9/02/2012              ഇന്ന് ഏറ്റവും കൂടുതല്‍  പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍പെട്ട ടച്ച്‌സ്ക്രീന്‍ ഫോണാണ് ഗ്യാലക്സി യ്സ് സിരീസ്. അതിനെ കുറിച്ച് നമ്മുക്കൊന്നു റിസേര്‍ച്ച്‌ ചെയ്ത്  നോക്കാം   ....
ഏകദേശം 10000 രൂപ മുതല്‍ 40-45000 രൂപാവരെ വിവിധ ഉപമോഡലുകളിലായി ഗ്യാലക്സി വിറ്റ് കൊണ്ടിരിക്കുന്നത് ....
ഗ്യാലക്സി S1-S3 തമ്മിലുള്ള വ്യത്യാസങ്ങള്‍ ,അതിന്‍റെ ഗുണകണങ്ങള്‍ താഴെ ഫോട്ടോ നോക്കിയാല്‍ മനസ്സിലാവും ( ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലുതായി കാണാം ) :സൂപ്പര്‍ അമോലെഡ്  ടെച്ച്സ്ക്രീന്‍ ഇതിന്റെ മനോഹാരിത വര്‍ദിപ്പിക്കുന്നു ..കൂടെ HD റെ സോലൂശന്‍ കേമറകള്‍, കിടന്നുറങ്ങാനുള്ള അത്രയും മെമ്മറി സ്പേസ് ,നാലിഞ്ചു മുതല്‍ അഞ്ച് ഇന്ജിനു അടുത്തുവരെ സ്ക്രീന്‍ സ്പെയ്സ്  ഓടിക്കളിക്കാനും സിനിമകാണാനും നമ്മുക്ക് കഴിയുന്നു.

 ഇത്തരം ഫോണുകള്‍ക്ക് Radiation വളരെ കുറവാണ് ...SAR EU 0.24 W/kg ..അതിലും കുറവോ ആണ് വരുന്നത് . ഇത് മറ്റുള്ള ഫോണുകളെ അപേക്ഷിച്ചു അഞ്ചും ആറും ഇരട്ടി കുറവാണ് .

 ആരോ തമാശ പഞ്ഞപോലെ ..ആദ്യം നമ്മള്‍ കറക്കി വിളിച്ചു,പിന്നെ ഞെക്കി കുത്തി വിളിച്ചു...ഇപ്പോ തോണ്ടി വിളിക്കുന്നു...ഇനി മാടി വിളിക്കുമായിരിക്കും !! :)

 പുതിയ ഒരു ഗാലക്സി ഫോണ്‍  വാങ്ങുന്നതിന് മുമ്പ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമായി  എന്തല്ലാം :

1.അതിന്‍റെ made പരിശോധിക്കുക (കഴിയുന്നതും ചൈന ഒഴിവാക്കുക )
2.ബാറ്ററി പരിശോധിക്കുക ( Li-lon Battery)  (mAh1200 മുതല്‍ 2100 നോ മുകളിലാണ് ബാറ്റെരി പവര്‍ ) ബാറ്ററി പവര്‍ കൂടുന്നത് അനുസരിച്ച്  കൂടുതല്‍ സമയം വര്‍ക്ക്‌ ചെയ്യാനാവും
3.കാറ്റലോഗില്‍ കാണിച്ചിട്ടുള്ള അസ്സെസരീസ്‌ ഉണ്ടന്ന് ഉറപ്പ്‌ വരുത്തുക്ക
4.ഗ്യാരണ്ടി പേപ്പറില്‍ സ്ഥാപനത്തിന്റെ ഒപ്പും സീലും ചെയ്യിക്കുക
5.ഫോണ്‍ അവിടെന്ന് ഓണ്‍ ചെയ്യുകയാനന്കില്‍  മ്യുസിക് ,കാള്‍ മുതലായവ ചെക്ക് ചെയ്യിക്കുക
6.മൊബൈല്‍ ഫ്രഷ്‌ പീസാണന്നു ഉറപ്പുവരുത്തുക .

ഇന്‍സ്റ്റാലേശന്‍ :
1.ആദ്യം സിം കാര്‍ഡ് ,മെമ്മോറി കാര്‍ഡ് ഇടുക 
2.ശേഷം ബാറ്ററി ഇടുക 
3.ചാര്‍ജ്ജ് ചെയ്യുക 

പിന്നീട് നമ്മള്‍ ശ്രദ്ധിക്കേണ്ടത് :
 1.ഫസ്റ്റ് ടൈം നിബന്ധമായും 7-8 മണിക്കൂറോളം ഫോണ്‍ നിര്‍ത്താതെ ചാര്‍ജ്‌ ചെയ്യണം ,ബാറ്ററിഫുള്‍ കാണിച്ചാലും ഊരി വെക്കരുത്
2.പിന്നീട് ചാര്‍ജ്‌ ചെയ്യുമ്പോള്‍ ബാറ്ററി ഫുല്ലായാല്‍ പെട്ടെന്ന് ഊരുകയും ,പത്ത് പതിനന്ജ് ശതമാനമായാല്‍ പെട്ടെന്ന് റീചാര്‍ജ്‌ ചെയ്യുകയും ചെയ്യുക ....ബാറ്ററി ലൈഫ് കൂടാന്‍ ഇതു സഹായിക്കും .
3.ബാറ്ററി തീര്‍ന്നു മൊബൈല്‍ ഓഫ്‌ അയാല്‍  ആ ബാറ്ററി പെട്ടെന്ന് വീക്കാവാന്‍  സാധ്യത വളരെ കൂടുതലാണ് !
4.ഫോണ്‍ ചാര്‍ജിലിട്ടു ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല  പക്ഷെ ബാറ്റെരി ഫുള്ളായി കാണിച്ചാല്‍ ചാര്‍ജര്‍ ഊരിവെക്കുക ( വീഡിയോ കാണുന്നതു ഒഴിവാക്കുക കാരണം ബാറ്ററി ഓവര്‍ ഹീറ്റ് ആവാന്‍ സാധ്യതയുണ്ട് )
5.കൂടുതല്‍ നേരം സംസാരിക്കാന്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുക ,കാരണം റേഡിയേഷന്‍ കുറയ്ക്കാം ! (ബ്ലുതൂത്ത് ഇയര്‍ഫോണ്‍  കൊണ്ട് അത്രക്ക് കര്യല്ല്യട്ടോ :) )

മൊബൈല്‍ ഓണാക്കിയാല്‍ ആദ്യം application -ല്‍  market (google play ) തിരയുക
ശേഷം അതില്‍ ഗൂഗിള്‍ id (ഇമെയില്‍ ) കൊടുക്കുക അല്ലങ്കില്‍ പുതിയത് ഒരെണ്ണം ഉണ്ടാക്കുക !
പിന്നീട് നിങ്ങള്ക്ക് ആവിശ്യമുള്ള അപ്പ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം

'ആപ്ലിക്കേഷനുകള്‍ ' പരിചയം അടുത്ത പോസ്റ്റില്‍ ...
അഭിപ്രായങ്ങളും ,സംശയങ്ങളും പറയാന്‍ മറക്കരുത് ...

NB : ഇത്  'ഹെല്പ് സോണ്‍' എന്ന എന്റെ ബ്ലോഗില്‍ ഫെബ്രുവരി 2012 ല്‍ പോസ്റ്റിയ ,പോസ്റ്റാണ് . ആ ബ്ലോഗ്‌ ഇനി ഉണ്ടായിരിക്കുന്നതല്ല !

3 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block