7/07/2013

മുന്പ്‌ , ഉണ്ണി പിറക്കുന്നതിനു തൊട്ടു ;
ആ അവസാന സമയത്തെ വിങ്ങലുകള്‍ 
വ്യഥകള്‍ ,വ്യത്യസ്തങ്ങളായ വ്യത്യാസങ്ങള്‍ 
നോവുന്ന മനസ്സും വിങ്ങുന്ന ഹൃദയവും 
കണക്കുകളെ കൂട്ടലും കിഴിക്കലും 
ഭക്ഷണ ക്രമവും  ഇഷ്ടങ്ങളെ വര്‍ജിക്കലും 
വൈറ്റമിന്‍ ഗുളികകളും 
സ്കാനിങ്ങും .
പിന്നെ 
കണ്ണുകളും മനസ്സും നിറഞ്ഞു 
പേറ്റുനോവിന്റെ വേദനയും സഹിച്ചു..... 
കുഞ്ഞി കൈകാലുകളടിച്ചു 
ങ്ങീ...ങ്ങീ 
സ്നേഹ സംഗീതം കേള്‍ക്കേ 
മാറത്തെ വിങ്ങലുകള്‍ മധുരാമായ്  
നുകര്‍ന്ന് നല്‍കവേ 
ആനന്ദിത മുഹൂര്‍തമായ് ,
കൃതാര്‍ത്ഥനായ് ...
--------------@srus..

22 അഭിപ്രായ(ങ്ങള്‍):

  1. അമ്മ .സ്ത്രീ ശ്രീയാകുന്ന നിമിഷം

    ReplyDelete
    Replies
    1. നന്ദി ....പ്രിയ കാത്തി ! :)

      Delete
  2. മനോഹരചിത്രവും വാക്കുകളും.

    ReplyDelete
    Replies
    1. നല്ല നന്ദി ..പ്രിയ അജിതേട്ടാ :)

      Delete
  3. അമ്മയുടെ ചിത്രവും വാക്കുകളും നാന്നായി.

    ReplyDelete
    Replies
    1. നല്ല നന്ദി ..പ്രിയ ശ്രീജിത്ത്‌ :)

      Delete
  4. അമ്മയെന്നാ ഒറ്റ സത്യം

    ReplyDelete
  5. ഇങ്ങനൊരെണ്ണം ഇവിടെ ഉണ്ടായിരുന്നത് കണ്ടില്ല.... കൊള്ളാം, കവിതയാണോ, കാവ്യാത്മകമായ വാക്കുകള്‍ ആണോ എന്നൊരു ചെറിയ സംശയം ഉണ്ട്.... അച്ഛന്റെ ഭാഗത്ത് നിന്നുള്ള വികാരം ആണല്ലേ.... :) ആശംസകള്‍

    ReplyDelete
    Replies
    1. കവിതയല്ല ആര്‍ഷ ....പദ്യതിനും ഗദ്യത്തിനും മദ്ധ്യേ നഷ്ട്ടപ്പെട്ട വാക്കുകളുടെ ഒരു കാവ്യാത്മക ഭാവം മാത്രമാണ് ...നന്ദി ആര്‍ഷ നല്ല കമന്റിനു ! :)

      Delete
  6. വില കല്‍പ്പിക്കാത്ത അമൂല്യ നിധി
    ഇന്ന് പലരും അറിയാതെ പോയതും ഈ രണ്ടക്ഷരത്തിന്‍റെ മാറ്റാണ്
    ആശംസകള്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും റഷീദ് ...നന്ദി :)!

      Delete
  7. well done dear...,keep it up.
    ആശംസകള്‍...

    ReplyDelete
  8. സുന്ദരമായ വരയും വരികളും,
    മാതൃത്വത്തെ എങ്ങനെ ഏത് വിധത്തിൽ വർണ്ണിച്ചാലാണ്
    കൊതി തീരുക ?
    സുന്ദരം. ആശംസകൾ.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ,അമ്മ ...ഒരു രണ്ടു വക്കില്‍ ഒരിക്കലും ഒതുങ്ങില്ല ! അത് വാക്കുകള്‍ക്കതീതമാണ് ..നന്ദി മനു :)

      Delete
  9. ഉണ്ണി നീ മാതൃത്വത്തിന്റെ വേദന അറിഞ്ഞിരുന്നുവെങ്കിൽ സദനങ്ങളുടെ ആവശ്യമില്ലായിരുന്നു.... ഉണ്ണിയുടെ പിറവിയും ഉമ്മയുടെ വർണ്ണനകളും എത്ര മനോഹരം... !!! നന്ദി അസ്രൂ..... വരട്ടെ ഇനിയും ഹൃദയ സ്പർശിയായ വരികൾ....!!! (h)

    ReplyDelete
    Replies
    1. വാസ്തവം ! മുഹമ്മദ്‌
      നന്ദി ..വീണ്ടും വരിക :)

      Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block