മറക്കാനാവാത്ത പുഞ്ചിരിയുടെ , സൌമ്യതയുടെ പ്രതീകം .
ഓണ്‍ലൈന്‍ സൌഹൃദങ്ങളിലെ മൂല്യവത്തായ സുഹൃത്ത് . അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമ്മളില്‍ പലര്‍ക്കും അവന്‍ അങ്ങിനെയൊക്കെ ആയിരുന്നു .
വരയേയും സൌഹൃദത്തെയും സമ്പന്തയോടെ ഇത്രമാത്രം അടുത്ത് പ്രണയിച്ചവര്‍ നമുക്കിടയില്‍ വിരളമായിരിക്കും .
ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ മിന്നാമിന്നി പ്രകാശം പോലെയാണ് , കത്തിയും തെളിഞ്ഞും മിന്നിയും അണഞ്ഞും അതങ്ങനെ പോയികൊണ്ടിരിക്കും . അവിടെയാണ് ബാദുഷ എല്ലായ്പ്പോഴും മിന്നിത്തിളങ്ങി 'ഓണ്‍ മാന്‍ ഒണ്‍ലി' ആവുന്നത് .
ഇടക്കിടക്ക് വാട്സപ്പില്‍ വിശേഷം തിരക്കിയും വരകള്‍ക്കും വരികള്‍ക്കും അകമഴിഞ്ഞു സപ്പോട്ട് നല്‍കിയും എന്നും കൂടെനിന്ന പ്രിയ സൌഹൃദത്തിന്റെ വേര്‍പ്പാട് ഞെട്ടലോടെയാണ് കേട്ടത് , ഇപ്പോഴും മനസ്സിന് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല .
ദൈവത്തിന്റെ മഹത്തായ സന്നിധിയില്‍ താങ്കള്‍ക്ക് ഉന്നതികള്‍ ലഭികട്ടെ എന്ന പ്രാര്‍ഥനയോടെ ,
പ്രിയനേ വിട .... !
Kerala CartoonAcademy മുൻ വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷക്ക് ആദരാഞ്ജലികള്‍ Ibrahim Badusha Cartoonman
0 അഭിപ്രായ(ങ്ങള്‍):
Post a Comment
അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ് എനിക്കിഷ്ടവും!
thankz in adv ;)
Click to see the code!
To insert emoticon you must added at least one space before the code.