12/23/2017



'' നേകായിരം പേർ  ആഗോളപരമായി തന്നെ എന്നുമെന്നും കടന്ന് വന്നു കൊണ്ടേയിരിക്കുന്ന ലോകത്തിലെ ഇന്നത്തെ ഏറ്റവും ആകൃഷ്ടമായ ഒരു ഇടമാണ് ഇന്റർനെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ എന്ന നവ മാധ്യമങ്ങൾ എന്നറിയാമല്ലൊ.

അതായത് അവനവന്റെ വിരൽ തുമ്പിലൂടെ അപ്പപ്പോൾ തന്നെ ലോകത്തിലുള്ള സകലമാന വിവര - വിജ്ഞാനങ്ങൾ അറിയുവാനും , വിളംബരം ചെയ്യുവാനും സാധിക്കുന്ന വിവര സങ്കേതിക വിനോദോപാധി തട്ടകങ്ങൾ ഇന്ന് മാനവ ജീവിതത്തിലെ ഒരു ഒഴിച്ച് കൂടാനാവാത്ത സംഗതി തന്നെയായി മാറിയിരിക്കുകയാണല്ലോ ഇപ്പോൾ ''.

നമ്മള്‍ നിസാരമായി 'സോഷ്യല്‍ മീഡിയ' എന്ന് പറഞ്ഞുപോകുന്ന വാക്കുകളെ  വളരെ ഭംഗിയായി ഭാഷയുടെ സൌന്ദര്യവത്കരണതോടെ,  ബ്ലോഗഴുത്തുകളെ അണിയിച്ചൊരുക്കുന്ന ഒരു മാന്ത്രികന്‍ തന്നെയാണ് താനെന്ന്  തെളിയിക്കുകയാണ് മുരളിയേട്ടന്റെ മുകളിലത്തെ ആ വരികള്‍ .

സോഷ്യല്‍ മീഡിയകളുടെ ആധിക്യത്തില്‍  ഒന്നൊന്നായി  ബ്ലോഗുകള്‍ മുങ്ങി മരിക്കുമ്പോഴും , വായനക്കാര്‍ ബ്ലോഗുകളിലെക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന E കാലത്ത് , വായനക്കാരായി എല്ലാ ബ്ലോഗിലും കൂടെ യാത്ര ചെയ്തവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. അതിലൊരാളാണ് നമ്മുടെ പ്രിയങ്കരനായ  ബിലാത്തി പട്ടണത്തിലെ  മുരളി ചേട്ടൻ.
ഇന്നും സജീവമായി ബ്ലോഗില്‍ ഇടപെട്ടു കൊണ്ടിരിക്കുന്ന അപൂര്‍വ്വം വെക്തിത്വങ്ങളില്‍ ഒന്നുകൂടിയാണ്  ലണ്ടനിൽ ഒരു മണ്ടൻ എന്ന് സ്വയം വിശേഷിപ്പിച്ച മുരളീ മുകുന്ദന്‍ എന്ന മുരളിയേട്ടന്‍ !.

''ഗൃഹാതുരത്വം തേടിയലയും കേവലം ബഹുമലയാളികളില്‍ ഒരുവന്‍ ഞാൻ ! അതെ.. ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് നമ്മള്‍ പണ്ടേ വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ട് .. അതിലുള്ള ഏറ്റവും വലിയ പട്ടണം ആകുന്നു ലണ്ടന്‍ അഥവാ ബിലാത്തി പട്ടണം ! അതായത് , എന്റെ തട്ടകം ബിലാത്തിപട്ടണം'' എന്ന ബിലാത്തിയുടെ സ്വന്തം വിശേഷണത്തോടെ, തൃശൂര്‍ കണിമംഗലത്ത് നിന്നും ലണ്ടന്‍ കീഴടക്കിയ ഇദ്ദേഹം  ഒരു മാന്ത്രികന്‍ കൂടിയാണെന്നത്തില്‍  നമുക്ക് അഭിമാനിക്കാം.
ഓണ്‍ലൈന്‍ ലോകത്ത്  എന്നെന്നും നിറസാനിധ്യമായ്  അദ്ദേഹം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
സ്നേഹപൂര്‍വ്വം,
ഞമ്മന്റെ സ്വന്തം ബിലാത്തിക്ക് ! <3 :d="" nbsp="" p="">
Blog : http://bilattipattanam.blogspot.com/
FB  :https://www.facebook.com/muralee.mukundan
#asrus

Ps: ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് രണ്ടു വര്‍ഷം മുമ്പ് ഇ-മഷി ഓണ്‍ലൈന്‍ മാസികക്ക് വേണ്ടി  വരച്ച മുരളിയേട്ടന്റെ ഈ വര ഇപ്പോള്‍ ആണ് പ്രസിദ്ധീകരിക്കാന്‍ സാധിച്ചത് . ക്ഷമാപണത്തോടെ ... :( !!

1 അഭിപ്രായ(ങ്ങള്‍):

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block