കോപിഷ്ഠന്‍
ഗമക്കാരന്‍
പത്രാസുക്കാരന്‍
ദേഷ്യക്കാരന്‍
തന്നിഷ്ടക്കാരന്‍
ചുമ്മാ പിണങ്ങുന്നവന്‍.
പിന്നെ...
അഹങ്കാരി
താന്തോന്നി
വായാടി
തെമ്മാടി
എന്നെക്കുറിച്ച്
ഇനിയുമെന്തല്ലാം
സാര്‍ഥകമായ ഭാഷാഘടകങ്ങളാണ്
അവര്‍ പ്രയോഗവല്‍കരിച്ചിരിക്കുന്നത് !.
...അവരങ്ങിനെയാണ്...
പക്ഷെ ഇന്ന് നീയും....!!
നിന്നെയറിവില്‍ , ഞാന്‍
വികാസിതനായത് കൊണ്ട്
ഞാനും സമ്മതിച്ചുതരുന്നു
ഞാനിതല്ലാമാണെന്ന് !.
എങ്കിലുമൊന്നോര്‍ക്കുക ,
നിന്‍റെ കാഴ്ചയിലെ കാഴ്ചയില്‍
ഒരു പടുവൃക്ഷമായി മാറിയ
ഈ ദേഹത്തിലുമുണ്ടൊരു മനസ്സ്
ഒരു കുഞ്ഞുമനസ്സ് .
നിന്‍റെ
വര്‍ണ്ണ കാഴ്ചകളില്‍
കാണാതെപോയ ,
നിറമില്ലാത്ത
സ്വപ്നങ്ങള്‍ക്ക് മീതെ സഞ്ചരിക്കുന്ന ,
ആരെയും കാണിക്കാതെ
ഇന്നോളം സൂക്ഷിച്ചു വെച്ച ,
കണ്ണീരിന്‍റെ ഉപ്പുകലര്‍ന്ന ,
പച്ചമാംസത്തിന്‍റെ ഗന്ധമുള്ള ,
കാലക്രമത്തില്‍
വിടരുകയും പൂക്കുകയും
ഇലപോഴിക്കുകയും
മഞ്ഞും മഴയും വര്‍ഷിക്കുകയും
ചെയ്യുന്ന ,
വെയിലത്ത് വാടാതെയും
കാറ്റത്ത് ആടിയുലയാതെയും
നിങ്ങള്‍ക്കായ്
ഞാന്‍ കാത്തു സൂക്ഷിച്ച ,
നിന്‍റെ സ്വന്തമെന്നു
ഞാനഹങ്കരിച്ച
തങ്കമനസ്സ് ...ലോലമനസ്സ് !.
വളര്‍ന്നു പന്തലിച്ച്
ആല്‍മരമായിമാറിയ
എന്നിലെ സത്യങ്ങളില്‍ നിന്നും
തണലും പ്രാണവായുവും
വേണ്ടുവോളം ആസ്വദിച്ചിട്ടും...
എന്നിട്ടും...നീ .
നിന്‍റെ പുച്ഛത്തിനുമീതെ ,
നീ സ്വയം ചെറുതാകുകയാണ് -
എന്നിലെ നിന്നെ കാണാതെ
നേര്‍ത്ത് , തുരുമ്പിച്ചുകൊണ്ടിരിക്കുന്ന
എന്‍റെ മനോവേദനകളെ കാണാതെ
അതിനെക്കുറിച്ചന്വോഷിക്കാതെ
ഒട്ടും പരിഭാവപ്പെടാതെ
നീ -
നിന്‍റെ വേദനകള്‍ മാത്രം
പരതികൊണ്ടിരിക്കുന്നു-
ഒരിക്കലും
അവസാനിക്കാത്ത മോഹങ്ങളുടെ !!!
<<<>>>
പ്രേരണ : പ്രവാസി
പ്രേരകന്‍ : ഒരു സതീര്‍ത്ഥ്യന്‍
<<<>>>
@srus..ഇരുമ്പുഴി
വളര്‍ന്നു പന്തലിച്ച്
ReplyDeleteആല്‍മരമായിമാറിയ
എന്നിലെ സത്യങ്ങളില്‍ നിന്നും
തണലും പ്രാണവായുവും
വേണ്ടുവോളം ആസ്വദിച്ചിട്ടും...
എന്നിട്ടും...നീ . ASHAMSKAL DEAR
നന്ദി ഷംസു :)
Delete:)
ReplyDeleteനന്ദി മനോജ് :)
Deleteഅവനവന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചെയ്തുകൊടുത്ത ഉപകാരങ്ങളെല്ലാം മറക്കുന്നു.തള്ളിപ്പറയുന്നു.
ReplyDeleteനന്നായി രചന
ആശംസകള്‍
പ്രവാസിയുടെ ഉപകാരങ്ങള്‍ ഒരിക്കലും ഗണിക്കപ്പെടാറില്ല !
Deleteനന്ദി തങ്കപ്പന്‍ ചേട്ടാ ...:)
ഒരിയ്ക്കലും അവസാനിക്കാത്ത മോഹങ്ങളുടെ വേദന ചിലര്‍ക്ക്
ReplyDeleteസാധിപ്പിച്ചുകൊടുക്കാന്‍ കഴിയാത്ത മോഹങ്ങളുടെ വേദന ചിലര്‍ക്ക്
യെസ് ...അതാണ് പ്രവാസം !!
Deleteനന്ദി അജിതേട്ടാ :)
ഒരിക്കലും ആവസനിക്കാത്ത മോഹങ്ങളുടെ കലവറ പ്രവസി..
ReplyDeleteഅതെ..ഷട്ടര്‍ വീഴുന്നതു വരെ തീരാത്ത മോഹങ്ങള്‍ ! :)
Deleteപ്രവാസിയെല്ലാമങ്ങ് സമ്മതിച്ചേക്കണം.ആരെന്തു പറഞ്ഞാലും.എന്നാ വല്യ മനഃപ്രയാസമില്ലാതെ കഴിക്കാം.ഹ...ഹ..
ReplyDeleteനല്ല കവിത
പുതുവത്സരാശംസകൾ...
അതെ അതെന്നെ :D
Deleteനന്ദി സൗഗന്ധികം
യു ടൂ ബ്രൂട്ടസ്..
ReplyDelete:))
Deleteനന്ദി ശ്രീജിത്ത് :)
ആളു പുലിയാണല്ലേ ... നന്നായി വരക്കും എന്നല്ലാതെ ഇത്രയും നന്നായി കവിതകള്‍ എഴുതും എന്നത് പുതിയൊരു അറിവാണ്. ഇഷ്ടമായി
ReplyDeleteപുലിയോന്നുമല്ല ..ചുമ്മാ എഴുതിയതാ !
Deleteഇഷ്ടായതില്‍ സന്തോഷം ..
തിരിച്ചതിയത്തില്‍ അതിലേറെ സന്തോഷം ...
നന്ദി വേണുവേട്ടാ :)
(h) ഗംഭീരം എന്ന് പറയാന്‍ കഴിയില്ലെങ്കിലും ആ സ്പാര്‍ക്ക് എനിക്കിഷ്ട്ടപ്പെട്ടു ഭാഷാ ഘടകങ്ങള്‍ എന്നതിന് പകരം വിശേഷണം എന്നല്ലേ ആപ്റ്റ് ആയതു..
ReplyDeleteഎന്തായാലും ഇനിയും എഴുതുക...
ഷിരൂസ് വിഷസ്.....///
നന്ദി ഷിറാസ് ...നല്ല അഭിപ്രായത്തിനു , കാഴ്ചപാടിന് :)
Delete