11/10/2019


നീ ...എന്തായന്നെനിക്കറിയില്ല , ഞാന് പോത്താകുകയായിരുന്നു . മിനിട്ടുകൾ ദൈർ ഘിച്ചും ശോഷിച്ചും മണിക്കൂറുകൾ പിറവിതാണ്ടി ദിവസങ്ങളും മാസവും പിന്നിട്ടു വർ ഷങ്ങൾ പ്രസവിച്ചപ്പോഴേക്കും ഞാനൊരു നാൽ ക്കാലിയായിരിക്കുന്നു... ''പോത്ത് '' നിർ വ്വചനങ്ങൾ ആവിശ്യമില്ലാത്തത്രയും മാറിയിരിക്കുന്നു.. ഞാൻ !. നീയോ... അതെ ഗുഹാവാസി, എന്റെ മാംസത്തിനു വേണ്ടി മാത്രം കടിപിടികൂടുന്ന ദാഹിക്കുന്ന ധ്വംസങ്ങൾ കൂർത്ത ഇരുകാലി !

വലിയ നാസികയിലൂടെ ഉച്ചത്തിൽ ശ്വാസോച്ഛ്വാസം വലിച്ചു കാർ ബണ്ഡയോക്‌സയിഡിന്റെ ബഹിർഗമനം നടത്തിയും ( ഞാൻ പറഞ്ഞതല്ല നീയെനിക്ക് ചാർത്തി തന്നതാണ് ), പ്രകൃതിയിൽ നിന്ന് ആവിശ്യാനുസരണം ഭക്ഷിച്ചും എത്ര ഭംഗിയായാണ് ഞാൻ സന്തുലനം കാത്ത് സൂക്ഷിക്കുന്നത് ! . നീയോ... അശ്ലീലമായ നിന്റെ ചിന്തയും ശരീരവും കൊണ്ട് എത്ര മാരകമായാണ് പ്രകൃതിയെ ബലാൽസംഗം ചെയ്യുന്നത്

കാർമുകിൽ വർണ്ണമാണ് എന്റെ മനസ്സും ശരീരവും . വളഞ്ഞു കുലച്ചു നിലക്കുന്ന കൊമ്പുകൾക്കാണ് ഏഴഴക്‌ . നീയോ... നിന്റെ തൊലിയും മനസ്സും വിഭിന്നമാണ് . സത്യങ്ങളെ പറഞ്ഞു പറ്റിച്ചു ജീവിക്കുന്ന നിനക്ക് എന്ത് അഴക്‌ ..ഹേ !

പ്രണയം എന്റെ കണ്ണുകളിൽ നിശ്ചലമാണ് . അതിക്രമിച്ചുകയറി എന്റെ പവിത്ര പ്രണയത്തെ ഞാനൊരിക്കലും വ്യഭിച്ചരിച്ചിട്ടില്ല. പക്വമാണെന്നും എന്റെ മനസ്സു . നീയോ .. പ്രണയത്തെ കടിച്ചു തിന്നുന്നു , കുരുന്നു മനസ്സുകൾ പോലും നീ ബലാൽക്കാരം ചെയ്യുന്നു. പ്രണയം നടിച്ച് നീതിയും നിയമവും കൈകളിലിട്ട് നീ അമ്മാനമാടുന്നു ..നിനക്ക് ഏറാന്മൂളികൾ പിറക്കുന്നു അല്ലെങ്കിൽ അന്ധമായ വിഭാഗസ്നേഹം പടച്ചു അതിൽ നീ അർമാദിക്കുന്നു... കുറെ അന്ധരെ നീ പിന്നെയും പിന്നെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു !!.

ഒരുപോത്തു പോലും ആരെയും വെറുതെ നോവിച്ചതായി നിനക്കറിയുമോ!? .. പറ , ങ്ങും ..ഉണ്ടാവില്ല . നീ വെറുതെ ചിന്തിച്ചു തലപുകക്കേണ്ടാ . '' ചിന്ത'' !!....ഹഹഹ ......
നീയോ.. എന്റെ പേരിൽ പരസ്പരം കടിപിടികൂടുന്നു, തല്ലികൊല്ലുന്നു, വെട്ടിക്കൊല്ലുന്നു..ചുട്ടു കൊല്ലുന്നു. ഒളിഞ്ഞും പാത്തും എന്നെയും വെട്ടിനുറുക്കി ഭക്ഷിക്കുന്നു .. അവരെയും നീ ഭക്ഷിച്ചോ !!!?

എന്റെ നിയമങ്ങൾ അചഞ്ചലമാണ് , അതിലെ ശരിയും തെറ്റുകളും പരസ്പരം നേരോടെ നേരിടുന്നു ..പാലിക്കുന്നു . നീയോ... കണ്ണ് കെട്ടിയ നിയമത്തെ പറഞ്ഞും ചെയ്തും പറ്റിക്കുന്നു ! .
അതായത് വേലികെട്ടിയ പറമ്പിലേക്ക് ഞാനൊരിക്കലും അതിക്രമിച്ചു കയറിയിട്ടില്ല . നീയോ.. അയൽവാസിയുടെ പറമ്പിൽ അതിക്രമിച്ചു കയറുകയും വാഴക്കുല വെട്ടിയെടുക്കുകയും ചെയ്യുന്നു . അതിക്രമിച്ചു കയറിയതും തെറ്റ് വാഴകുല കട്ടതും തെറ്റെന്നു നിന്റെ നിയമം പറയുന്നു എന്നിട്ടും വാഴക്കുല നിന്റെതെന്ന് നിയമം കണ്ണുകെട്ടി വീണ്ടും പറയുന്നു !! ഹഹഹ ..... എനിക്ക് ചിരി നിർ ത്താൻ കഴിയുന്നില്ല...ഹഹഹഹ
ഞാൻ വെറുമൊരു പോത്ത്... അതേടാ ഞാൻ അസ്സല് പോത്ത് തന്നെയാണ് !! നീയോ ആധുനികതയിൽ ജീവിക്കുന്ന ഗുഹവാസി !!
എന്നിട്ടും മദം(തം)പൊട്ടിയത് എനിക്കെന്ന് നീ കുറ്റപ്പെടുത്തി, എന്റെ പിറകെ വന്നു കത്തി കുത്തി താഴ്ത്തിയിറക്കിയത് നിന്റെ സഹോയുടെ നെഞ്ചില് !

ഒന്നുകൂടെ പറഞ്ഞു നിർത്തട്ടെ ... ഞാൻ മദ്യപിച്ചു മനോന്മത്തനായിട്ടില്ല... ചന്ദനം കട്ടന്നു നുണ പറഞ്ഞിട്ടില്ല ..ആരെയും വെറുതെ ആക്രമിക്കുകയോ തെറി പറയുകയോ ചെയ്തിട്ടില്ല ...
നീയോ....

പിന്കുറിപ്പ് :
ഡിയർ ജോസ് പല്ലിശ്ശേരി പടം കണ്ടു ... ഒത്തിരി ഇഷ്ടായി ..ഞാനാണ് ആ പോത്തു ..ഒരു മനുഷ്യനെപോലും ഞാനവിടെ കണ്ടില്ല ..നന്ദി , സ്നേഹം
#asrus






2 അഭിപ്രായ(ങ്ങള്‍):

  1. ജല്ലിക്കട്ട് നന്നായി
    ആശംസകൾ

    ReplyDelete
  2. നന്നായി എഴുതി 'പോത്തേ'

    കൊല്ലരുത്, എഴുത്തുമ്പോ ആലോചിക്കണം 😂

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

copy block