3/02/2014

മോഹന്‍ ചേട്ടനുള്ള അസ്രൂസമ്മാനം 

           ഒരു പതിറ്റാണ്ടത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചുകൊണ്ട് മോഹനണ്ണന്‍ (മോഹന്‍ ചേട്ടനെ എല്ലാവരും അങ്ങിനെയാണ് വിളിക്കുന്നത്‌ ) ഇന്നലെ നാട്ടിലേക്ക് യാത്രയായി .

തമിഴ്നാട് പൊള്ളാച്ചിക്ക് അടുത്തുള്ള കോവില്‍പെട്ടി സ്വദേശിയായ അദ്ദേഹം അതിജീവനത്തിന്റെ അല്ലെങ്കില്‍ ഉപജീവനത്തിന്റെ അതി തീഷ്ണമായ കനലുമായാണ് കഴിഞ്ഞ പത്തു വര്‍ഷക്കാലം സൌദിയില്‍ ജീവിച്ചു പോന്നത് .

ഹോസ്പിറ്റല്‍ ക്ലീനിംഗ് ജോലിക്കായി നാന്നൂര്‍ റിയാല്‍ ശമ്പള സ്കൈലിലാണ് അദ്ദേഹം ഇത്രയും കാലമത്രയും ജോലി നോക്കിയത് എന്ന് അറിയുമ്പോള്‍ ആ കനല്‍ നമ്മളിലും ജ്വലിച്ചു കൊണ്ടേയിരിക്കും !. ഇവിടെ മാസം മൂവായിരവും റിയാലും (മിക്കപ്പോഴും  അതില്‍ കൂടുതലും)  റൂമും മറ്റു ചിലവുകള്‍ക്കുള്ള വിഹിതവും  കിട്ടിയിട്ടും പരിഭവം പറയുന്ന പ്രവാസികളെ  കൂടി നാം ഇതിനോട് ചേര്‍ത്ത് വായിക്കണം . 

കേരളത്തിലെ മൂന്നാര്‍ തോട്ടം മേഖലകളില്‍ ജോലിക്കാരായിരുന്നത്രേ  അദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ മിക്കവരും .അത് കൊണ്ട് തന്നെ കേരളത്തെയും കേരള ജനതയെയും അതിരുറ്റ ബഹുമാനത്തോടെയാണ് അദ്ദേഹം നോക്കികണ്ടത് . 

ഉറ്റവര്‍ക്ക്‌ തണലേകാന്‍ സ്വയം കത്തിയരിയുന്ന പ്രകാശമാണ് പലപ്പോഴും  പ്രവാസ ജീവിതങ്ങളില്‍ മിക്കതും. ശരിക്കും എവിടുന്നാണ് പ്രവാസത്തിന്റെ തുടക്കം?,  സ്വന്തം ജനമനാടും അതിന്റെ  ഗന്ധവും വിരഹവുമായി ചേര്‍ന്ന് നോക്കാത്താ ദൂരത്തു കണ്ണുംനട്ട് ഇരിക്കുമ്പോഴാണ്   നമ്മള്‍ പ്രവാസത്തെ കുറിച്ച് ബോധോദയം ഉണ്ടാവുന്നത് . അപ്പോള്‍ നഷ്ട ബോധങ്ങളാണ് പ്രവാസത്തിന്‍റെ കാതല്‍  !.  അങ്ങിനെയെങ്കില്‍ സ്വര്‍ഗം നഷ്ടമായ ആദവും ഹവ്വയുമായിരിക്കും ഭൂമിയിലെ ആദ്യ പ്രവാസികള്‍ അല്ലേ !!.

പറഞ്ഞാലും എണ്ണിയാലും തീരാത്തത്രയും പ്രവാസകഥകള്‍ നമുക്ക് ചുറ്റുമുണ്ട് .അതിലെ ഒരു സുപ്രധാമായ ഒന്നാണ്  മജ്ഹൂലുകള്‍  ( താമസ രേഖകള്‍ കയ്യിലില്ലാത്തവര്‍ ) . ജോലി എടുപ്പിക്കുന്നവന് ലാഭാകരമാവുന്നതാണ് മജ്ഹൂല്‍ തൊഴിലാളികളുടെ സേവനം. കാരണം, ഇവര്‍ക്ക് ശമ്പളം മാത്രം നല്കിയാന്‍ മതി ( അതും വളരെ കുറവ് വേതനം ) മറ്റ് ആനുകൂല്യങ്ങക്ക് ഇവര്‍ അന്യമാണ് . 

സൌദിയിലെ തൊഴില്‍ പരിഷ്കരണമായ നിതാഖാത്ത് ഇത്തരം അനധികൃതമായ തൊഴില്‍ ചൂഷണങ്ങള്‍ ഒരു പരിധിവരെ കുറക്കാന്‍ സഹായമായിട്ടുണ്ട് . എങ്കിലും സൌദിയുടെ ചില തൊഴില്‍ മേഖലകളില്‍ ഇപ്പോഴും മജ്ഹൂലുകള്‍ സജീവമാണ്, പ്രത്യേകിച്ച് നിര്‍മാണ മേഖലകളില്‍ . 

ഇന്ന് എനിക്ക് ആ മേഖലയില്‍ നടക്കുന്ന  ഒരു ദാരുണമായ ഒരു സംഭവം കാണേണ്ടി വന്നു . വാര്‍പ്പിനു വേണ്ടി കെട്ടിടത്തിനു മുകളില്‍ കമ്പി കെട്ടികൊണ്ടിരുന്ന ഒരു യമന്‍ തൊഴിലാളി ,യാദൃക്ഷികമായി  കമ്പിയുടെ ഒരറ്റം അതിനു മുകളിലൂടെ പോകുന്ന 110 kv ലൈനില്‍ തട്ടി ഷോക്കേറ്റു അതിദാരുണമായി മരണപ്പെട്ടു . ശേഷം ഉണ്ടാവുന്നത് നമുക്ക് ഊഹിക്കാം . ഉറ്റവര്‍ക്ക്  ഒരു നോക്ക് കാണുവാന്‍ അവസരം കിട്ടുന്നത്  പോയിട്ട് ആരും അറിയുകപോലുമില്ല ഇത്തരം മരണങ്ങള്‍ !.

മനസ്സില്‍ കറങ്ങിത്തിരിയുന്ന പ്രവാസ നൊമ്പരങ്ങള്‍ അവര്‍ക്കൊപ്പം മണ്ണില്‍ അലിഞ്ഞുചേര്‍ന്ന പോകുന്നു ...ഒരു ചാറ്റല്‍മഴക്കും മുളപൊട്ടാന്‍ സാധിക്കാത്തവിധം. അതില്‍ അമ്മയുടെ സ്നേഹവും ഭാര്യയുടെ പ്രതീക്ഷകളും അച്ഛന്റെ താങ്ങും മക്കളുടെ തണലും എന്നെന്നേക്കുമായി അവസാനിച്ചു പോകുകയും ചെയ്യുന്നു...ഒന്ന് നെടുവീര്‍പ്പിടാന്‍ പോലും സാധിക്കാതെ.

പ്രവാസം അവസാനിപ്പിക്കാനുള്ള  മോഹന്‍ ചേട്ടന്റെ ഈ തീരുമാനം , യുവത്വം കടം പറഞ്ഞു വാര്‍ദ്ധക്യം വിലക്ക് വാങ്ങുന്ന ഏതൊരു പ്രവാസിക്കും നല്ലൊരു സൂചനയാണ്.
എക്സിറ്റ് അടിച്ചു (അത് ഇവിടെ വായിക്കാം ) കിട്ടാന്‍ അദ്ദേഹം ഒരുപാട് നടന്നെങ്കിലും അദ്ദേഹത്തിന്റെ കമ്പനി അതി 'വളവന്മാര്‍ ' ആയതു കൊണ്ട് ലീവില്‍ പോയി ഇനി വരണ്ടെന്ന് പറയുകയാണ്‌ ചെയ്തത് !. ഇതും  ഒരു മജ്ഹൂല്‍ ജീവിതം തന്നെയാണ് !!.

മോഹനണ്ണന് നല്ല ആശംസകളോടെ ...
അസ്രൂസ് & ടീംസ് :)28 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block