5/18/2021

ഇരട്ട ചങ്കൻ റവലൂഷൻ 2.0 : 💜🌷❤️ 


 കാലത്തിനനുസരിച്ചു റവലൂഷണല്‍ ഷിഫ്റ്റിംഗ് ആസെപ്റ്റ് ചെയ്യാത്ത ഒരു പ്രസ്ഥാനമായിട്ടാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പൊതുവേ നാം കണ്ടു പോന്നിരുന്നത്!. ☺️ 
 പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തെ ഏറ്റവും കൂടുതല്‍ പരിക്കേറ്റ സമയതിലൂടെയാണ് സഖാവ്പിണറായി പാര്‍ട്ടി തലപ്പത്ത് എത്തുന്നത്‌. ലാവലിന്‍ കേസില്‍ ഒരുപാടിലധികം പഴി കേട്ട് കൊണ്ടിരുന്നപ്പോള്‍ പോലും, ഒരിക്കലും തോറ്റുപോകാതെ, വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്നത്തിലൂടെ രണ്ടാം പിണറായി സര്‍ക്കാരിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ അതിനെ സല്യൂട്ട് ചെയ്യേണ്ടതു തന്നെയാണ് .❤️💪🏻 

 അതില്‍ പ്രധാനമായും കേരളം ആഗ്രഹിക്കുന്ന മാറ്റങ്ങളിലേക്ക് സര്‍ക്കാരിനൊപ്പം നടക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കി എന്നുള്ളതാണ് . 👌
പ്രസ്ഥാനമാണ് വലുതെന്നു ശൈലജ ടീച്ചര്‍ പറയുമ്പോള്‍ പോലും നമ്മുടെ വലുതുപക്ഷ ചിന്താഗതി പ്രാപിക്കുന്നത് ബിംബങ്ങളെ അനര്‍ഹാമാക്കി എന്നാണു !. 🧐☺️ 

 ടീച്ചര്‍ മാത്രമല്ല കഴിവുള്ള ഒരു പറ്റം യുവതലമുറ നമുക്ക് മുന്നിലുണ്ടെന്ന വളരെ ശക്തവും നീതിപൂര്‍വവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധിക്കുന്നുവെങ്കില്‍ , ഈ റവലൂഷല്‍ ഷിഫ്റ്റിംഗ് തിരിച്ചു വരവ് ആഗ്രഹിക്കുന്ന മറ്റ് പാര്‍ട്ടിക്കാര്‍ക്കും നടപ്പാക്കാവുന്ന മാതൃകയാണ് !!.😍

 'രണ്ടാം പിണറായി സര്‍ക്കാരിന് ഒരായിരം അഭിവാദ്യങ്ങള്‍💜🌷❤️ 

 പിന്കുറിപ്പ് : ഏറ്റവും പഴികേട്ട അഭ്യന്തരം പിണറായി മാത്രം കൈകാര്യം ചെയ്യുക ! 🙏 ജാഗ്രത കൈവിടാതെ കേരളം ഒരേമനസ്സായി ഒപ്പം നില്‍ക്കുന്ന സമയത്ത് ഔട്ട്‌ ഡോര്‍ സത്യപ്രതിജ്ഞ ( മഹാമേള ) നടത്തി സ്വയം പരിഹാസ്യരാവാതിരിക്കാന്‍ ശ്രമിക്കുക 🙏.

 #asrus
#pinaryi #kearalaCM
 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block