ്പിക്കുന്നു അജിത് ഭായ് .
ReplyDeleteഎന്റെ മുതിർന്ന ജേഷ്ടന് , സ്നേഹാശംസകൾ .
അസ്രുസെ ..കൂടുതൽ പരിചയപ്പെടുത്തിയ നിനക്കും .
തീര്‍ച്ചയായും ചെറുവാടി ....അജിതേട്ടന്‍ ഒരു വ്യത്യസ്ഥന്‍ തന്നെ !
Deleteനന്ദി അഭിപ്രായത്തിനു :)
:) എനിക്കും പലപ്പോളും അത്ഭുതം തോന്നിയിട്ടുണ്ട്
ReplyDeleteഎല്ലാ ബ്ലോഗിലും ഓടിയെത്തുന്നു,അതിലൊക്കെ വ്യക്തമായ അഭിപ്രായവും പറയാറുണ്ട്
കൂടുതലറിയാനും പറ്റി ഈ തൃശൂര് കാരനെ
അതാണ് അജിതേട്ടന്‍ ...കാത്തു നില്‍ക്കില്ല !
Deleteനന്ദി ഇടശ്ശേരിക്കാരന്‍ ....അഭിപ്രായത്തിനു :)
അജിത്തേട്ടൻ ശരിക്കും ഒരു അത്ഭുതം തന്നെ.... എല്ലാ ബ്ലോഗിലും കയറി വായിക്കുകയും ഉചിതമായ കമന്റ് ഇടുകയും ചെയ്യുക എന്നത് ചില്ലറ കാര്യമല്ലല്ലോ.... അഭിമുഖത്തിനു ഒരു പാട് നന്ദി...
ReplyDeleteവളരെ ശരിയാണ് ...ജിജിന്‍
Deleteചില അത്ഭുതങ്ങള്‍ നമുക്കിടയില്‍ സംഭവിക്കുന്നു അല്ലേ !
അഭിപ്രായത്തിനു നന്ദി :)
എല്ലാര്ക്കും സ്വന്തമായ അജിത്തെട്ടനെ പറ്റി മികച്ച അസ്രൂസ് രചന
ReplyDeleteവളരെ നന്ദി ...അന്‍വരികള്‍ ! :)
Deleteബ്ലോഗില്‍ ഒരു പോസ്ടിട്ട് അതില്‍ അജിത്തെട്ടന്റെ ഒരു കമന്റ് വന്നില്ലെങ്കില്‍ വല്ലാത്ത ഒരു വീര്‍പ്പുമുട്ടലാണ്...മിക്കവാറും ആദ്യ വായനയും കമന്റും അജിത്തേട്ടന്റെയായിരിക്കും..
ReplyDeleteവളരെ ശരിയാണ് ...ഷൈജു
Deleteഅജിതേട്ടന്റെ ഒരു കമന്റ് ഇല്ലെങ്കില്‍ ഒന്നും പൂര്‍ണമാകില്ല !
അഭിപ്രായത്തിനു നന്ദി :)
നമ്മുടെ സ്വന്തം അജിത്തേട്ടനെക്കുറിച്ച് കൂടുതല്‍ അറിയാനായതില്‍ സന്തോഷം അശ്രു.
ReplyDeleteവളരെ നന്ദി സിദ്ധീക്ക് ! :)
Deleteപിന്നെ അശ്രു അല്ല അസ്രു ആണ് ശരി !!
കാരണം കരയുന്നത് എനിക്കിഷ്ടമല്ല...ചിരിക്കുന്നത് ഇഷ്ടമാണ് താനും =))
ഇമ്മിണി ബല്യ സലാം....നെനെടെ ഉപ്പച്ചീ....:)
Deleteപരിചയപ്പെടാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം
അത് നേനകുട്ടീ വഴിയായത്തില്‍ അതിലേറെ സന്തോഷം....Sidheek Thozhiyoor
അജിത്തേട്ടനെ അടുത്തറിയാൻ ഈ പോസ്റ്റ് ഗുണം ചെയ്തു.
ReplyDeleteനമ്മുടെ സ്വന്തം അജിത്തേട്ടനും, അസ്രു ഭായ്ക്കും ആശംസകൾ. (h)
നന്ദി......തല്‍ഹത്ത് ..നല്ല അഭിപ്രായത്തിന് :)
Deleteഹായ് നമ്മടെ അജിത്അങ്കിള്‍ .നല്ല വിവരണം. മേലെയുള്ള സിദ്ധീക്ക എന്റെ ഉപ്പച്ചിയാണ് അശ്രു അല്ലാത്ത അസ്രുക്കാ.
ReplyDeleteനന്ദി....നേനകുട്ടീ ! :)
Deleteങേ....സത്യയിട്ടും ! എന്നാ ഒരു സലാം പറഞ്ഞേക്കാം ...
ഒരു ബ്ലോഗര്‍ എങ്ങിനെ ആയിരിക്കണം എന്നതിന് ഞാന്‍ മാതൃകയാക്കാറുള്ളത് അജിത് സാറിനെപ്പോലെ ഉള്ളവരെ ആണ്. സൂപ്പര്‍ ബ്ലോഗര്‍ തുടങ്ങിയ പല പേരുകളില്‍ ഇന്ന് ബൂലോകത്ത് ചില വരേണ്യരെ വിഗ്രഹമാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, സ്വന്തം ബ്ലോഗും, ഏറ്റവും അടുത്ത സൗഹൃദത്തിലുള്ള ചില സുഹൃത്തുക്കളുടെ ബ്ലോഗും, അംഗീകരക്കപ്പെട്ട വലിയ എഴുത്തുകാരുടെ ബ്ലോഗുകളുമല്ലാതെ മറ്റൊരു ബ്ലോഗിലേക്കും തിരിഞ്ഞുനോക്കാത്തവരെയാണ് പലപ്പോഴും സൂപ്പര്‍ ബ്ലോഗര്‍മാരായി തിരഞ്ഞെടുത്ത് ആഘോഷിക്കുന്നത് കാണാറുള്ളത്. ബ്ലോഗെഴുത്തിന്റെയും വായനയുടേയും വളര്‍ച്ചക്ക് യാതൊരു സംഭവാനയുമര്‍പ്പിക്കാത്ത കള്ള നാണയങ്ങളെ ബ്ലോഗെഴുത്തിലെ താരവിഗ്രഹങ്ങളാക്കുന്ന ഈ കാലത്ത് ഞാന്‍ സൂപ്പര്‍ ബ്ലോഗര്‍ ആയി മനസ്സില്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങള്‍ അജിത്ത് സാറിനെപ്പോലുള്ളവരാണ്. വളര്‍ന്നുവരുന്ന പുതിയ കാലഘട്ടത്തിന്റെ മാധ്യമമായ ബ്ലോഗുകളുടെ വളര്‍ച്ചക്കൊപ്പം നിന്ന് എല്ലാവരെയും ഒരേ ദൃഷ്ടിയിലൂടെ പരിഗണിച്ച്, പ്രോത്സാഹിപ്പിക്കാനും, തെറ്റുകള്‍ തിരുത്തി വളര്‍ച്ചയെ സഹായിക്കാനും അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉപജാപസംഘങ്ങള്‍ കണ്ടില്ലെങ്കിലും, മലയാളത്തിലെ ബ്ലോഗെഴുത്തുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരൊക്കെ കാണുന്നും തിരിച്ചറിയുന്നും അംഗീകരിക്കുന്നുമുണ്ട്.....
ReplyDeleteഅദ്ദേഹത്തെ പരിചയപ്പെടുത്തിയ ഈ ഉദ്യമം വളരെ നന്നായി. അഭിനന്ദനങ്ങള്‍....
വളരെയധികം നന്ദി പ്രദീപ്കുമാര്‍ :)
Deleteഅജിതെട്ടുനുള്ള ഏറ്റവും വലിയ ബഹുമതിയാണ് അല്ലെങ്കില്‍ അംഗീകാരമാണ് പോസ്റ്റിനു താഴെയുള്ള ഈ കമറ്റുകള്‍ എല്ലാം ...!" ഈ ബൂലോകത്ത് " ഒരാള്‍ക്കും ലഭിക്കാത്ത ബ്ലോഗേര്‍സിന്റെ സ്നേഹമാണ് അജിതെട്ടനുള്ള ഏറ്റവും വലിയ ബഹുമതിയും .....
അജിതേട്ടാ ...ബിഗ് ക്ലാപ്പ് (h)
ബ്ലോഗെഴുത്തുകാരനെ ശ്രധേയനാക്കുന്നത് അയാളുടെ എഴുത്ത് മാത്രമല്ല; പക്വവും പ്രസകതവുമായ കമന്റുകള്‍ കൊണ്ട് കൂടിയുമാണ്. അജിത്തേട്ടന്‍ ഇക്കാര്യത്തില്‍ കേമനാണെന്ന് പറയാതെ വയ്യ.
ReplyDeleteഫേസ്ബുക്കില്‍ അടയിരുന്നു ബ്ലോഗിനെ മറക്കുന്ന മടിയന്മാരുടെ കൂട്ടത്തില്‍ (ഹേയ് ..ഞാന്‍ അത്തരക്കാരനല്ല) അദ്ദേഹവും പെട്ടുപോവില്ല എന്ന് ആശിക്കാം
ഐശ്വര്യങ്ങള്‍ നേരുന്നു .
തീര്‍ച്ചയാവും ...അതാണ് അദ്ദേഹത്തിന്‍റെ വ്യത്യസ്തതയും
Deleteനന്ദി ഇസ്മായില്‍ ...നല്ല അഭിപ്രായത്തിനു :)
അജിത്തേട്ടന്‍ എന്റെ ബ്ലോഗിന്റെ ഐശ്വര്യം..
ReplyDeleteഎന്റെയും...
Deleteഎല്ലാവരുടെയും ..
നന്ദി...നല്ല അഭിപ്രായത്തിന് :)
AJITH CHETTAN നല്ല വായനയും തീഷ്ണമായ അനുഭവജ്ഞാനം സമൂഹത്തെ കുറിച്ചുള്ള അവഗാഹമായ അറിയുമാണ് അദ്ദേഹത്തെ നമ്മില്‍ നിന്നും വെത്യാസ്തനാക്കുന്ന മുഖ്യ ഘടകം .
ReplyDeleteഇനിയും ഒത്തിരി സര്‍ഗ്ഗ സൃഷ്ടികള്‍ ഇദ്ദേഹത്തില്‍ നിന്ന് ഉണ്ടാവട്ടെയെന്ന പ്രാര്‍ഥനയോടെ
SHAMSUDEEN THOPPIL
www.hrdyam.blogspot.com
നന്ദി....ഷംസുദ്ദീന്‍ :)
Deleteവളരെ സന്തോഷം
ReplyDeleteനന്ദി ....ഷാജു :)
Deleteഎല്ലാ ബ്ലോഗുകളും വായിക്കുന്ന അജിത്തേട്ടന്‍ എന്നെ ആത്മാര്‍ഥമായി പ്രശംസൈച്ചിട്ടുണ്ടെന്നതും ഇടയ്ക്കൊക്കെ വിമര്‍ശിക്കാറുണ്ടെന്നതും എനിക്കു കിട്ടിയിട്ടുള്ള ഏറ്റവും വലിയ അവാര്‍ഡായി ഞാന്‍ കാണുന്നു. ഒരു പോസ്റ്റിട്ടാല്‍ അജിത്തേട്ടന്‍ എന്തു പറയുമെന്ന് ഞാന്‍ ഓര്‍ക്കും. ആ അഭിപ്രായം വായിക്കുമ്പോഴാണ് മനസ്സിനൊരു സമാധാനമാവുക... അത് പ്രശംസയായാലും വിമര്‍ശനമായാലും... എനിക്ക് എഴുതുവാന്‍ ഒത്തിരി ആത്മവിശ്വാസം തന്നിട്ടുള്ള ഒരാളാണ് അജിത്തേട്ടന്‍..
ReplyDeleteഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അജിത്തേട്ടന്‍ വലിയ പ്രതിഭയുള്ള ഒരാളാണ്... പക്ഷെ, എഴുതാന്‍ ഇച്ചിരി മടിയാണ്... വല്ലപ്പോഴും ഒന്ന്...
ബ്ലോഗ് എഴുതിയതില്‍ നിന്ന് എനിക്കുണ്ടായ വിലപ്പെട്ട നേട്ടങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് അജിത്തേട്ടനുമായി ഉണ്ടായ പരിചയം.. അജിത്തേട്ടനെ പോലെ എല്ലാ ബ്ലോഗിലും എത്തണമെന്ന് അത്യാഗ്രഹമുണ്ടെങ്കിലും നടപ്പിലാകുന്നില്ല...
അതാണ് അജിതേട്ടന്‍ ....വെത്യസ്തന്‍ !
Deleteവളരെ നന്ദി ....നല്ല അഭിപ്രായത്തിനു ,,,എച്ചുമ്മുകുട്ടി :)
ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനു ഒത്തിരി നന്ദി...അതു പറയാതിരിക്കുന്നത് ശരിയല്ല.. വളരെ സന്തോഷമുണ്ട് ഇത് വായിക്കാന്‍ കഴിഞ്ഞതില്‍...
ReplyDeleteവളരെ സന്തോയം ....എച്ചുമ്മുകുട്ടി :)
Deleteഞാന്‍ പോയ ബ്ലോഗുകളിലും എന്‍റെ ബ്ലോഗിലും ആദ്യത്തെ സന്ദര്‍ശകനും ആദ്യത്തെ വായനയും അഭിപ്രായവും അജിത്തേട്ടന്‍റെതാണ്.എന്നെ പോലുള്ള പുതുമുഖത്തിനു അദ്ദേഹം ഒരു വഴികാട്ടിയും പ്രജോതനവും ആണ്.അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു,ഒപ്പം ഈ അഭിമുഖം നടത്തി അദേഹത്തെ കുടുതല്‍ പരിജയപെടുത്തി തന്നതിന് താങ്ങള്‍ക്കും ഒരുപാട് നന്ദി.
ReplyDeleteനല്ല അഭിപ്രായത്തിനു ഞാനും ഒരുപാട് നന്ദി .....ഹബീബ് :)
Deleteഇന്നലെ തിരക്കായതുകാരണം ഇന്നാണ് ഈ പോസ്റ്റ് വായിച്ചത്.
ReplyDeleteപ്രശംസകൊണ്ട് മൂടുമ്പോള്‍ “ഇത്രയ്ക്കൊക്കെ പറയാന്‍ മാത്രമുണ്ടോ ഞാന്‍“ എന്നൊരു ചോദ്യവും “ഇല്ലെ“ന്നൊരുത്തരവും ഞാന്‍ കേള്‍ക്കുന്നു.
എന്നാലും ഈ പോസ്റ്റ് കാരണമുണ്ടായ സന്തോഷം മറച്ചുവയ്ക്കുന്നില്ല.
താങ്ക്സ് അസ്രു
:) അജിതേട്ടാ...താങ്കള്‍ക്കു ഞാന്‍ നന്ദി പറഞ്ഞാല്‍ അത് നമ്മള്‍ തമ്മിലുള്ള ബന്ധത്തിന്റെ അകലം വര്‍ദ്ധിക്കും ...അതുകൊണ്ട് നന്ദി ഇല്ല ....സ്നേഹം ഒരുപാട് ..ഒരു ജേഷ്ടനപോലെ ......... ;-(
Deleteവലിയ എഴുത്തുകാരനെയും ഇന്നലെ എഴുതാന്‍ തുടങ്ങിയ ഒരു കുട്ടിയേയും ഒരേപോലെ പ്രോത്സാഹിപ്പിക്കുന്ന വ്യതിത്വം. എല്ലാവരുമായും ഉള്ളില്‍ സൗഹൃദം സൂക്ഷിക്കുമ്പോള്‍ അല്പം അകല്‍ച്ച പാലിക്കാനും ശ്രദ്ധിക്കുന്നു. ഒരു ദിവസം കിട്ടട്ടാവുന്നത് മുഴുവന്‍ ഉള്ളിലാക്കുക, ബ്ലോഗ് വായനയില്‍ കവിഞ്ഞ ഒരു ഭക്ഷണവും അദേഹത്തിന് വേണ്ടേ എന്ന് പലപ്പോഴും തോന്നിപ്പോകും. അകലെനിന്നു നോക്കി കണ്ടിടത്തോളം അസാധാരണ വ്യതിത്വമാണ് അജിത്തെട്ടന്‍. പ്രദീപ് മാഷ് പറഞ്ഞതുപോലെ ബ്ലോഗ് ലോകത്തിന്റെ ജീവനും ശ്വാസവും അജിത്തേട്ടനെപ്പോലെയുള്ളവരാന്.
ReplyDeleteതീര്‍ച്ചയായും....ഒരാളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുക...അതൊരു പുണ്യമാണ് !
Deleteജോസെലെറ്റ് ...നന്ദി നല്ല അഭിപ്രായത്തിനു :)
അജിത് മാഷിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.ഞാന്‍ കുറിക്കുന്ന എല്ലാ പോസ്റ്റുകളും വായിച്ച്,തെറ്റുകള്‍ തിരുത്തി വീണ്ടും എഴുതാന്‍ പ്രോത്സാഹനo നല്‍കുന്ന മാഷിന് എല്ലാ വിധ ആശംസകളും നേരുന്നു.....
ReplyDeleteശ്രീജയ ,നന്ദി....നല്ല അഭിപ്രായത്തിനു :)
Deleteഅജിത്തേട്ടനെ ഒരു ജേഷ്ഠ സഹോദരനായി കാണാനാണ് ഇഷ്ടം. ഒരു ബ്ലോഗറെന്ന നിലയിൽ ഒരു വായനക്കാരൻ എന്ന നിലയിൽ ഒക്കെ അജിത്തേട്ടനോട് പലപ്പോളും ആരാധന തോന്നിയിട്ടുണ്ട്. മിക്കവാറും പോകുന്ന ബ്ലോഗിലൊക്കെ ഇദ്ദേഹത്തിന്റെ കമന്റ് ആദ്യകമന്റായി കിടക്കുന്നത് കാണുമ്പോൾ വിസ്മയിച്ചു പോകാറുണ്ട്.
ReplyDeleteഎന്റെ അശ്വഗന്ധത്തിന് ആദ്യം കിട്ടിയ (ഏറ്റവും നല്ല) കമന്റ് അജിത്തേട്ടനിൽ നിന്നായിരുന്നു. എഴുതിക്കഴിഞ്ഞ് പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ നല്ലൊരു വായനക്കാരന്റെ കമന്റ് കാണാനുള്ള വെമ്പലാണ്. ആ വയനക്കവസാനം കിട്ടുന്ന കമന്റിൽ നിന്ന് വേണം എന്നെപ്പോലെ ഒരെഴുത്തുകാരന് സൃഷ്ടി നന്നായോ മോശമായോ എന്ന് തിരിച്ചറിയാൻ. മുഖ്യധാരാ എഴുത്തുകളെ വെല്ലുന്ന തരത്തിൽ ബ്ലോഗിലെ ഇത്തരം എഴുത്തുകൾ സന്തോഷം നൽകുന്നു എന്ന അദ്ധേഹത്തിന്റെ ആദ്യ കമന്റ് കണ്ടപ്പോൾ സത്യത്തിൽ തുള്ളിച്ചാടാനാണ് തോന്നിയത്. തുടർന്ന് എഴുതിയ കെളവന്റെ ബംഗ്ലാവിന് അദ്ദേഹമെഴുതിയ വിശകലനമാവട്ടെ എന്നെ ഏറെ സന്തോഷിപ്പിക്കുകയുണ്ടായി. ആരോഗ്യകരമായ അത്തരം വിമർശനങ്ങൾ എന്നെപ്പോലെ തുടക്കക്കാരനായ ഒരു ബ്ലോഗർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ് തന്നെയായിരുന്നു.
ബൂലോകത്ത് അജിത്തേട്ടൻ തികച്ചും വ്യത്യസ്തനാണ്. അദ്ധേഹം എത്താത്ത ബ്ലോഗുകൾ വിരളം. സർവ്വേശ്വരൻ അദ്ദേഹത്തിന് ആയുസും ആരോഗ്യവും നീട്ടി നൽകട്ടെ എന്ന് പ്രാർഥിക്കുന്നു.
പ്രിയ അജിത്തേട്ടനും അസ്ര്രൂസിനും സ്നേഹാശംസകള്
അജിതേട്ടനെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് എന്തൊരു മധുരം !
Deleteറൈനീ ,നന്ദി... നല്ല അഭിപ്രായത്തിനു :)
അജിത്തെട്ടനോട് ഒരുപാട് സ്നേഹം ..
ReplyDeleteഅജിത്തെട്ടനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിനു അസ്രൂസിന് നന്ദിയും ...
നമ്മടെ നന്ദികൂടി....നല്ല അഭിപ്രായത്തിനു :) ,കൊച്ചുമോള്‍
Deleteകൊള്ളാം... ആശംസകള്‍, അജിത്തേട്ടാ :)
ReplyDeleteനന്ദി ശ്രീ ....അഭിപ്രായത്തിന് :)
Deleteപുതുതായി ബ്ലോഗെഴുത്തിലേയ്ക്ക് വരുന്നവര്‍ക്ക് ആദ്യമായും
ReplyDeleteപ്രധാനമായും നല്‍കാനുള്ള ഉപദേശം നല്ല വായനക്കാരനും
കേള്‍വിക്കാരനുമായിരിക്ക എന്നതാണ്. അടുത്തതായി സമയം
ബ്ലോഗിനായി നീക്കി വയ്ക്കുക എന്നത്. പിന്നെ Involvement,
commitment, sacrifice ഈ മൂന്നുഗുണങ്ങളുമുണ്ടെങ്കില്‍
നല്ലൊരു ബ്ലോഗറും അതിലുപരി നല്ലൊരു
മനുഷ്യനുമായിത്തീരാം. (o)
അജിത്തെട്ടനെ പറ്റി വായിക്കാൻ ആവെശമാനെപ്പോഴും ... എല്ലായിടത്തുമുള്ളയാൽ
നന്ദി ശിഹാബ് ...അഭിപ്രായത്തിനു :)
Deleteഅജിത് ഭായിയെ പറ്റി കൂടുതൽ അറിഞ്ഞതിൽ സന്തോഷം. അയൽ നാട്ടുകാരൻ ആണെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.
ReplyDeleteഎല്ലാ പോസ്റ്റിലും വന്നു കമന്റിട്ടു പ്രോത്സാഹിപ്പിക്കുന്ന അജിത് ഭായ്. വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാ ബ്ലോഗര്മാരെയും പരിഗണിക്കുന്ന അജിത് ഭായ്.
അജിത് ഭായിക്ക് എല്ലാ നന്മകളും നേരുന്നു. കൂടെ അസ്രുസിനും
അറിഞ്ഞതിലും കൂടുതല്‍ അറിയാന്‍ കിടക്കുന്നു ! അതാണ് അജിതേട്ടന്‍ ...
Deleteനന്ദി വില്ലെജ്മെന്‍ :)
2007 ല്‍ ബ്ലോഗ് എന്ന സംഭവം ഞാന്‍ തുടങ്ങുമ്പോള്‍ വളരെ വിരളമായ അംഗങ്ങളെ ഈ മേഖലയില്‍ ഉണ്ടായിരുന്നുള്ളൂ.... ഞാന്‍ ഒരുപാട് രചനകള്‍ ബ്ലോഗ് ചെയ്തു, ഒരു മനുഷ്യനും തിരിഞ്ഞു നോക്കിയില്ല.... 2009 അവസാനമായപ്പോള്‍ ആരും ശ്രദ്ധിക്കുന്നില്ല എന്ന സങ്കടത്തില്‍ ബ്ലോഗ് അപ്പാടെ ഡിലീറ്റ് ചെയ്തു കളയുകയും ചെയ്തു.... പിന്നെ മാസങ്ങള്‍ക്ക് ശേഷം "കൂതറ അവലോകനം" ദീപുവിനെ പരിചയപ്പെടാന്‍ ഇടയായി... അന്ന് അദ്ദേഹം പറഞ്ഞുതന്ന ചിലകാര്യങ്ങള്‍ സ്വീകരിച്ച് കൊണ്ട് വീണ്ടും ബ്ലോഗ് ലോകത്തേക്ക് വന്നു.... അങ്ങനെ എന്‍റെ ബ്ലോഗിലും വായനക്കാര്‍ വന്നു തുടങ്ങി.... ബ്ലോഗിങ് രംഗത്ത് ഞാന്‍ "നീര്‍വിളാകന്‍" ആണ് എങ്കിലും നള സൌഹൃദം പുലര്‍ത്തിയതിനാല്‍ എന്നെ എല്ലാവരും അജിത്തേട്ടന്‍ എന്ന് വിളിച്ച് തുടങ്ങി..... അങ്ങനെ 2011 ജോലി സംബന്ധമായ തിരക്കുകളാല്‍ ബ്ലോഗിഗ് രംഗത്ത് നിന്ന് പൂര്‍ണമായും മാറി നില്‍ക്കേണ്ടി വന്നു.... പിന്നെ തിരിച്ച് ആ രംഗത്തേക്ക് വരുന്നത് 2012 അവസാനമാണ്.... ഫേസ്ബുക്ക് ബ്ലോഗര്‍ കൂട്ടായ്മയില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നതും ഏതാണ്ട് ഇതേ കാലയളവില്‍ ആണ്.... അവിടെ എത്തിയപ്പോള്‍ പല ഭാഗങ്ങളില്‍ നിന്ന് അജിത്തേട്ടന്‍ എന്ന വിളി മുഴങ്ങിയപ്പോള്‍ ഞാന്‍ സ്വാഭാവികമായും വിചാരിച്ചു (അല്ല അഹങ്കരിച്ചു) ഞാന്‍ ഒരു സംഭവം ആണല്ലോ എന്ന്!!!!! പിന്നെ ചമ്മലോടെ മനസ്സിലാക്കി അത് ഇവിടെ പുഞ്ചിരിച്ച് നില്‍ക്കുന്ന ആ മഹത് വ്യക്തിയെ ആണെന്ന്.... അജിത്തേട്ടനെ ഞാന്‍ അധികം അടുത്ത് അറിഞ്ഞിട്ടില്ല, എങ്കിലും അറിഞ്ഞിടത്തോളം എന്നെ വിസ്മയിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.... ഇന്ന് ബ്ലോഗ് പോസ്റ്റ് ചെയ്‌താല്‍ ഒരു കമന്റ് എനിക്ക് തീര്‍ച്ചയായും ഉറപ്പിക്കാം, അത് അജിത്തെട്ടന്റെ ആയിരിക്കും.... എന്‍റെ പേര് പേറുന്ന പ്രിയപ്പെട്ട അജിത്തെട്ടന് ആയുരാരോഗ്യവും ഐശ്വര്യവും ആയുസ്സും നല്‍കി സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.....
ReplyDeleteആരെയും വിസ്മയിപ്പികും അജിതേട്ടന്‍ !
Deleteനല്ല നന്ദി ..നല്ല അഭിപ്രായത്തിനു ....നീര്‍വിളാകന്‍ :)
ഇഷ്ട്ടായി ....
ReplyDeleteഇഷ്ട്ടത്തിനു നന്ദി ...രാഹുല്‍ :)
DeleteSuperb and significant post .. i like it .. there is still more to say about our Ajithettan .. He is a man to be defined beyond these words.
ReplyDeletethanx.....dear :)
Deleteഒരു ഇടവേളക്ക് ശേഷം ബ്ലോഗ് സന്ദർശിച്ചപ്പോൾ എല്ലായിടത്തും അജിത് എന്ന മൂന്നക്ഷരം കാണുന്നു.. എല്ലാ ബ്ലോഗിലും അദ്ധേഹം എത്തുന്നു. അഭിപ്രായം എഴുതുന്നു. ഇപ്പോൾ കൂടുതൽ അറിയാൻ ഈ പോസ്റ്റ് ഉപകരിച്ചു. ആശംസകൾ.നന്ദി.. > ബ്ലോഗറുടെ സ്വഭാവം ചില പ്രതികരണങ്ങളില്‍ നിന്ന് അറിഞ്ഞതുമൂലം മനഃപൂര്‍വം സന്ദര്‍ശിക്കാത്ത രണ്ട് ബ്ലോഗ് ഒഴികെ < ഈ രണ്ട് ബ്ലോഗ് ഏതാണെന്ന് പറയാമോ ?:)
ReplyDeleteനന്ദി നല്ല അഭിപ്രായത്തിനു ....ബഷീര്‍ :)
Deleteഅജിത് സാര്‍ ബ്ലോഗ് ലോകത്തെ വലിയ സഹൃദയന്‍ തന്നെ. എല്ലാ ബ്ലോഗര്‍മാരേയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഇടയ്ക്കിടെ ചുട്ട അടികൊടുക്കുന്നത് കാണാം
ReplyDeleteനന്ദി നല്ല അഭിപ്രായത്തിനു ....അനു രാജ് :)
Deleteഅസ്റു നമ്മുടെ അജിത്തേട്ടനെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ,മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ..........ആശംസകള്‍:d:>)X-)
ReplyDeleteനന്ദി മിനി ....നല്ല അഭിപ്രായത്തിനു :)
Deleteകഷ്ടം സ്മൈലീസ് ഇടാന്‍ നോക്കീട്ടു എന്താ പറ്റിയെ ആവൊ ?
ReplyDeleteകമന്റിനു ശേഷമോ അല്ലാതയോ ഒരു സ്പേസ് ഇട്ട ശേഷം സ്മൈലി ഇട്ടു നോക്കൂ...!
Deleteശരിയാവും...ശരിയാവാതെ എവിടെ പോവാനാ !! cheer
അജിത്തെട്ടനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.....
ReplyDeleteവലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവര്‍ക്കും എഴുതാന്‍ ആവേശവും , പ്രോത്സാഹനവും, നല്‍കുന്ന ആള്‍ ആണ് അജിത്തെട്ടന്‍, ഇനിയും എല്ലാ ബ്ലോഗിലും ചെന്ന് അഭിപ്രായം പറയാനും, കൂടുതല്‍ എഴുതാനും അദ്ദേഹത്തിന് കഴിയട്ടെ, അജിത്തെട്ടന്നു നന്മകള്‍ നേര്‍ന്നുകൊണ്ട് ..അദ്ധേഹത്തെ കൂടുതല്‍ അറിയാന്‍ സഹായിച്ച അസ്രുസിനും നല്ലത് വരട്ടെ എന്ന് ആശംസിക്യുന്നു ...
എന്ന് ഗുസ്തികാരന്‍ ...
വളരെ നല്ല നന്ദി ...പ്രിയ രഞ്ജിത് :)
Deleteഎനിക്ക് കമന്റ് തരുന്ന വീര പുരുഷൻ ..
ReplyDeleteധീര വീരാ നയിച്ചോളൂ !!
നന്ദി കാളിയന്‍ :)
Deleteകുറച്ചു ബൈകിപ്പോയി ഇവിടെ എത്താന്‍. !!
ReplyDeleteഎല്ലാ ബ്ലോഗ്ഗേര്‍സ്സിന്‍റെയും പോസ്റ്റുകള്‍ ഒന്നൊഴിയാതെ, ഓടിനടന്നു വായിച്ച്; മറക്കാതെ, സത്യസന്ധമായി അഭിപ്രായങ്ങള്‍ എഴുതി, ബ്ലോഗ്ഗര്‍മാരെ ഇത്രയതികം പ്രോത്സാഹിപ്പിക്കുന്ന, ബൂലോകത്തിലെ വിസ്മയമായ അജിത്തെട്ടനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. അജിത്തെട്ടന് എല്ലാവിധ ആയുരാരോഗ്യസൌഖ്യങ്ങളും ആശംസിക്കുന്നു; ഇന്നും, എന്നും എപ്പോഴും !!
അസ്സ്രു ലോകത്തിനു നന്ദി. ആശംസകള്‍. (h)
എപ്പോ വന്നാലും സന്തോഷം തന്നെയാണ് ധ്വനി !നിങ്ങള്‍ വന്നല്ലോ അതാണ് നമ്മുടെ സന്തോഷം ....നന്ദി :)
Deleteവരിയും വരയും അസ്രു ലോകത്തിലേക്ക് വഴികാണിച്ചപ്പോഴാണ് അജിത് സാറിനെപ്പറ്റി
ReplyDeleteകൂടുതല്‍ അറിയാന്‍ കഴിഞ്ഞത്.സന്തോഷമുണ്ട്.
ആശംസകളോടെ
നന്ദി താങ്കള്‍ക്കും താങ്കളെ ഇവിടെ എത്തിച്ച വരയും വരിക്കും ! :)
Deleteവന്നതില്‍ ഒരുപാട് സന്തോഷം പങ്കുവെക്കുന്നു ...
സത്യം പറഞ്ഞാല്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് എല്ലാവരുടേയും ബ്ലോഗുകള്‍ വായിക്കുകയും അതിന് പ്രോത്സാഹനവും അഭിപ്രായങ്ങളും അറിയിക്കുകയും അതിലുപരി വളരെ നല്ല വരികള്‍ കൊണ്ടും ചിന്തകള്‍ കൊണ്ടും നമ്മേയെല്ലാം വിസ്മയിപ്പിക്കുന്ന ഒരു മനുഷ്യന്‍.,
ReplyDeleteഅജിത് ഏട്ടനെ കുറിച്ചുള്ള വിവരണത്തിന്ന് നന്ദി അസ്രൂസ് .. :)
തിരിച്ചു അങ്ങോട്ടും ഒരു ബല്യ നന്ദി....വന്നതിനും അഭിപ്രായിച്ചതിനും ! റിയാസ് :)
ReplyDeleteഎന്തുചെയ്തുതരണമെന്ന് നീ ആഗ്രഹിക്കുന്നുവോ അങ്ങനെ നീ
ReplyDeleteഅവര്‍ക്ക് ചെയ്യുക. അല്ലെങ്കില്‍ ഇങ്ങനെയും പറയാം:
മറ്റുള്ളവര്‍ നിന്നോട് എന്ത് ചെയ്യരുതെന്ന് കരുതുന്നുവോ അത് നീ
അവരോടും ചെയ്യരുത്. ബ്ലോഗര്‍മാര്‍ക്ക് മാത്രമല്ല, എല്ലാ
മനുഷ്യര്‍ക്കും വേണ്ട ഗുണം തന്നെയല്ലേ ഇത്?
നല്ലൊരു കാഴ്ച്ചപ്പാട്
നന്ദി...ഷാഹിദ് :)
Deleteവന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും !
അജിത വിജയങ്ങളുടെ അസ്സലൊരൊ ഗാഥ...!
ReplyDelete