9/09/2012

അന്ന് അതിരാവിലെ കുളിച്ചു പൌഡറോക്കെയിട്ട് മുടി
ചീകി മിനുക്കി ഒരു കുട്ടപ്പനായി
ഞാന്‍ ബ്രോക്കരെയും 
കാത്തിരുന്നു ...

ചപ്പടാ മീശയും കൂസന്‍ താടിയും

 കാലന്‍ കുടയും തോളത് ബിജപി
 കളര്‍ തോര്‍ത്തും കക്ഷത് കുറെ 
സുന്ദരിമാരുടെ ചിത്രങ്ങളുള്ള ബാഗു
മായി കഥാപാത്രം ഇങ്ങത്തി... 

"ന്നാ ഞമ്മക്ക് പോയാലോ.." ബ്രോക്കര്‍ .

പെണ്ണുകെട്ടാന്‍ ആക്രാന്തം മൂത്ത് ഒലിപ്പീരുമായി മൂക്രേം പൊട്ടിച്ചു നടക്കണ ഞാന്‍ കൊലായീന്നു താഴേക്ക്ചാടി ....''ഞാന്‍ റെഡി !''...
''അവുടെക്കിങ്ങള് ...ഞാനും ബെര്‍ന്ണ്ട് ...കൊറേ കാലായി
ങ്ങള് രണ്ടാളും പത്രാസ് കാട്ടി പോണു ഒന്നെയ്ട്ടും 
നടക്കുനുല്ല്യ ...അതോണ്ട് ഞാനുണ്ട്ന്നു ങ്ങളെകൂടെ....
ബെക്കാംനടകീ '' എന്നും പറഞ്ഞു ബാപ്പയും ഒപ്പംകൂടി.

അലാക്കിന്റെ അവുലുംകഞ്ഞിന്നു പറഞ്ഞപോലയായി...

സകലമൂഡും പോയി...ന്നാലും ഞങ്ങള് പോയി ...

പെണ്ണുകാണല്‍ ചടങ്ങ് നടക്കുന്നു . കണ്ടു ഇഷ്ട്ടപ്പെട്ടു ...പക്ഷെ ബാപ്പ !

എങ്ങിനെ പറയുമെന്നു അന്തം വിട്ടിരിക്കുബോള്‍............. .....

"എന്താ ഹിമാറെ അന്റെ മോത്ത് ഒരു ബാട്ടം ...അനക്ക് ഓളെ പുട്ചിലെ ... "
എടാ ബ്രോക്കെരെ ഒന് ഓള പുട്ചിട്ടില്ല ...ഞമ്മക്ക് പെരുത്ത് ഇഷ്ടായി ..
അതോണ്ട് ഇജു ഒന് ബെറോന്നു നോക്കിക്കോ ...ഇത് ഞമ്മളെറ്റു..."

ബാപ്പ ഇതു പറഞ്ഞതും ന്റെ അന്തും കുന്തും പോയതും ഒരിമിചായിരുന്നു ......!!ഫോട്ടോ : ഗൂഗിള്‍ മാമന്‍ തന്നത് 
0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block