2/23/2018

ഇനി വിശുദ്ധരാകണം,
മൂക്കിന്‍ തുമ്പത്തെ  മനോവൈകല്യങ്ങളെ  
നെഞ്ചില്‍ കാട്പിടിച്ച സെല്ഫികളെ 
തലയില്‍ കമഴ്ത്തിയ ജലകണങ്ങളെ  
ബന്ധനസ്ഥനാക്കിയ  കയറുകളെ 
ചവിട്ടികൂട്ടിയ ബൂട്ടുകളെ 
സാക്ഷിനിന്ന ശകട ഇരിമ്പുകളെ
വികടന്‍കണ്ണുള്ള  ക്ഷുദ്രജീവികളെ 
കട്ടുതിന്ന അധികാരങ്ങളെ , പിന്നെ 
മുഖം കാണാത്ത കണ്ണാടികളെ ...! 

എന്നിട്ട്  കൊന്ന്കളയുക...ഭാരമാണവര്‍, 
തിരകഥകള്‍ക്കന്യമായി അധിവസിക്കുന്നവരെ 
നിഷ്കളങ്കമായി ചിരിക്കുന്നവരെ 
വിശ-വിശപ്പ്‌ കാട് കയറുന്നവരെ 
അങ്ങിനെയങ്ങിനെ ഒറ്റപ്പെടുന്നവരെ
അവര്‍ ദയകള്‍ക്കന്യരാണ് !!
#asrus 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block