!!
എന്‍റെ ,
പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു ,
പുത്തന്‍ പണക്കാരനെ കിട്ടിയതിനു ശേഷം
അവസാനമായി കണ്ടനാള്‍
നീ...എന്നോട് പുച്ഛത്തോടെ ചോദിച്ചില്ലേ...
" നാലുകാശിനു വിലയില്ലാത്ത
പ്രണയത്തിന്റെ നിറവും -
അവസ്ഥയുമെന്താണന്ന്‍ ".
എന്‍റെ ശരീരത്തിലെ അവസാനത്തെ
ജീവന്‍റെ തുടിപ്പികള്‍ നിലച്ചാലും ,
വരണ്ടുണങ്ങിയ ഹൃദയധമനികള്‍
നിനക്ക് വേണ്ടി തുടിച്ചുകൊണ്ടേയിരിക്കും ,
പവിത്രമായ പ്രണയത്തിന്റെ ഓര്‍മക്കായ് !
നിന്‍റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ വേണ്ടിമാത്രം ,
ചോരയും നീരും ഉറഞ്ഞുപോയ -
ഈ ശരീരത്തിലെ അവസാനശ്വാസം
നിലക്കുന്നതുവരെ നീ എന്നരികത്ത് നിന്ന് പോകരുത്..
പ്രണയദാഹം ശമിക്കാതെ ,
കുഴിയില്‍ *ദര്‍ഭയിട്ടു ചുടുന്ന
ശുദ്ധികര്‍മം പോലെ ,
ഞാന്‍ ദഹിച്ചു തീരുന്നത് നീ കാണണം .
പിന്നീട് , നിന്റെ ഓര്‍മകളിലെ
ഉറക്കം നഷ്ടമാവുന്ന
സൂര്യോദയാസ്തമനങ്ങളില്‍
നിനക്ക് മനസ്സില്ലാവും
പ്രണയത്തിന്റെ നിറമെന്താനെന്നും
അവസ്ഥയെന്താണെന്നും !!
<<<>>>
*ദര്‍ഭ = ഒരിനം ഇല കൂര്‍ത്ത പുല്ല്
പ്രേരണ : എരിയുന്ന നെഞ്ചകം ആണൊരുത്തനുമുണ്ട് !! :(
പ്രേരകന്‍ : സാങ്കല്‍പ്പികം മാത്രം !
@srus
;( !!
ReplyDeleteദര്‍ഭ ശവ സംസ്കാരച്ഛടങ്ങുകള്‍ക്ക് ഉപയോഗിക്കാറുണ്ട് ,പക്ഷെ അത് പവിത്ര മോതിരം ആയി അണിയാനും മറ്റും ആണെന്നാണ് അറിവ് ,ദര്‍ഭയിട്ട് ചുടുന്ന എന്ന പ്രയോഗം അഭംഗി ആയിത്തോന്നി..കവിതകളെക്കാള്‍ നിങ്ങള്‍ക്ക് വഴങ്ങുക വര ആണെന്ന് എന്‍റെ അഭിപ്രായം ..അതില്‍ നിങ്ങള്‍ മിടുക്കനുമാണ് ..:)
ReplyDeleteനന്ദി സിയാഫ് ...നല്ല അഭിപ്രായം ,,,ഉള്ളത് ഉള്ളതുപോലെ പറയുക ..അതാണ് എനിക്കേറെയിഷ്ടം :)
Deleteതാങ്കള്‍ തെറ്റിദ്ധരിക്കരുത് ഇത് കവിതയല്ല ...എന്റെ ക്യാപ്സൂളുകളാണ് ...ചിലതല്ലാം കണ്ടു ഉറക്കം വരാത്ത രാത്രികളില്‍ കുത്തികുറിക്കുന്ന വട്ടുകള്‍ ...അതെ അസ്സല്‍ നട്ടപ്പാതിര പിരാന്ത് ! :)
ചുട്ട പ്രണയം!
ReplyDeleteഅവളാണ് പ്രണയത്തെ ചുട്ടത് !
Deleteനന്ദി അജിതേട്ടാ :)
കൊള്ളാം
ReplyDeleteവരികള്‍ക്കിടയിലൂടെ അല്പസ്വല്പം മിനുക്കുപണികള്‍ നടത്തിയിരുന്നുവെങ്കില്‍ രചനയ്ക്ക് തിളക്കമേറുകയും,രചനയുടെ മൂര്‍ച്ചയേറിയ വാള്‍മുന അനുവാചകനിലേക്ക് ആണ്ടിറങ്ങുമായിരുന്നുവെന്നതും തീര്‍ച്ചയാണ്!
ആശംസകള്‍
നന്ദി തങ്കപ്പന്‍ ചേട്ടാ :)
Deleteനല്ല ആശയം ആശംസകൾ അസ്രൂ
ReplyDeleteനന്ദി കൊമ്പന്‍ :)
Delete