2/03/2014


 നിങ്ങള്‍ക്ക് 
എങ്ങനെ വേണമെങ്കിലും വിശ്വസിക്കാം :
അതെ , ( ഞാന്‍) 
അവളെ കൊന്നു എന്നുള്ളത് 
സത്യംതന്നെയാണ്‌ ,
കൊല്ലപ്പെടുക എന്നത് 
അവളുടെ നിയോഗവും !.
നിങ്ങള്‍ക്ക് എന്നോട് പുച്ഛമായിരിക്കാം ,
വെറുപ്പ്‌ തോന്നുമായിരിക്കാം ..കാരണം,
നിങ്ങള്‍ കാരണം തിരയുന്നില്ലല്ലോ .

അല്ലെങ്കിലും  ആരാണ് കാര്യകാരണങ്ങള്‍ തിരക്കാറ്,
കുറ്റപ്പെടുത്താനല്ലേ  നിങ്ങള്‍ക്കറിയൂ .
കേട്ടുകേട്ട് ..കേട്ടുകേള്‍വിയിലൂടെ നിങ്ങളെനിക്ക് മാര്‍ക്കിട്ടു ,
പൂജ്യത്തിനും ഒന്‍പതിനും ഉള്ളിലെ സഖ്യകളിലൂടെ .
കൂട്ടിയും കിഴിച്ചും വന്ന സംഖ്യകളിലും 
ഞാന്‍ തന്നെയായിരുന്നു പാതകന്‍  !.
ഒരു വാക്കെങ്കിലും എന്നോട് ചോദിക്കാന്‍ നിങ്ങള്‍ 
ആരെങ്കിലും തയ്യാറായോ ....തയ്യാറാവില്ല ,
എങ്കിലും ചിലരെങ്കിലും സഹതപിച്ചേക്കാം .
അപ്പോള്‍ , ശരിക്കും നിങ്ങളോടാണ്‌
പുച്ഛവും സഹതാപവും എനിക്ക് 
തോന്നി തുടങ്ങേണ്ടത് .

പക്ഷെ ഞാന്‍ ബോധ്യവാനാണല്ലോ ,
അവളെ കൊന്നു എന്ന പരമാര്‍ത്ഥത്തില്‍ !!.
ഇനി ചിലത് പറയാം :
നാലഞ്ചു വര്‍ഷത്തെ 
ഇടപഴകല്‍കൊണ്ടുണ്ടാകുന്ന
 അധികമായ അറിവ്
അവളെനിക്ക് സുന്ദരമാക്കിതന്നുയെന്നുള്ളത് 
വാസ്തവം .
അതില്‍ അവശേഷിക്കുന്ന 
ഓരോ തുള്ളി നീരും 
അവള്‍ 
ഊറ്റിയൂറ്റി കുടിപ്പാന്‍ വന്നെന്ന 
തിരിച്ചറിവുകള്‍ 
താഴിട്ടു , ആ ബന്ധനത്തിന് (തടവിലിടല്‍ ).
വേര്‍പിരിഞ്ഞു ;
കോപാക്രാന്തമായ പൊട്ടിത്തെറിയോടെ...
അതിനാണ് നിങ്ങളെന്നെ ...!
<<<>>>
പ്രേരണ : ചില  കാഴ്ചകള്‍ 
പ്രേരകന്‍ : ശൂന്യമാക്കപ്പെടുന്ന മനസ്സുകള്‍ 
<<<>>>
@srus..ഇരുമ്പുഴി  

30 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block