11/12/2019


''ങ്ങിനെ ഞങ്ങള്‍ മതേതരമാവുകയായിരുന്നു !''
അപ്പോള്‍ ചോദിക്കും എന്താണ് മതേതര(ത്വ)മെന്ന് , സമൂഹത്തില്‍ കൊച്ചുകുട്ടികള്‍ കൂടുതല്‍ ഉള്ളത് കൊണ്ട് പറയാം...!!

അതായത് , മതേതരമെന്ന് പറഞ്ഞാല്‍ ഒരു അവിലും പൊതിയാണ് ശര്‍ക്കരയും തേങ്ങയും ചെറിയുള്ളിയും അവിലും ഓരോരുത്തരുടെ ഇഷ്ടം കണക്കേ പാകത്തിന് പാകത്തിന് ചേര്‍ത്ത് ഉണ്ടാക്കി രുചിയോടെ കഴിക്കുന്ന അസ്സല് വിഭവം !.

മനസ്സിലായില്ലാ ... എന്നാ ഒന്നുകൂടെ പറയാ...മ്പോഴും ,
സഞ്ജീവ് ബട്ടു(കള്‍)  സിരിച്ചു സിരിച്ചു ജയിലില്‍ കിടക്കുമ്പോഴും
നീതി_ന്യായം‌പറഞ്ഞ് ഭൂരിപക്ഷത്ത്  നില്‍ക്കുമ്പോഴും
ഇരപക്ഷങ്ങള്‍ നഗ്നമായി റോഡിലൂടെ കരഞ്ഞോടുമ്പോഴും
നാല്‍ക്കാലികള്‍ ഇരുകാളികളെ ചുമ്മാ തല്ലികൊല്ലുമ്പോഴും

പാവം ജവാന്‍ ബുള്ളറ്റുപ്രൂഫില്‍ വെടിയുണ്ടയേറ്റ് പിടയുമ്പോഴും
വാളയാറില്‍ കയറുകള്‍ ഒറ്റക്കൊറ്റക്ക് തൂങ്ങി മരിക്കുമ്പോഴും
ആദിമമനുഷ്യന് മ്യേവൂവാക്യം വിളിച്ചു  നെഞ്ചില്‍ വെടിയുണ്ടകള്‍ സ്വീകരിക്കുമ്പോഴും

രാഷ്ട്രീയകുല (കൊല)കള്‍ (ഇളം)കാറ്റത്ത്‌ ആടി കളിക്കുമ്പോഴും
കൃഷിവിത്തുകള്‍ കുരുടാന്‍ കുടിച്ചു ആത്മഹത്യ ചെയ്യുമ്പോഴും
'ഉല്ലാസലെസ്സ്' വൈറ്റ്കോളര്‍സ്  പബ്ബിനായി ദാഹിക്കുമ്പോഴും
അയ്യോപാവം വെങ്കിട്ടരാമന്മാര്‍ സ്വപ്‌നങ്ങള്‍ റോഡില്‍ ചതഞ്ഞമര്‍ത്തുമ്പോഴും
വീണു വീണു വീഴ്ചകള്‍  പ്രാകൃതാലങ്കാരമാക്കുമ്പോഴും
നാണമില്ലാത്ത നാണത്തിന് ആസനത്തില്‍ ആലുകള്‍ മുളക്കുമ്പോഴും

''ന സ്വതന്ത്ര മര്‍ഹിതീ'' മന്ത്രം  ഉരുവിട്ട് വട്ടമേശക്കു ചുറ്റുമിരുന്നു
കട്ടന്‍ ചായയും, പെഗ്ഗുമടിച്ചു  ഞങ്ങള്‍ മതേതരനാവുകയായിരുന്നു...!
ഇനിയും മനസ്സിലായില്ലെങ്കില്‍ ന്യൂസ്‌റൂം  കണ്ടുകേള്‍ക്കേ  'പ്ലഗ്ഗില്‍'
ഐസ് ക്വൂബ് ചേര്‍ത്ത് അടിച്ചുമാറ്...
ഒറപ്പാ നീയും മതേതരനാവും !!
#asrus

പിന്കുറിപ്പ് : അരം + രസം = സമരസം അഥവാ പീപ്പുള്‍ റെഡി ടു f*ck !

2 അഭിപ്രായ(ങ്ങള്‍):

  1. ഉഷാറായി
    ആശംസകൾ

    ReplyDelete
  2. എന്തുട്ട് കുന്തമാണെന്നു മുഴുവനായി പിടികിട്ടിയില്ലെങ്കിലും സംഗതി പൊരിച്ചു

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

copy block