1/26/2015


ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റായ രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മൺ എന്ന Rk ലക്ഷ്മണ്‍ കർണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ മൈസൂരിൽ  ജനിച്ചു . ദ കോമണ്‍ മാന്‍  എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ സൃഷ്ടിയാണ്‌ ലക്ഷ്മണെ ഏറെ പ്രശസ്തനാക്കിയത്. 
1951-ൽ ആണ് ഈ കാർട്ടൂണിന്റെ ജനനം. ഈ കാർട്ടൂൺ തുടങ്ങുന്ന കാലത്ത്, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളും അവയുടെ സംസ്കാരങ്ങളും ഈ കാർട്ടൂണിലൂടെ കാണിക്കാനായിരുന്നു ലക്ഷ്മണിന്റെ ശ്രമം. ദിവസവും ഓരോ കാർട്ടൂൺ വരക്കേണ്ടതിന്റെ തിരക്കുമൂലം പലപ്പോഴും കാർട്ടൂണിൽ മുഖ്യകഥാപാത്രങ്ങൾക്കൊഴിച്ച് മറ്റാരെയും വരയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അങ്ങിനെയാണ് ഒരു കഥാപാത്രം മാത്രം സ്ഥിരമായി പിന്നണിയിൽ വരുന്ന രീതിയിൽ അദ്ദേഹം വരയ്ക്കാൻ തുടങ്ങിയത്. ഈ കഥാപാത്രമാണ് ദ കോമൺ മാൻ. കാർട്ടൂണിലെ മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുക എന്നതിൽ കവിഞ്ഞ് ഈ കഥാപാത്രത്തിന് സ്വന്തമായി സംഭാഷണം ഒന്നും ഉണ്ടായിരുന്നില്ല.

>>വരികള്‍ക്ക് വീക്കിയോടും കടപ്പാട് << 

2 അഭിപ്രായ(ങ്ങള്‍):

  1. ആദരാഞ്ജലികള്‍

    ReplyDelete
  2. Aadaraanjalikal.
    My fvt. cartoonist.
    Each and everything of and for common man was his theme.

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block